മഴക്കാലത്തു ശ്രദ്ധിക്കാം

സമീകൃത ആഹാരം മഴക്കാലത്തുടനീളം നിലനിർത്താൻ ശ്രദ്ധിയ്ക്കണം. പകർച്ചവ്യാധികൾ പടരാൻ സാധ്യത കൂടുതൽ ഉള്ളതിനാൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഉണ്ടാക്കിയ ഭക്ഷണ പദാർഥങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. സ്ട്രീറ്റ് ഫുഡ് ഇഷ്ട്ടപ്പെടുന്നവർ ഒരു മാസം കൂടി കാത്തിരിക്കുന്നത് നന്നാകും.
മഴ പെയ്താലും ഇല്ലെങ്കിലും നന്നായി വെള്ളം കുടിക്കുക. ജലജന്യ രോഗങ്ങൾ പടരാൻ മഴക്കാലത്തു സാധ്യത കൂടിയതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മഴക്കാല രോഗങ്ങളെ തടയാന്‍ കഴിയുന്ന തരത്തിലുള്ള പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ക്ക് രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിവുണ്ട്.
ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ അടങ്ങിയിരിക്കുന്ന സബര്‍ജല്ലിക്കും പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ കഴിവുണ്ട്.വിറ്റാമിന്‍ സി ധാരളമായി അടങ്ങിയിരിക്കുന്ന പപ്പായ, വിറ്റാമിനും മിനറല്‍സും അടങ്ങിയിരിക്കുന്ന വാഴപ്പഴം, ആപ്പിള്‍ എന്നിവയും മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും.മഴക്കാലത്ത് കഴിക്കാവുന്ന മറ്റൊരു പഴമാണ് പീച്ച്. വിറ്റാമിന്‍ സി ധാരളം അടങ്ങിയിരിക്കുന്ന പീച്ച് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന കുറഞ്ഞ കലോറിയും ഉയര്‍ന്ന ഫൈബറും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ മഴക്കാലത്തെ ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ ചര്‍മ്മത്തിന് പ്രത്യേക സംരംക്ഷണവും നല്‍കും.
https://www.facebook.com/Malayalivartha