Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...

സിനിമ വിജയിച്ചാല്‍ പ്രതിഫലം കൂട്ടുകയും പരാജയപ്പെട്ടാല്‍ കുറയ്ക്കാതെയും വിലസുന്ന നടിമാരെ കൊണ്ട് നിര്‍മാതാക്കള്‍ പൊറുതിമുട്ടി

16 FEBRUARY 2018 01:27 PM IST
മലയാളി വാര്‍ത്ത

ജി.എസ്.ടിയുടെ മറവില്‍ നയന്‍താരയും അനുഷ്‌കാ ഷെട്ടിയും ഉള്‍പ്പെടെയുള്ള പല തെന്നിന്ത്യന്‍ നടിമാരും പ്രതിഫലം കുത്തനെ കൂട്ടി. ടൈറ്റില്‍ വേഷത്തില്‍ അഭിനയിക്കുന്നവരാണ് ശമ്പളം കൂട്ടിയവരില്‍ അധികവും. നയന്‍താര അഞ്ച് കോടിയായും അനുഷ്‌ക നാലുകോടിയുമാണ് ഇപ്പോള്‍ പ്രതിഫലം കൈപ്പറ്റുന്നത്. താമസവും ഭക്ഷണവും സഹായികള്‍ക്കും ഡ്രൈവര്‍ക്കും മറ്റുമുള്ള സൗകര്യങ്ങള്‍ക്ക് പുറമേയാണിത്. സൂപ്പര്‍ടാക്‌സ് നല്‍കുന്ന നടിമാര്‍ക്ക് ജി.എസ്.ടി വലിയ തിരിച്ചടിയാണ് നല്‍കിയത്. ടാക്‌സ് നിര്‍മാതാക്കള്‍ നല്‍കണമെന്ന് ചില നടിമാര്‍ വാശിപിടിക്കാറുണ്ട്. ഗത്യന്തരമില്ലാതെ ചിലരതിന് വഴങ്ങുകയും ചെയ്യും.

നായികമാര്‍ക്ക് കേന്ദ്രകഥാപാത്രമായി അഭിനയിക്കാന്‍ അവസരം ലഭിക്കുക എന്നത് വളരെ പ്രയാസമാണ്. പടം ഹിറ്റായാല്‍ പ്രതിഫലം ഉയര്‍ത്തുന്നതാണ് പതിവ്. പരാജയപ്പെട്ടാല്‍ കുറയ്ക്കാറുമില്ല. ഇപ്പോള്‍ ജി.എ.ടിയെ പഴിചാരിയാണ് ശമ്പളം കൂട്ടിയത്. നയന്‍താരയുടെ മാര്‍ക്കറ്റിന് ഇതുവരെ ഇടിവ് വീണിട്ടില്ല. അതേസമയം അനുഷ്‌കയ്ക്ക് സിനിമകളുണ്ടെങ്കിലും പലപ്പോഴും ഒറ്റയ്ക്ക് ഹിറ്റുകള്‍ ഉണ്ടാക്കാനാവുന്നില്ല. നയന്‍താരയ്ക്ക് തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം നല്ല മാര്‍ക്കറ്റാണ്. പുതുമുഖ നായകന്‍മാരോടൊത്ത് അഭിനയിക്കാനാണ് ഏറെ താല്‍പര്യം. ചെന്നൈയിലാണ് ചിത്രീകരണമെങ്കിലും വീട്ടില്‍ പോകാതെ ഹോട്ടലുകളില്‍ തങ്ങുന്നതാണ് നയന്‍താരയുടെ രീതി. പ്രമോഷനും മറ്റ് പരിപാടികള്‍ക്കും പങ്കെടുക്കാറുമില്ല. ചിത്രീകരണത്തിന് കൃത്യസമയത്ത് എത്തുന്ന അപൂര്‍വം നടിമാരില്‍ ഒരാളാണ് നയന്‍താര.

മെര്‍സല്‍ ഹിറ്റായതോടെ കാജല്‍ അഗര്‍വാളും പ്രതിഫം കൂട്ടി. അതിന് ശേഷം വന്ന വിവേകം വലിയ പരാജയമായിരുന്നു. മുന്‍നിര നായികയായ തൃഷയ്ക്ക് നമ്പര്‍ വണ്‍ പദവിയിലേക്ക് ഉയരാന്‍ ഇതുവരെ ആയിട്ടില്ല. അതുകൊണ്ട് ഒന്നരക്കോടിയാണ് പ്രതിഫലം വാങ്ങുന്നത്. നയന്‍താരയെ എങ്ങനെയും മറികടക്കണം എന്നാണ് താരത്തിന്റെ ആഗ്രഹം. അമ്മ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായാണ് താരം ലൊക്കേഷനില്‍ എത്തുക. പലപ്പോഴും നിര്‍മാതാക്കള്‍ക്ക് ഇത് വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നത്. ബോളിവുഡില്‍ ഉള്‍പ്പെടെ അഭിനയിക്കുന്ന ശ്രുതിഹാസന്‍ ഒരു കോടിയാണ് വാങ്ങുന്നത്. ശ്രൂതിയുടെ പല പടങ്ങളും പരാജയമായിരുന്നു. അതൊന്നും പ്രതിഫലത്തെ ബാധിച്ചിട്ടില്ല. ഖുശ്ബു നിര്‍മിക്കുന്ന സിനിമയില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ട ശേഷം ശ്രുതി പിന്‍വാങ്ങുകയും ചെയ്തിരുന്നു. ജി. എസ്.ടി നിര്‍മാണച്ചെലവിനെ മൊത്തത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ പറയുന്നു. സാറ്റലൈറ്റ് അവകാശത്തിന് ഉള്‍പ്പെടെ ജി.എസ്.ടി ഇനത്തില്‍ നല്ലതുക നിര്‍മാതാക്കള്‍ നല്‍കുകയും വേണം.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (15 minutes ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (16 minutes ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (24 minutes ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (28 minutes ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (33 minutes ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (1 hour ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (1 hour ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (1 hour ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (1 hour ago)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസ് ഉടമകൾ....  (2 hours ago)

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (2 hours ago)

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ...യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും...  (3 hours ago)

ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ...  (3 hours ago)

Malayali Vartha Recommends