മുംബൈയിൽ സഞ്ചാരികൾക്ക് ഭീഷണിയായി ജെല്ലിഫിഷ്

ഇന്ത്യയുടെ വാണിജ്യ നഗരമായ മുംബൈയിലെ ഏറെ തിരക്കേറിയ കടല്‍തീരമാണ് ജൂഹു ബീച്ച്. വിനോദ സഞ്ചാരത്തിന് പേരുകേട്ട ഇടമാണിവിടം. എന്നാൽ ഇവിടത്തെ ജെല്ലി ഫിഷുകൾ വിനോദസഞ്ചാരത്തിനു വിലങ്ങു തടിയാകുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്. 'പോർച്ചുഗീസ് പോരാളി' എന്നറിയപ്പെടുന്ന ബ്ലൂ ബോട്ടിൽ ഇനത്തിൽപെട്ട ജെല്ലി ഫിഷാണ് സഞ്ചാരികൾക്ക് ഭീഷണിയായിരിക്കുന്നത്. മൺസൂൺ കാലങ്ങളിൽ ജൂഹു തീരങ്ങളിൽ ജെല്ലിഫിഷുകൾ സാധാരണയായി കാണപ്പെടുന്നു എങ്കിലും ഇത്തവണ ഇവയുടെ എണ്ണം ക്രമാതീതമായി വർധിച്ചതാണ് വിനോദ സഞ്ചാരികൾക്ക് വെല്ലുവിളിയായത്.
നൂറിലേറെ പേർക്കാണ് ജെല്ലി ഫിഷ് ആക്രമണത്തിൽ രണ്ട് ദിവസത്തിനുള്ളിൽ പരിക്കേറ്റത്. ഇതിന്റെ ആക്രമണത്തിന് ഇരയായത് മരണം സംഭവിക്കില്ലെങ്കിലും നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് വഴിയൊരുക്കും. പ്രധാനമായും ഇതിന്റെ വിഷമേറ്റുകഴിഞ്ഞാൽ കലശലായ വേദനയും ചൊറിച്ചിലുമുണ്ടാകും. അതുകൊണ്ടു തന്നെ ജെല്ലി ഫിഷുകൾ സഞ്ചാരികളിൽ ഭീതി ഉളവാക്കിക്കഴിഞ്ഞു. ഇത് വിനോദ സഞ്ചാരമേഖലയെ കാര്യമായി ബാധിക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha