Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുവൈത്തിലെ പള്ളി പ്രാര്‍ത്ഥനയില്‍ നടക്കുന്ന ഖുതുബയിലും മാണിക്യമലര്‍ തരംഗമായി

17 FEBRUARY 2018 10:32 AM IST
മലയാളി വാര്‍ത്ത

വിവാദങ്ങള്‍ക്കൊപ്പം പ്രേഷക ഹൃദയങ്ങളില്‍ ചേക്കോറിയ പ്രിയയും മാണിക്യ മലരും പ്രാര്‍ത്ഥനയ്ക്കിടെയും ചാര്‍ച്ചയായി. ഇതിനകം ആഗോള തരംഗമായി മാറിയ മാണിക്യമലരായ എന്ന ഗാനം മുസ്ലിങ്ങളുടെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയില്‍ നടക്കുന്ന ഖുതുബ (ഉദ്‌ബോധന പ്രസംഗം) യിലും വിഷയമായി. കുവൈത്തിലെ ഫഹാഹീല്‍ പ്രദേശത്തെ പള്ളിയില്‍ കഴിഞ്ഞ ദിവസം നടന്ന മലയാളം ഖുതുബയിലാണു മാണിക്യ മലരും പാട്ടിന്റെ ചരിത്ര പശ്ചാത്തലവും അവതരിപ്പിച്ചു കൊണ്ടുള്ള ഖുതുബ നടന്നത്.

യുവ പണ്ഠിതനും ജമാ അത്തെ ഇസ്ലാമിയുടെ പോഷക ഘടകമായ കെഐജി നേതാവുമായ ഫൈസല്‍ മഞ്ചേരിയാണു ഖുത്തുബ പ്രഭാഷണം നടത്തിയത്. സോഷ്യല്‍ മീഡിയകളില്‍ ഖുത്തുബ ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. പ്രവാചകന്റെ പ്രിയ പത്‌നി ഖദീജയുടെ പേരില്‍ ഇറങ്ങിയ ഒരു പാട്ടിന്റെ പേരിലാണ് ഇപ്പോള്‍ വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നതെന്നും സത്യ വിശ്വാസികളെ സംബന്ധിച്ച് എല്ലാ കാര്യങ്ങളും പോസിറ്റീവായി കാണുക എന്നതാണു പ്രവാചകന്‍ പഠിപ്പിച്ചു തന്നത് എന്നു പറഞ്ഞു കൊണ്ടാണു പ്രഭാഷകന്‍ ഖുതുബ ആരംഭിക്കുന്നത്.

അനാവശ്യ കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക എന്നതും പ്രവാചക മാതൃകയാണെന്നും ഉണര്‍ത്തുന്ന പ്രഭാഷണത്തില്‍ പാട്ടിന്റെ പേരില്‍ മത വികാരം വ്രണപ്പെടുമെന്ന് മുറവിളി കൂട്ടുന്നതിനു പകരം അത്തരക്കാരെ അവരുടെ പാട്ടിനു വിടുന്നതാണു സത്യ വിശ്വാസികള്‍ക്ക് കരണീയം എന്നും ഓര്‍മ്മപ്പെടുത്തുന്നു.

എന്നാല്‍ അതോടൊപ്പം തന്നെ അവസരങ്ങളെ ഉപയോഗപ്പെടുത്തുക എന്നതും വിശ്വാസികള്‍ക്ക് കരണീയമായ കാര്യമാണ്. അങ്ങനെയെങ്കില്‍ വിവാദ ഗാനത്തിലെ കേന്ദ്ര കഥാപാത്രമായ ഖദീജ യുടെ യതാര്‍ത്ഥ ചരിത്രം സമൂഹത്തിനു പരിചയപ്പെടുത്തുകയാണു വേണ്ടതെന്ന് ഉണര്‍ത്തി കൊണ്ടാണു ഖുതുബയില്‍ ഉടനീളം ഖദീജയുടെയും പ്രവാചകന്റെയും വിവാഹത്തോട് അനുബന്ധിച്ച ചരിത്രം അനാവരണം ചെയ്യുന്നത്. ഖുത്തുബയെ വിമര്‍ശ്ശിച്ചും അനുകൂലിച്ചും സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ചര്‍ച്ച കൊഴുക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (7 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends