സംസ്‌കൃത സര്‍വകലാശാല അധ്യാപകന്റെ ശിഷ്യ ബന്ധം അതിരുവിട്ടു, പരാതിയുമായി വിദ്യാര്‍ത്ഥിനികള്‍

ആദി ശങ്കരന്റെ ജന്മം കൊണ്ടും പേരു കൊണ്ടും പവിത്രമായ കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയ്‌ക്ക് കളങ്കമായി പ്രശസ്‌ത അധ്യാപകന്റെ അതിരുവിട്ട ഗുരു ശിഷ്യ ബന്ധം . ഈ അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനികള്‍ കൂട്ടത്തോടെ പരാതിയുമായെത്തി.
സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നും കഴിഞ്ഞ പ്രാവശ്യത്തെ സ്റ്റഡി ടൂറിന് പോയ വിദ്യാര്‍ത്ഥിനികളാണ് ആദ്യം ഈ അധ്യാപകനെതിരായി പരാതിയുമായി രംഗത്തെത്തിയത്. വിദ്യാര്‍ത്ഥിനികളെ യാത്രക്കിടെ ഈ അധ്യാപകന്‍ ഗുരു ശിഷ്യ ബന്ധത്തിനപ്പുറം പെരുമാറി എന്നാണ് പരാതി. വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്ന് വകുപ്പ് മേധാവി ഈ പെണ്‍കുട്ടികളെ വിളിച്ചു വരുത്തി കൗണ്‍സില്‍ നടത്തി. അപ്പോഴാണ് ഈ അധ്യാപകന്റെ ഗുരു ശിഷ്യ ബന്ധത്തിന്റെ ആഴം മനസിലായത്. ഇതിനിടെ ഈ അധ്യാപകനെതിരെ വര്‍ഷങ്ങളായി നിരവധി പെണ്‍കുട്ടികള്‍ പരാതി പറഞ്ഞിരുന്നതായി കാണിച്ച് ചില വനിത അധ്യാപകരും രംഗത്തെത്തി.
ഈ കൗണ്‍സിലെ പെണ്‍കുട്ടികളുടെ പരാതികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മിനിട്ട്‌സ് ആക്കി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് അയച്ചു കൊടുത്തു.
വൈസ് ചാന്‍സലറിന് കിട്ടാറുള്ള ഇത്തരം ഗൗരവമേറിയ പരാതികള്‍ സാധാരണ പോലീസില്‍ ഏല്‍പ്പിക്കുകയാണ് പതിവ്. എന്നാല്‍ ഈ അധ്യാപകന്റെ പ്രശസ്‌തിയും സ്വാധീനവും കാരണം വൈസ് ചാന്‍സലര്‍ ഈ പരാതി സര്‍വകലാശാലയിലെ വനിത സെല്ലിന് കൈമാറുകയായിരുന്നു.
സര്‍വകലാശാലയിലെ തന്നെ കീഴ് ജീവനക്കാര്‍ ഉള്‍പ്പെടുന്ന ഈ വനിത സെല്‍ പെണ്‍കുട്ടികളുടെ പരാതി ഏറ്റെടുത്തു. പെണ്‍കുട്ടികളെ വിളിച്ചു വരുത്തി സര്‍വകലാശാലയുടെ അന്തസും അധ്യാപകന്റെ മാനഹാനിയും പെണ്‍കുട്ടികളുടെ ഭാവിയും മറ്റും വിവരിച്ച് അവരെ ഉപദേശിച്ചു. വനിത സെല്ലിന്റെ ഇത്തരത്തിലുള്ള ഉപദേശം സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ തയ്യാറായില്ല.
ഇതിനിടയ്‌ക്ക് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഈ സംഭവം ഏറ്റെടുത്തു. തുടര്‍ന്ന് എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും വൈസ് ചാന്‍സലറിന് പരാതി കൊടുത്തു. മാത്രമല്ല ഈ അധ്യാപകനെതിരെയും സര്‍വകലാശാലയ്‌ക്കെതിരേയുമായി നിരവധി സമര പരിപാടികളുമായി എസ്‌എഫ്‌ഐ മുന്നോട്ട് പോകുകയാണ്.
എന്തായാലും അധ്യാപകനെതിരെ പോലീസില്‍ പരാതി നല്‍കാനിരിക്കുകയാണ് ചില വിദ്യാര്‍ത്ഥിനികള്‍ . അതോടെ ആ പ്രശസ്‌ത അധ്യാപകന്റെ പേരും അദ്ദേഹത്തിന്റെ ലീലകളും പുറത്താകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha