ആയിഷ എങ്ങനെ കഥയിലേക്ക് വന്നു ? രഹസ്യങ്ങളറിയുന്ന നേതാവ്

ഹോ , ഒരു ശീലാവതി! വിവാദ സോളാര്‍ നായിക, സരിതാനായരുടെ വെളിപ്പെടുത്തല്‍ കേട്ടു കേരളം ഒറ്റവരിയില്‍ പറഞ്ഞതിങ്ങനെയാണ്.
ഉമ്മന്‍ചാണ്ടി മുതല്‍ ഇങ്ങേയറ്റം വരെ നിര്‍ണായക സ്ഥാനത്തിരിക്കുന്നവരെയൊക്കെ ഒഴിവാക്കി സരിതാ നായര്‍ വിളിച്ച ലേലത്തില്‍ അകപ്പെട്ടത് അബ്‌ദുള്ള കുട്ടി. ബാക്കിയുള്ള കുട്ടികളെല്ലാം തത്‌ക്കാലം രക്ഷപ്പെട്ടു. എത്രയും വേഗം സരിതയെ വിളിക്കു, ഇല്ലെങ്കില്‍ കൂടെ കിടന്നവരൊക്കെ പകല്‍ വെളിച്ചത്തില്‍ വിവസ്‌ത്രരായി നില്‍ക്കും.
അബ്‌ദുള്ളകുട്ടിയെ പ്രതിക്കൂട്ടിലാക്കിയാല്‍ 'ള്ളാ'എന്നു വിളിച്ച് കരയാനേ കഴിയൂ. അബ്‌ദുള്ള കുട്ടിയെ തൊട്ടാല്‍ കോണ്‍ഗ്രസുകാര്‍ക്കും നോവില്ല. കാരണം അബ്‌ദുള്ള കുട്ടി ഇപ്പോഴും ഒരു മുഴുവന്‍ സമയ കോണ്‍ഗ്രസുകാരനായിട്ടില്ല. ജാതി മാറി ബ്രാഹ്മണനായവര്‍ അനുഭവിക്കുന്ന തൊട്ടു കൂടായ്‌മ അബ്‌ദുള്ളകുട്ടിയും അനുഭവിക്കുന്നുണ്ട് .
അതേസമയം ഒരു കേന്ദ്രമന്ത്രിയും സരിതാനായരും തൊട്ടടുത്ത മുറിയില്‍ താമസിച്ചതിന്റെ രേഖകള്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ ലഭ്യമാണ് . ഇക്കാര്യം വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടവര്‍ക്ക് ഹോട്ടലുകാര്‍ മറുപടി നല്‍കാതെ ഒഴിഞ്ഞു. അദ്ദേഹത്തെ കൂടാതെ നിരവധി പ്രമുഖര്‍ക്കും സരിതയുമായി ബന്ധമുണ്ടായിരുന്നു.
ആയിഷ പോറ്റി സരിതയുടെ ആരോപണത്തില്‍ കുടുങ്ങിയതിന് പിന്നില്‍ കൊട്ടാരക്കരക്കാരനായ ഒരു പ്രമുഖ നേതാവാണുള്ളത് . അദ്ദേഹത്തിനും മകനും സരിതയുമായി അടുത്ത ബന്ധമുണ്ട് . ആയിഷപോറ്റിയാണ് ഈ പ്രമുഖ യുഡിഎഫ് നേതാവിനെ കൊട്ടാരക്കരയില്‍ തറപറ്റിച്ചത്. ഇതിന്റെ വൈരാഗ്യമാണ് സരിത വഴി അദ്ദേഹം തീര്‍ത്തത് .
സരിതയുടെ കത്ത് കൈയിലുളള കാലത്തോളം കൊട്ടാരക്കര നേതാവിനെയും അദ്ദേഹത്തിന്റെ മകനെയും സരിതയുമായി ബന്ധമുണ്ടായിരുന്ന നേതാക്കന്‍മാരെല്ലാം ഭയപ്പെടും. സരിത പറഞ്ഞില്ലെങ്കിലും നേതാവ് പറഞ്ഞാല്‍ മതി ഇതില്‍ ചിലരുടെ രാഷ്‌ട്രീയ ഭാവി തകരാന്‍.
നേതാവിനും മകനും പുറമെ ഒരു പ്രമുഖ സമുദായ നേതാവിനും സരിതയുടെ രഹസ്യങ്ങളറിയാം. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്‍ വഴിയാണ് അദ്ദേഹത്തിന് വിവരങ്ങള്‍ കിട്ടിയത് .
ഫെനിയുടെ സീനിയര്‍ കൊട്ടാരക്കര നേതാവിന്റെ അഴിമതിക്കേസ് സുപ്രീം കോടതിയില്‍ വാദിച്ച അഭിഭാഷകനാണ്. അദ്ദേഹത്തെ കഴിഞ്ഞ ദിവസം സരിത കണ്ടിരുന്നു. പക്ഷേ ആയിഷാപോറ്റിക്കെതിരെ സരിത ഉയര്‍ത്തിയ ആരോപണങ്ങള്‍ ചീറ്റിപോവുകയും ചെയ്‌തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha