Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...

സഹായികളെയും മേക്കപ്പ്മാനെയും അംഗരക്ഷകരെയും കൂടാതെ പട്ടിക്കുട്ടികളുമായും തമിഴ് നടിമാര്‍ ലൊക്കേഷനിലെത്തുന്നു; ഇവരുടെയെല്ലാം താമസവും ചെലവും നിര്‍മാതാവിന്റെ കീശയില്‍ നിന്ന്

12 FEBRUARY 2018 01:15 PM IST
മലയാളി വാര്‍ത്ത

സിനിമകളുടെ പ്രമോഷനും ഓഡിയോ ലോഞ്ചിനും എത്താന്‍ പ്രത്യേകം പ്രതിഫലം ആവശ്യപ്പെടുന്ന നടിമാര്‍ പല നിര്‍മാതാക്കള്‍ക്കും ഭാരമാകുന്നു. അഭിനയിക്കാന്‍ മാത്രമാണ് ശമ്പളം വാങ്ങുന്നതെന്നാണ് ഈ നടിമാര്‍ പറയുന്നത്. പ്രമോഷനും മറ്റ് പരിപാടികളും ജോലിയുടെ ഭാഗമല്ല, അതിനാല്‍ കൂടുതല്‍ പണം വേണമെന്ന ഉറച്ചനിലപാടിലാണിവര്‍. എന്നാലിതിന് നിര്‍മാതാക്കള്‍ വഴങ്ങുന്നില്ല. പലിശയ്ക്ക് പണം വാങ്ങിയും വായ്പയെടുത്തുമാണ് പലരും സിനിമ എടുക്കുന്നത്. നയന്‍താര, കാജല്‍ അഗര്‍വാള്‍, ഹന്‍സിക എന്നിവര്‍ ഒരു സിനിമയുടെ കരാര്‍ ഒപ്പിടുമ്പോഴേ ഉള്ള കാര്യം തുറന്ന് സമ്മതിക്കും. ഞങ്ങള്‍ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന്. അഥവാ അത് നിര്‍ബന്ധമാണെങ്കില്‍ തങ്ങളെ ഒഴിവാക്കാന്‍ പറയും. അതായത് പറേന്ന വാക്കിന് വിലയുണ്ട്.

മാസങ്ങള്‍ക്ക് മുന്‍പ് ചരുരശ്ര അടി 3500 എന്ന സിനിമയുടെ പ്രമോഷന് നടി ഇനിയയും നായകന്‍ റഹ്മാനും എത്താമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സമയത്ത് ഇരുവരും മുങ്ങി. കാലിന് വേദനയായതിനാല്‍ എത്താനാകില്ലെന്നാണ് ഇനിയ അറിയിച്ചത്. റഹ്മാന്‍ പ്രതികരിച്ചത് പോലുമില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. കഥാനായകന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവിനെ കാതറിന്‍ തെരേസ ഇതേ പോലെയാണ് പറ്റിച്ചത്. വേറൊരു നടി പഞ്ചനക്ഷത്ര ഹോട്ടലിലെ സ്യൂട്ടില്‍ കാമുകനുമൊത്ത് കഴിഞ്ഞിട്ട്, ആശുപത്രയില്‍ അഡ്മിറ്റാണെന്ന് സംവിധായകനെ വിളിച്ച് പറഞ്ഞു. എന്നാല്‍ പരിപാടികഴിഞ്ഞ് ഹോട്ടലിലെത്തിയ നിര്‍മാതാവ് നടിയെയും കാമുകനെയും കണ്ട് പൊട്ടിത്തെറിച്ചു. തമന്നയും പ്രമോഷന്‍ പരിപാടികള്‍ക്ക് എത്താമെന്ന് പറഞ്ഞിട്ട് അവസാന നിമിഷം ഒഴിവ്കഴിവുകള്‍ പറയുകയാണ് പതിവ്.

മുമ്പ് തമിഴില്‍ നടിമാര്‍ക്ക് കാള്‍ഷീറ്റ് അനുസരിച്ചാണ് പ്രതിഫലം നല്‍കിയിരുന്നത്. ഇന്ന് നടിമാര്‍ക്കൊപ്പം അഞ്ച് സഹായിമാരുണ്ടാകും. മേക്കപ്പ്മാനും പാചകക്കാരനും വരെ പട്ടികയിലുണ്ട്. ചില നടിമാര്‍ പട്ടികളെയും കൂട്ടി വരാറുണ്ട്. അതിന്റെ ചെലവും നിര്‍മാതാക്കള്‍ വഹിക്കണം. സാദാ പട്ടികളല്ല, മട്ടണ്‍ കലര്‍ന്ന ബിരിയാണി, സൂപ്പ് തുടങ്ങിയ ഫൈവ്സ്റ്റാര്‍ ആഹാരമാണ് ഇവയ്ക്ക് നല്‍കുന്നത്. നക്ഷത്രഹോട്ടലുകളില്‍ നടിമാര്‍ക്കും കൂടെയുള്ളവര്‍ക്കും പ്രത്യേകം റൂം നിര്‍ബന്ധമാണ്. നാട്ടിലേക്ക് മടങ്ങാന്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റും. ബോളിവുഡില്‍ നിന്ന് നായികയെ എത്തിച്ചാല്‍ വട്ടംചുറ്റിപ്പോകും സഹായികള്‍ക്കും മറ്റും പുറമേ ആറേഴ് അംഗരക്ഷകരും ഉണ്ടാകും. അവര്‍ക്ക് പ്രത്യേകം താമസവും പ്രതിഫലവും നല്‍കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (14 minutes ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (15 minutes ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (23 minutes ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (27 minutes ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (32 minutes ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (1 hour ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (1 hour ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (1 hour ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (1 hour ago)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസ് ഉടമകൾ....  (2 hours ago)

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (2 hours ago)

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ...യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും...  (3 hours ago)

ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ...  (3 hours ago)

Malayali Vartha Recommends