Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏതാനും മണിക്കൂറുകൾ കൊണ്ട് ഹിറ്റായ സൈറ്റടി.. പക്ഷെ പ്രിയാ വാര്യർക്കുണ്ടാക്കിയ പുലിവാൽ ചില്ലറയല്ല.. എനിക്ക് ആ പ്രായമായിട്ടില്ലല്ലോ എന്നോർത്ത് വിഷമിച്ച് താരം...

16 FEBRUARY 2018 01:18 PM IST
മലയാളി വാര്‍ത്ത

ഏതാനും മണിക്കൂറുകൾ കൊണ്ട് ഹിറ്റായ സൈറ്റടി, താരം പ്രിയാ വാര്യർക്കുണ്ടാക്കിയ പുലിവാൽ ചില്ലറയല്ല. മുഹമ്മദ് നബിയെ ആക്ഷേപിച്ചെന്നാണ് പ്രിയക്കെതിരായ ആരോപണം. എന്നാൽ തനിക്ക് ആരെയും ആക്ഷേപിക്കാനുള്ള പ്രായമായില്ലല്ലോ എന്നോർത്ത് വിഷമിക്കുകയാണ് പ്രിയ

തൃശൂർ വിമലാ കോളേജിലെ വിദ്യാർത്ഥിനിയായ പ്രിയയെ സംബന്ധിച്ചടത്തോളം ഒരു സൈറ്റടി ഉണ്ടാക്കിയ പുലിവാല് ചെറുതല്ല. കോളേജ് പ്രിൻസിപ്പലായ മുതിർന്ന കന്യാസ്ത്രി തന്നെയും കാത്തിരിപ്പാണ് കോളേജിൽ. ടെൻഷൻ അവിടെ കൊണ്ടും തീരുന്നില്ല. പ്രിയ കോളേജിൽ തിരികെയെത്തുമ്പോൾ എന്തെങ്കിലും സംഭവിക്കുമെന്ന ടെൻഷൻ കോളേജിനുണ്ട്. തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകൻ ഉണ്ടാക്കിയ വിവാദങ്ങൾ സഭ മറന്നിട്ടില്ല.

പ്രിയ എല്ലാ മതങ്ങളെയും ആദരിക്കുന്നു. കോളേജിൽ നിന്നും അനുവാദം ലഭിച്ച ശേഷമാണ് അഭിനയിച്ചത്. പ്രിയയുടെ വീട്ടുകാരും എല്ലാവരെയും ബഹുമാനിക്കുന്നവരാണ്. അവർക്ക് ജാതിമതഭേദങ്ങളില്ല. പ്രിയയുടെ അഭിനയത്തിലും പാട്ടിലും സംസ്ഥാന മുഖ്യമന്ത്രിയും ഇടപെട്ടതോടെ അവർക്കും ടെൻഷനായി.

ഒടുവിൽ മൗനം ഭഞ്ജിക്കാൻ പ്രിയ തീരുമാനിച്ചു.താൻ അഭിനയിച്ചത് ഒരു പാവം പാട്ടു രംഗത്തിൽ മാത്രമാണെന്നാണ് പ്രിയയുടെ വിശദീകരണം. മാണിക്യ മലരായ പൂവി ഒരു പ്രണയഗാനമല്ലെന്നാണ് പ്രിയയുടെ വിശദീകരണം. അത് മുസ്ലീം വീടുകളിൽ നടക്കുന്ന ചടങ്ങുങ്ങളിൽ പാടുന്ന പാട്ടാണ്. പാട്ട് കേൾക്കാനുള്ള ഇമ്പമാണ് അതിനെ ഇത്രയും പ്രിയങ്കരമാക്കിയത്. സംഭവം ഏറെ വിഷമമുണ്ടാക്കിയെന്ന് പ്രിയ പറയുന്നു. അശ്ശീല രംഗമൊന്നും ഇല്ലാതിരുന്നിട്ടും വിവാദങ്ങൾ ഉണ്ടാക്കുന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും സംവിധായകൻ ഒമർ ലുലു പറയുന്നു.

തലശേരി റഫീക്ക് ആണ് ഗാനം ചിട്ടപെട്ടുത്തിയത്. പുനരാവിഷ്ക്കരിച്ചത് ഷാൻ റഹ്മാനും. പാടിയത് വിനീത് ശ്രീനിവാസൻ.

എന്നാൽ ഒരു അഡാർ ലവ് എന്ന ചിത്രത്തിന്റെ പബ്ളിസിറ്റി പ്രിയയെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. ഇത്രയും പബ്ളിസിറ്റി തനിക്ക് ലഭിക്കുമെന്ന് പ്രിയ സ്വപ്നേപി കരുതിയതല്ല. പക്ഷേ സാമൂഹ്യ മാധ്യമങ്ങളിലുള്ള ട്രെൻറ് പ്രിയയെ ഭയപ്പെടുത്തുന്നു. ഇപ്പോൾ തനിക്ക് മലയാളത്തിലെ വലിയ നടീനടൻമാരെക്കാൾ റേറ്റിംഗാണെന്നതും പ്രിയയെ ഉത്കണ്ഠപ്പെടുത്തുന്നു. കാരണം താൻ അത്രയൊന്നും വളർന്നിട്ടില്ല. പൊടുന്നനെയുണ്ടായ പബ്ളിസിറ്റി തന്നെ കൂടുതൽ വിനയാന്വിതമാക്കുകയാണെന്നും പ്രിയ പറയുന്നു.

വിവാദങ്ങൾ ഉണ്ടാക്കുന്നവർ വാസ്തവം മനസിലാക്കണമെന്നു മാത്രമാണ് പ്രിയയുടെ പ്രാർത്ഥന. വസ്തുത മനസിലാക്കുന്നവർ തനിക്കെതിരെ തിരിയില്ലെന്നും പ്രിയ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (6 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (7 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (7 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends