Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്


സാമ്പത്തിക നേട്ടവും ആഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് വൻ ഭാഗ്യം!


നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....

സിനിമാ ചിത്രീകരണത്തിനിടെ ജൂനിയർ ആർട്ടിസ്റ്റുകളുടെ കയ്യാങ്കളി; ലാത്തി കൈയിൽ കിട്ടിയതോടെ കഥ മാറി...ബി ടെക്ക് സിനിമ സെറ്റില്‍ സംഭവിച്ചത്...

09 FEBRUARY 2018 09:34 AM IST
മലയാളി വാര്‍ത്ത

ബാംഗ്ലൂരിൽ ആസിഫ് അലി നായകനാകുന്ന ബി ടെക്ക് സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ സംഘർഷങ്ങളെ കുറിച്ച് ഇന്നലെ വാർത്ത വന്നിരുന്നു. ആസിഫിനും നായിക അപർണ ബാലമുരളിക്കും സഹതാരങ്ങൾക്കും ജൂനിയർ ആർട്ടിസ്റ്റുകളുടെ കയ്യിൽ നിന്നും അടി കിട്ടി എന്ന വാർത്തയാണ് നമ്മൾ അറിഞ്ഞത്. പറഞ്ഞ രീതിയിൽ അല്ലാതെ ഷൂട്ട് ചെയ്തതിലെ അമർഷമാണെന്നും താരങ്ങളുടെ പെരുമാറ്റം കൊണ്ട് ദേഷ്യം വന്നിട്ടാണെന്നും ഉള്ള പല തരം ഊഹങ്ങൾ പുറത്തു വന്നിരുന്നു. എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ടു സംവിധായകൻ തന്നെ സംഭവങ്ങളുടെ സത്യാവസ്ഥ വിശദീകരിക്കുന്നു.

രണ്ടു ജൂനിയർ ആർട്ടിസ്റ്റുകളെ ആണ് ലാത്തിയുമായി പോലീസുദ്യോഗസ്ഥരുടെ റോളിൽ തീരുമാനിച്ചത്. എന്നാൽ ഷോട്ട് എടുത്തപ്പോൾ ഇത് ആറു പേരായി. ഈ ആറു പേരും ചേർന്ന് സൈജു കുറുപ്പ്, അപർണ ബാലമുരളി, അജു വർഗീസ് എന്നീ താരങ്ങളുടെ ദേഹത്തേക്ക് ലാത്തി വീശി. സ്ഥിതി വഷളായപ്പോൾ കട്ട് പറഞ്ഞു. പക്ഷെ അവർ നിർത്താൻ തയ്യാറായില്ല. അവസാനം ക്ഷുഭിതനാകേണ്ടി വന്നു.

ദേഷ്യപ്പെട്ട് കട്ട് പറഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ മുഴുവൻ തന്റെ നേരെ തിരിഞ്ഞു. ചിത്രീകരണം നിർത്തിവെക്കേണ്ട അവസ്ഥയുണ്ടായി. തെറ്റ് അവരുടെ ഭാഗത്തായിട്ടും താൻ സിനിമക്ക് വേണ്ടി മാപ്പ് പറഞ്ഞു. 400 ഓളം ജൂനിയർ ആർട്ടിസ്റ്റുകളുടെ മുന്നിൽ വച്ചാണ് മാപ്പ് പറഞ്ഞത്. പക്ഷെ അവർ പിന്നീടും ആക്രമണം തുടരുകയായിരുന്നു.

മാപ്പു പറഞ്ഞു കാരവനിലേക്കു പോയ താൻ കണ്ടത് കാരവാനിലേക്കും ടെമ്പോ ട്രാവലറിലേക്കും കല്ലെറിയുന്ന ജൂനിയർ ആർട്ടിസ്റ്റുകളെ ആണ്. ഈ രണ്ടു വണ്ടികളും അവർ തകർത്തു. കുറച്ചു നേരം സിനിമയുടെ ചിത്രീകരണം നിർത്തി വെക്കേണ്ട അവസ്ഥ ഉണ്ടായി എന്നും മൃദുൽ പറഞ്ഞു. പോലീസ് ഇടപെടൽ ഉണ്ടായി എന്ന് വരെ ഉള്ള ഊഹാപോഹങ്ങൾക്കാണ് സംവിധായകന്റെ ഈ പ്രതികരണത്തോടെ അവസാനമാകുന്നത്. ഇത് ആദ്യമായല്ല ബാംഗ്ലൂരിൽ വച്ച് മലയാള സിനിമാ സംഘങ്ങൾ ആക്രമിക്കപ്പെടുന്നത്. ആഭാസം എന്ന സിനിമക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (19 minutes ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (38 minutes ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (53 minutes ago)

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (1 hour ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (1 hour ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (1 hour ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (1 hour ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (2 hours ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (2 hours ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (2 hours ago)

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (7 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (7 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (7 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (7 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (8 hours ago)

Malayali Vartha Recommends