കണ്ണിലെ ചുവപ്പ് നിറം പ്രശ്നമോ ?

തിളക്കമുള്ള കണ്ണുകള്‍ നമ്മുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. പലരും കണ്ണിന് അത്രത്തോളം പ്രാധാന്യം നല്‍കാറില്ല. കണ്ണിന് എന്തെങ്കിലും അസുഖം ബാധിക്കുമ്പോളാണ് പലരും കണ്ണിന്റെ ആരോഗ്യ കാര്യത്തിനെപറ്റി ചിന്തിക്കുന്നത്.പലപ്പോളും അകാരണമായി കണ്ണിന്റെ ഉപരിതലത്തിൽ നമുക്ക് വേദന അനുഭവപ്പെടാറുണ്ട് എന്നാൽ നമ്മളിൽ പലരു ആ വേദനയെ അത്ര കാര്യമാക്കാറില്ല എന്നതാണ് വാസ്തവം.
കണ്ണിന് ചുറ്റും ചുവപ്പ് നിറം കാണപ്പെടുന്നതും അല്‍പം ഗൗരവത്തോടെ കാണേണ്ടതാണ്. കണ്ണില്‍ നിന്നും നിര്‍ത്താതെ വെള്ളം വരുന്നതും അസാധാരണമായ വസ്തുക്കള്‍ ഉപയോഗിക്കുന്നത് മൂലമാണ്.അസഹനീയമായ വേദന അനുഭവപ്പെടുന്നു എങ്കിൽ ഉടൻ വൈദ്യ സഹായം തേടേണ്ടതാണ്.
വേനല്‍ക്കാലത്താണ് കണ്ണിന് രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത്. ചെങ്കണ്ണ് പോലുള്ള പ്രശ്നങ്ങളും ഇന്‍ഫെക്ഷന്‍ മൂലമാണ് ഉണ്ടാക്കുന്നത്.ചിലരില്‍ കോണ്‍ടാക്‌ട് ലെന്‍സ് ഉപയോഗിക്കുമ്ബോള്‍ പല തരത്തിലുള്ള ഇന്‍ഫെക്ഷന്‍ ഉണ്ടാവുന്നു.
നേത്രരോഗങ്ങളില്‍ സര്‍വ്വസാധാരണമാണ് ചെങ്കണ്ണ്. അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ഈച്ചകളും വഴി വേഗം പടരുന്ന ചെങ്കണ്ണ് കൂടുതലായും വേനല്‍ക്കാലത്താണ് കണ്ടുവരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏതു കാലാവസ്‌ഥയിലും ചെങ്കണ്ണുരോഗം പിടിപെടുന്നുണ്ട്. കണ്ണ് പീളകെട്ടുകയും കരുകരുപ്പും വേദനയുമായിരിക്കും ചെങ്കണ്ണുരോഗത്തിന്റെ പ്രാരംഭ ലക്ഷണം.കണ്ണ് നന്നായി കഴുകിയതിനുശേഷം ദിവസവും പലപ്രാവശ്യം ആന്റിബയോട്ടിക് ലേപനങ്ങള്‍ ഉപയോഗിക്കണം. പൂര്‍ണ്ണ വിശ്രമമാണ് ചെങ്കണ്ണ് രോഗത്തിന് അത്യാവശ്യം. പൊടിയടിച്ച് കൂടുതല്‍ അണുബാധ ഉണ്ടാകാതിരിക്കാന്‍ ചിലര്‍ കൂളിംഗ് ഗ്ലാസ് ഉപയോഗിക്കാറുണ്ട്.
https://www.facebook.com/Malayalivartha