എന്നെയാണ് അവൾ ഉപദ്രവിക്കുന്നത് ; എല്ലാം അവളുടെ കള്ള കഥ! ഈ വയസ്സാകാലത്ത് എന്നെ കുടുക്കാൻ വേണ്ടിയുള്ള പണി ! കല്ലടയിൽ ആത്മഹത്യ ചെയ്ത സുവ്യയുടെ ഭർതൃമാതാവ് പറയുന്നു...

കൊല്ലം കിഴക്കേ കല്ലടയിൽ ഭർതൃഗൃഹത്തിലെ മാനസിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ തനിക്ക് പങ്കിലെന്ന് ആവർത്തിച്ച് സുവ്യയുടെ ഭർതൃമാതാവ്.
ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് സുവ്യ അയച്ച വാട്സാപ്പ് സന്ദേശത്തിൽ തൻ്റെ മരണ കാരണം വിജയമ്മ എന്ന ഭർതൃമാതാവാണ് എന്ന് ആവർത്തിക്കുന്നുണ്ട്.എന്നാൽ തനെയാണ് മരുമക്കൾ അടിക്കാറുള്ളതെന്നും താൻ ഈ വീട്ടിൽ നിന്ന് ഇറങ്ങി പോക്കാൻ പലപ്പോഴായി പറയാറുണ്ട്.മാത്രമല്ല എപ്പോഴും സുവ്യയുടെ ഭർത്താവിനെ അവൾ അടിക്കാറുണ്ടായിരുന്നതായും സുവ്യയുടെ ഭർതൃമാതാവ് മലയാളി വാർത്തയോട് പറഞ്ഞു.
ഭർതൃ മാതാവിൽ നിന്നുളള നിരന്തര മാനസിക പീഡനത്തിൻറെ തെളിവായി ശബ്ദസന്ദേശം ബന്ധുക്കൾക്ക് അയച്ച ശേഷമാണ് സുവ്യ ആത്മഹത്യ ചെയ്തത്. ഭർതൃമാതാവ് ക്രൂരമായി പീഡിപ്പിക്കുന്നതായി ഓഡിയോയിൽ പറയുന്നുണ്ട്. ഭർത്താവിൻറെ അമ്മയിൽ നിന്ന് മാനസിക പീഡനമുണ്ട്. വീട്ടിൽ നിന്ന് ഇറങ്ങി പോവാൻ നിരന്തരം അമ്മായി അമ്മ ആവശ്യപ്പെടുകയാണ്. എന്നാൽ ഭർത്താവ് ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടാറില്ല.
എന്തുസംഭവിച്ചാലും ഉത്തരവാദി ഭർത്താവിൻറെ അമ്മയാണെന്നും ഓഡിയോയിൽ സുവ്യ പറയുന്നുണ്ട്. സുവ്യയുടെ മരണത്തിൽ നിലവിൽ അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ സുവ്യയ പറഞ്ഞത് പച്ചകള്ളമാണെന്നും അവൾക്ക് ഭ്രാന്താണെന്നും വസന്ത പറയുന്നു അതോസമയം ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനം വൈകുന്നു. നിയമോപദേശം ലഭിച്ച ശേഷം മാത്രമേ സുവ്യയുടെ ഭർത്താവിനും ഭർതൃ ബന്ധുക്കൾക്കുമെതിരെ കേസെടുക്കാനാകൂ എന്നാണ് പൊലീസ് നിലപാട്.
മരിച്ച സുവ്യയുടെ ബന്ധുക്കളുടെ മൊഴി ഉൾപ്പെടെ ഉടൻ പ്ലീഡർക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.ഭർത്താവിനും ഭർതൃ ബന്ധുക്കൾക്കുമെതിരായ സുവ്യയുടെ ശബ്ദ രേഖ പുറത്ത് വന്നിരുന്നെങ്കിലും ആത്മഹത്യ പ്രേരണയോ ഗാർഹിക പീഡനമോ പോലുള്ള വകുപ്പുകൾ ചുമത്താൻ ഇത് മാത്രം പര്യാപ്തമാണോ എന്ന കാര്യത്തിൽ സംശയമുള്ളതിനാലാണ് കിഴക്കേ കല്ലട പൊലീസ് നിയമോപദേശം തേടുന്നത്. ഇന്നലെ സുവ്യയുടെ മകനടക്കം ആറ് പേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.
സുവ്യയെ ഭർത്താവിൻറെ അമ്മ നിരന്തരം വഴക്ക് പറയാറുണ്ടായിരുന്നെന്ന് സുവ്യയുടെ ആറ് വയസുകാരനായ മകൻ വെളിപ്പെടുത്തി. എന്നാൽ, ഈ ശബ്ദ സന്ദേശത്തിൻറെ മാത്രം അടിസ്ഥാനത്തിൽ ഭർത്താവ് അജയകുമാറിനും ഭർത്താവിൻറെ അമ്മ വിജയമ്മയ്ക്കുമെതിരെ ഗാർഹിക പീഡന നിയമം ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്താമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്നാണ് പൊലീസ് ഭാഷ്യം. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്.
നിയമോപദേശം ലഭിച്ചാലുടൻ തുടർ നടപടിയുണ്ടാകുമെന്ന് കിഴക്കേ കല്ലട പൊലീസ് അറിയിച്ചു. സുവ്യയുടെ സഹോദരനും ആറ് വയസുകാരൻ മകനും ഉൾപ്പെടെ പതിമൂന്ന് ബന്ധുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. സുവ്യയെ ഭർത്താവിൻറെ അമ്മ നിരന്തരം വഴക്കു പറയുമായിരുന്നെന്ന് മകൻ പൊലീസിനോട് പറഞ്ഞു.എഴുകോൺ സ്വദേശിനിയായ സുവ്യ ഞായറാഴ്ച രാവിലെയാണ് കിഴക്കേ കല്ലടയിലെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചത്.
യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം തന്നെ ഭർത്താവിൻറെ അമ്മയും സുവ്യയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ മുറിയിൽ കയറി സുവ്യ വാതിലടയ്ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാതായതോടെ അന്വേഷിച്ചപ്പോഴാണ് സുവ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃഗൃഹത്തിൽ സുവ്യ നേരിട്ട പീഡനങ്ങളെ പറ്റി കൊല്ലം റൂറൽ എസ് പിയ്ക്കും യുവതിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha