വരവ് കൂടി, ചെലവ് കുറഞ്ഞു- കേരളം വികസന സൗഹൃദ ധനകാര്യ മാനേജുമെന്റിന്റെ ഉദാത്ത മാതൃക

2006 മുതല്‍ 2010 വരെ 10,000 കോടിയായിരുന്നു വികസന ചെലവിലുള്ള വര്‍ദ്ധനവ്. എന്നാല്‍ 2011 മുതല്‍ 2 വര്‍ഷത്തേക്ക് 15,000 കോടിയുടെ വര്‍ദ്ധനയുണ്ടായി. കഴിഞ്ഞ സര്‍ക്കാരിന്റെ 5 വര്‍ഷകാലത്ത് മൂലധനചെലവ് 10,900 കോടിയായിരുന്നു. ഈ സര്‍ക്കാര്‍ രണ്ടുകൊല്ലം കൊണ്ട് ചെലവാക്കിയത് 10,100 കോടിയാണ്.
250 ബജറ്റ് പ്രഖ്യാപനങ്ങളില്‍ 205 എണ്ണത്തില്‍ ഭരണാനുമതി നല്‍കി ധനവകുപ്പ് റെക്കോര്‍ഡ് സൃഷ്ടിച്ചതായി ധനമന്ത്രി പറഞ്ഞു. ധനമന്ത്രി പിശുക്കനുമല്ല ഉദാരനുമല്ല. വേണ്ടിടത്തു വേണ്ടതുപോലെ പ്രവര്‍ത്തിക്കും-മന്ത്രി പറഞ്ഞു.
സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെ നവംബര്‍വരെയുള്ള ഗഡുക്കള്‍ നല്‍കിയതായി മന്ത്രി പറഞ്ഞു. 2012-13 ല്‍ ഇതുവരെ 917 കോടിയാണ് ചെലവിട്ടത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 643 കോടി മാത്രം ചിലവഴിച്ചു. മരാമത്ത് പണികളുടെ ബില്‍ നല്‍കാന്‍ 2011-12 ല്‍ 1526 കോടി നല്‍കി. 2009-10 ല്‍ 620 കോടി മാത്രമാണ് ചെലവിട്ടത്. കൃഷിക്കും മൃഗസംരക്ഷണത്തിനും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1700 കോടി നല്‍കി.
വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനായി വിപണിയില്‍ ഇടപെടുന്നതിന് ഈ സാമ്പത്തികവര്‍ഷം ഒക്ടോബര്‍ വരെ 408 കോടി ചെലവിട്ടു. 2010-11 ല്‍ 283 കോടി മാത്രമാണ് ചെലവിട്ടത്. ഇക്കൊല്ലം 700 കോടിയാക്കും.
കേരളത്തില്‍ കടം 89,418 കോടിയാണെന്ന് മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 99,000 കോടിയാവും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 78,673 കോടിയായിരുന്നു കടം. യഥേഷ്‌ടം കടം വാങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഉല്‌പാദനപരമായ കാര്യങ്ങള്‍ക്ക് മാത്രമേ കടം വാങ്ങുകയൂള്ളൂ.
ഈ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പില്‍ 1513 തസ്‌തിക അനുവദിച്ചതായി മന്ത്രി പറഞ്ഞു. തിരുവല്ല ബൈപ്പാസിനും അപ്പര്‍കുട്ടനാട്ടിലെ റൈസ് മില്ലിനും എംഎല്‍എ താല്‌പര്യമെടുത്തില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തോട് ഇത്രയും ഉദാരമായി പെരുമാറുന്ന ഒരുസര്‍ക്കാര്‍ മുമ്പുണ്ടായിട്ടില്ലെന്ന് കെഎം മാണി പറഞ്ഞു. നിയോജകമണ്ഡലം ആസ്‌തിവികസന ഫണ്ടില്‍ പ്രതിപക്ഷ എംഎല്‍എ മാര്‍ക്കായി 5 വര്‍ഷം കൊണ്ട് വകയിരുത്തുന്നത് 1340 കോടിയാണ്.
https://www.facebook.com/Malayalivartha