കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം; അജു വർഗീസും കുടുങ്ങി

കൊച്ചിയില്‍ വെച്ച് യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറെ പഴി കേട്ടുകൊണ്ടിരിക്കുന്ന നടനാണ് ദിലീപ്. മലയാള സിനിമാ സംഘടനകളില്‍ വലിയ പിടിപാടുള്ള താരമായിട്ടുകൂടി ദിലീപിനെ പിന്തുണച്ച് പ്രമുഖ താരങ്ങള്‍ ആരും രംഗത്ത് വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
അതേസമയം ദിലീപിന്റെ അടുത്ത സുഹൃത്തുക്കളായ സലിം കുമാര്‍, ലാല്‍ ജോസ് എന്നിവരടക്കമുള്ളവര്‍ രംഗത്ത് വരികയും ചെയ്തു. ദിലീപിനെ പിന്തുണയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വഴി ആദ്യം പുലിവാല്‍ പിടിച്ചത് സലിം കുമാര്‍ ആയിരുന്നു
ഇപ്പോഴിതാ യുവതാരങ്ങളില്‍ ശ്രദ്ധേയനായ അജു വര്‍ഗീസ് നിയമക്കുരുക്കിലും പെട്ടിരിക്കുന്നു. ദിലീപിനെ നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പറയാന്‍ അജു ഫേസ്ബുക്കിലിട്ട പോസ്റ്റ് ആക്രമിക്കപ്പെട്ട നടിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ളതായിരുന്നു. പീഡനക്കേസുകളിലെ ഇരയുടെ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന നിയമത്തിന്റെ ലംഘനമാണിത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി അജു വര്‍ഗീസിനെതിരെ ഡിജിപി സെന്‍കുമാറിന് പരാതി സമര്‍പ്പിച്ചിരിക്കുകയാണ്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് പരാമര്‍ശിച്ചത് നിയമവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്.
ഐപിസി 376 പ്രകാരം രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അജു വര്‍ഗീസ് ചെയ്തിരിക്കുന്നത്. ഇതോടെ തെററ് മനസ്സിലാക്കി പോസ്റ്റ് അജു തിരുത്തുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടിയുടെ പേര് ഉപയോഗിച്ച് തെറ്റെന്ന് മനസ്സിലാക്കിയ സാഹചര്യത്തിൽ തിരുത്തുന്നു എന്നായിരുന്നു പുതിയ പോസ്റ്റ്. നടിയോട് മാപ്പും ചോദിച്ചു താരം.
https://www.facebook.com/Malayalivartha