Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ ചങ്കൂറ്റം കണ്ടപ്പോള്‍ എന്റെ നിയന്ത്രണം വിട്ടുപോയി ... അമല തുറന്ന് പറയുന്നു

11 FEBRUARY 2018 12:50 PM IST
മലയാളി വാര്‍ത്ത

അശ്ലീലമായി സംസാരിച്ചയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ അമല പോളിനെ അഭിനന്ദിച്ച് നടികര്‍ സംഘം സെക്രട്ടറി വിശാല്‍ രംഗത്തെത്തിയിരുന്നു. അമലയുടെ ധീരതയേയും പോലീസിന്റെ ഇടപെടലിനേയും വിശാൽ പ്രശംസിച്ചിരുന്നു. സിനിമാ മേഖലയിലെ മിക്ക നടിമാരും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും പലരും മറച്ചുവയ്ക്കുന്നു. എന്നാല്‍ തുറന്നുപറഞ്ഞ അമലയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നും വിശാല്‍ പറഞ്ഞു.

ചെന്നൈയിലെ ഒരു സ്‌റ്റേജ് ഷോയ്ക്കായി പ്രാക്ടീസ് നടത്തവെ വ്യവസായിയായ ഒരാള്‍ അവിടേയ്ക്ക് അതിക്രമിച്ചു കയറുകയും അമലയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്. അമല നേരിട്ട് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. നടി തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് ഇയാളും പരാതി നല്‍കിയിട്ടുണ്ട്. ഒടുവിൽ വിശാലിനും തന്നെ പിന്തുണച്ചവര്‍ക്കും മറുപടി ട്വീറ്റുമായി രംഗത്തു വന്നിരിക്കുകയാണ് അമലപോള്‍. എന്നോടൊപ്പം നിന്നതിന് വിശാലിന് നന്ദി.

ഈ പോരാട്ടത്തില്‍ നിന്ന് ഞാന്‍ പിന്മാറില്ലെന്ന് ഉറപ്പു വരുത്തിയതിന്. ഇതെല്ലാ സ്ത്രീകളുടെയും കടമയാണെന്ന് ഞാന്‍ കരുതുന്നു. ഇത്തരം സംഭവങ്ങള്‍ വിട്ടു കളയരുത്. നമുക്കുവേണ്ടി നാം തന്നെ ഉര്‍ത്തെഴുന്നേല്‍ക്കണം. എന്നെ ഒരു മാംസകഷണം പോലെ കച്ചവടം ചെയ്യാനൊരുങ്ങിയാണ് അയാള്‍ വന്നത്. ആ ചങ്കൂറ്റം കണ്ടപ്പോള്‍ എന്റെ നിയന്ത്രണം വിട്ടുപോയി. അമല ട്വിറ്ററില്‍ കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (6 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (8 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (8 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (9 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (9 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (11 hours ago)

Malayali Vartha Recommends