ചർമ സംരക്ഷണത്തിന് നാരങ്ങാവെള്ളം

ചൂടുകാലത്തു നമ്മൾ ഏറ്റവും അധികം കുടിക്കുന്ന ഒന്നാണ് നാരങ്ങാവെള്ളം.ശരീരത്തിന് കുളിര്മയേകും എന്നുമാത്രമല്ല നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ ഒരുപാട് ഗുണങ്ങൾ ശരീരത്തിൽ സംഭവിക്കുന്നുണ്ട്.എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഉന്മൂലനം ചെയ്യാന്‍ ഏറ്റവും പറ്റിയ എനര്‍ജി ഡ്രിങ്കാണ് നാരങ്ങാ വെള്ളം.നമ്മുടെ ശരീരത്തിലെ നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ നാരങ്ങ സഹായിക്കുന്നു.ചൂടുകാലങ്ങളിലാണല്ലോ ഏറ്റവുമധികം നിർജലീകരണം സംഭവിക്കുക അതുകൊണ്ട് ചൂട് കാലത്തു ഇടക്ക് ഇടക്ക് നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിൽ നിർജലീകരണം തടയുന്നതിന് സഹായിക്കുന്നു.കൂടാതെ ചർമത്തിലെ ചുളിവുകൾ ഇല്ലാതാക്കുന്നതിനുള്ള ഒരു പ്രത്യേക കഴിവും നാരങ്ങാവെള്ളത്തിനുണ്ട്. വിവിധ തരം ക്യാന്‍സറുകളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഇല്ലാതാകുന്നതോടെ യുവത്വം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ തന്നെയാണ് ഇതിന്റെ പ്രധാന കാരണം.കണ്ണിന്റെ ആരോഗ്യം സംരക്ഷണ കാര്യത്തിലും നാരങ്ങ ഒട്ടും പിറകിലല്ല. പവര്‍ഹൗസ് ആയതുകൊണ്ട് തന്നെ നാരങ്ങ വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha