സങ്കടക്കാഴ്ചയായി... നിർത്തിയിട്ട കാറിന്റെ ഡോർ അലക്ഷ്യമായി തുറക്കുന്നതിനിടെ തട്ടി വീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽപെട്ടു മരിച്ചു

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട കാറിന്റെ ഡോർ അലക്ഷ്യമായി തുറക്കുന്നതിനിടെ തട്ടി വീണ സ്കൂട്ടർ യാത്രികൻ കെ.എസ്.ആർ.ടി.സി ബസിനടിയിൽപെട്ടു മരിച്ചു. പുന്നയ്ക്കാട് കുളത്തുങ്കൽ ബഥേലിൽ തോമസ് ഏബ്രഹാം (തോമസ്‌കുട്ടി - 59) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 4.10ന് കോഴഞ്ചേരി ടൗണിലുള്ള മുളമൂട്ടിൽ കണ്ണാശുപത്രിയുടെ മുമ്പിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡോർ തുറക്കുന്നതിനിടെ പിന്നിലൂടെ വന്ന സ്‌കൂട്ടറിൽ തട്ടുകയും തോമസ് ഏബ്രഹാം റോഡിലേക്കു തെറിച്ചുവീഴുകയുമായിരുന്നു. ഈ സമയം പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന തിരുവല്ല ഡിപ്പോയിലെ ബസിന്റെ അടിയിലേക്കാണ് വീണത്.
ബസിന്റെ പിൻചക്രം തലയുടെ ഒരു ഭാഗത്ത് കയറിയിറങ്ങി. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോഴഞ്ചേരിയിൽ ആധാരം എഴുത്തുകാരനായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. സംസ്‌കാരം പിന്നീട് നടക്കും. ഭാര്യ: ഷൈനി തോമസ് (ഹെൽത്ത് ഇൻസ്പെക്‌ടർ, അയിരൂർ - കാഞ്ഞീറ്റുകര). മക്കൾ: ഡോ.ഷാരോൺ, അലീന അന്ന തോമസ് (കാരിത്താസ് ആശുപത്രി, കോട്ടയം).
https://www.facebook.com/Malayalivartha
























