Widgets Magazine
15
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി കഠിനാധ്വാനം ചെയ്യാമെന്നും വികസിത ഭാരതം കെട്ടിപ്പടുക്കാമെന്നും പ്രധാനമന്ത്രി  


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത... നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


79-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യം.... ചെങ്കോട്ടയില്‍ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തി ജനങ്ങളെ അഭിസംബോധന ചെയ്യും


കേരളത്തിൽ മിക്ക ജില്ലകളിലും മഴക്ക് സാധ്യത: പന്തല്ലൂരിൽ മിന്നൽച്ചുഴിയിൽ വൻനാശനഷ്ടം...


ബങ്കറിൽ നിന്ന് ഇറങ്ങുമ്പോൾ, ഇടയ്ക്കിടെ ആകാശത്തേയ്ക്ക് കണ്ണുകൾ ഉയർത്തി ഓരോ ശബ്ദവും ശ്രദ്ധയോടെ കേൾക്കണം: ഖമേനിക്കെതിരെ ഭീഷണിമുഴക്കി ഇസ്രായേൽ കാറ്റ്സ് രംഗത്ത്...

പ്രമേഹ രോഗികൾക്ക് ആശ്വാസ വാർത്ത, പ്രമേഹത്തെ ഇനി അനായാസം നിയന്ത്രിക്കാം.....ഉ​ഗ്രൻ കണ്ടുപിടുത്തത്തിൽ ലോകമാകെ ഇന്ത്യന്‍ ഗവേഷകരെ പ്രശംസകൾ കൊണ്ടു മൂടുന്നു...!

26 FEBRUARY 2022 04:54 PM IST
മലയാളി വാര്‍ത്ത

പ്രമേഹ രോഗികൾക്ക് ആശ്വസിക്കാവുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പ്രമേഹ രോഗികളില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ആയുര്‍വേദ മരുന്ന് കണ്ടെത്തിയിരിക്കുകയാണ് നമ്മുടെ ഇന്ത്യന്‍ ഗവേഷകർ. കോവിഡ് വാക്‌സിന് പിന്നാലെ ഇന്‍ഡ്യന്‍ ഗവേഷകരുടെ ഈ കണ്ടുപിടുത്തത്തിൽ ലോകമെമ്പാടും അവരെ പ്രശംസകൾ കൊണ്ടു മൂടുകയാണ്.

ആയുര്‍വേദ മരുന്നായ ബിജിആര്‍-34, വെറും പന്ത്രണ്ട് ആഴ്ചയ്ക്കുള്ളില്‍ പ്രമേഹ രോഗികളില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തിയത്. ഈ മരുന്ന് പ്രമേഹത്തെ നിയന്ത്രിക്കുന്നതിനു പുറമേ, ബീറ്റാ കോശങ്ങളെ ശക്തിപ്പെടുത്തുന്നുവെന്നും കോശങ്ങളുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നതിലൂടെ, പ്രമേഹം അതിവേഗം കുറയുന്നുവെന്നും പഠനത്തില്‍ കണ്ടെത്തുന്നു.

 

പഞ്ചാബിലെ ചിത്‌കര യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ അടുത്തിടെ 100 പ്രമേഹ രോഗികളിലാണ് പഠനം നടത്തിയത്. പഠനത്തെ കുറിച്ച്‌ സെര്‍ബിയന്‍ ജേണല്‍ ഓഫ് എക്സ്പിരിമെന്റല്‍ ആന്‍ഡ് ക്ലിനികല്‍ റിസര്‍ച്ചിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ബിജിആര്‍-34 ന്റെ മേന്മകള്‍ വിശദീകരിക്കുന്നുണ്ട്. ഗവേഷകര്‍ 100 പ്രമേഹ രോഗികളെ രണ്ട് ഗ്രൂപുകളായി തിരിച്ചാണ് പഠനം നടത്തിയത്.

ഒരു ഗ്രൂപിന് അലോപതി മരുന്നായ സിറ്റാഗ്ലിപ്റ്റിനും മറ്റൊരു ഗ്രൂപിന് ആയുര്‍വേദ മരുന്നായ ബിജിആര്‍-34 ഉം നല്‍കി. ഇതിനുശേഷം, നാല്, എട്ട്, 12 ആഴ്ചകള്‍ക്ക് ശേഷം രോഗികളില്‍ വന്ന മാറ്റങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ ബിജിആര്‍-34 മരുന്ന് നാലാഴ്ച കൊണ്ട് പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കുന്നതായി കണ്ടെത്തി.

പഠനത്തില്‍, ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിന്റെ അടിസ്ഥാന മൂല്യം 8.499 ശതമാനമാണെന്ന് ഗവേഷകര്‍ കണ്ടെത്തി, എന്നാല്‍ BGR-34 എടുക്കുന്ന രോഗികളില്‍ നാലാഴ്ചയ്ക്ക് ശേഷം ഈ മൂല്യം 8.061 ശതമാനമായി രേഖപ്പെടുത്തി.

ഇതിനുശേഷം, എട്ടാമത്തെയും 12-ാമത്തെയും ആഴ്ചയില്‍ രോഗികളുടെ അവസ്ഥ കണ്ടപ്പോള്‍, അതേ മൂല്യങ്ങള്‍ യഥാക്രമം 6.56 ഉം 6.27 ഉം ആണെന്ന് കണ്ടെത്തി. അതുപോലെ, ക്രമരഹിതമായ പഞ്ചസാര പരിശോധനയില്‍, രോഗികളുടെ ശരാശരി പഞ്ചസാര 250 ല്‍ നിന്ന് 114 mg / dl ആയി കുറഞ്ഞു. അതേസമയം, ഒഴിഞ്ഞ വയറിലെ പഞ്ചസാര 12 ആഴ്ചയില്‍ 176 ല്‍ നിന്ന് 74 ആയും ഭക്ഷണത്തിന് ശേഷം 216 ല്‍ നിന്ന് 87 mg/dL ആയും കുറയുകയും ചെയ്തു.

നാഷണല്‍ ബൊടാനിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട് , സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് മെഡിസിനല്‍ ആന്‍ഡ് അരോമാറ്റിക് പ്ലാന്റ്സ് എന്നിവിടങ്ങളിലെ സിഎസ്‌.ഐ.ആര്‍ ലാബുകളില്‍ നിന്നുള്ള ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ബിജിആര്‍-34 എ.ഐ.എം.ഐ.എല്‍ ഫാര്‍മസ്യൂടികല്‍സ് നിര്‍മ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു.

ഇതുവരെ നിരവധി രാജ്യങ്ങളില്‍ നിന്ന് അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡൈസേഷന്‍, വെരിഫികേഷന്‍, സേഫ്റ്റി എന്നിവയ്ക്കുള്ള പരിശോധനയ്ക്ക് ശേഷം ഇത് രോഗികള്‍ക്ക് ലഭ്യമാക്കിയതായി കഴിഞ്ഞ വര്‍ഷം കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാളും പറഞ്ഞിരുന്നു.

ഗവേഷകരുടെ അഭിപ്രായത്തില്‍, കോവിഡ് വൈറസിന്റെ ഉയര്‍ന്ന അപകടസാധ്യത പ്രമേഹ രോഗികളില്‍ കാണപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, തുടര്‍ച്ചയായ നിരീക്ഷണത്തിനും ചികിത്സയ്ക്കുമൊപ്പം ഈ രോഗികളോട് കോവിഡില്‍ നിന്ന് ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ പറയുന്നു. അടുത്തിടെ കൊവിഡ് വാക്സിനേഷന്‍ നടത്തിയതിന് ശേഷവും, അത്തരം രോഗികളില്‍ അണുബാധ കുറഞ്ഞത് മുതല്‍ ഗുരുതരമായ അവസ്ഥ വരെ കാണപ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്‍ക്കയില്‍ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന നേതാജി എക്‌സ്പ്രസിന് മുന്നില്‍ ചാടി രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം  (2 minutes ago)

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുവിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ മാറ്റി  (10 minutes ago)

സ്വകാര്യ ഹര്‍ജിയില്‍ കഴമ്പുണ്ടെന്നും മതിയായ രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും പ്രഥമ ദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നുണ്ടെന്നും കോടതി 30 ന് വാദിയുടെ മൊഴിയെടുക്കും  (40 minutes ago)

വിഷ മദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും.  (50 minutes ago)

ഓപ്പറേഷന്‍ സിന്ദൂറിന്റെ കൂടി വിജയമായി ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം  (1 hour ago)

127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്...  (1 hour ago)

വീട്ടുകാരോട് വാതിലടച്ച് സുരക്ഷിതരായി ഇരിക്കാന്‍ ആവശ്യപ്പെട്ടശേഷം....  (1 hour ago)

ഇടിമിന്നലിനും, ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്  (1 hour ago)

കെഎസ്ആര്‍ടിസി ബസുകളുടെ വാതിലുകളില്‍ കെട്ടിയിരിക്കുന്ന കയര്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജമ്മു കാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ നാല്‍പതിലേറെ പേര്‍ക്ക് ദാരുണാന്ത്യം.  (2 hours ago)

രാജ്യമെങ്ങും പ്രധാന നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി....  (2 hours ago)

ആലപ്പുഴയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി  (8 hours ago)

വിനയനും സാന്ദ്ര തോമസിനും തോല്‍വി  (8 hours ago)

സ്‌കൂളില്‍ നിന്ന് മടങ്ങുകയായിരുന്ന എട്ടുവയസുകാരി ഓടയില്‍ വീണ് മരിച്ചു  (8 hours ago)

തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ കടുപ്പിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍  (9 hours ago)

Malayali Vartha Recommends