കത്രീന കൈഫ് തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തുന്നു

പട്ടുപോലെ തിളങ്ങുന്ന ചർമം ഏതു സ്ത്രീയുടെയും സ്വപ്നം ആണ്. യാത്രയ്ക്കിടയിലെ പൊടിയും മറ്റു മലിനീകരണങ്ങളും കാരണം ചർമത്തിൽ അഴുക്കുകൾ രൂപപ്പെടുന്നു. ഒന്ന് ശ്രദ്ധിച്ചാൽ ആരോഗ്യകരമായ ചർമം എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ആരോഗ്യകരമായ ഭക്ഷണത്തിനു പുറമെ നല്ല ചർമം കിട്ടാനുള്ള മാർഗം CTM ആണ് എന്ന് കത്രീന പറയുന്നു.
CTM എന്ന ചരുക്കപ്പേരിലറിയുന്ന ക്ലീൻസിങ് ടോണിങ് മോയ്സചറൈസിംഗ് ആണ് ചർമം സംരക്ഷിക്കാൻ പറ്റിയ ഏറ്റവും നല്ല മാർഗം. ഇവ രാവിലെയും വൈകുന്നേരവുമാണ് ചെയുന്നത്. ഇത്തരം കാര്യം ചെയ്യുന്നതിലൂടെ സ്‌കിന്നിനെ ശുദ്ധീകരിക്കുക മാത്രമല്ല നമ്മുടെ ചർമ്മത്തിലെ pH ലെവെലിനെ ബാലൻസ് ചെയ്യുകയും ചെയ്യുന്നു.
ചർമത്തിനു അനുസരിച്ചു ക്ലീൻസിങ് തിരഞ്ഞെടുക്കുക. മിതമായ രീതിയിലുള്ളതും എന്നാൽ നല്ല രീതിയിൽ ചർമ്മത്തിലെ അഴുക്കിനെ വൃത്തിയാക്കാൻ തക്കതുമായിരിക്കണം ശരിയായ രീതിലുള്ള ഉത്പന്നം കിട്ടാൻ കുറഞ്ഞത് ഒരു മിനുട്ടെങ്കിലും എടുക്കുക.
ക്ലീൻസിങ് ചെയ്തു കഴിഞ്ഞാൽ ഒരിക്കലും ടവൽ ഉപയോഗിക്കുവാൻ പാടില്ല. താനേ ഉണങ്ങുവാൻ അനുവദിക്കുക. ചർമ്മത്തിലെ സ്വാഭാവികമായ ഈർപ്പം നിലനിർത്തുവാൻ ഇത് സഹായിക്കുന്നു. അതുപോലെതന്നെ ചർമം മൃദുലമായിരിക്കാനും സാധിക്കുന്നു.
അതിനുശേഷം ഒരു കോട്ടൺ പഞ്ഞിയിൽ ടോണർ എടുക്കുക. അത് ചർമ്മത്തിലുടനീളം ടോൺ ചെയുക.ചർമ്മത്തിലെ തുറന്നിരിക്കുന്ന സുഷിരങ്ങൾ അടക്കുവാൻ അത് സഹായിക്കുന്നു.
ഏറ്റവും അവസാനമായി ചെയുന്നത് മോയ്സ്ചറൈസിംഗ് ആണ്. പകലിലും രാത്രിയിലും ചെയുന്നത് വ്യത്യാസപ്പെട്ടിരിക്കുന്നു. പകലിലാണ് ചെയ്യുന്നതെങ്കിൽ SPF അടങ്ങിയ മോയിസ്ചറൈസർ ഉപയോഗിക്കുക. രാത്രിയിൽ ആണെങ്കിൽ സാധാരണ കട്ടികൂടിയ മോയിസ്ചറൈസർ അല്ലെങ്കിൽ സെറം ഉപയോഗിക്കുക.ഉറങ്ങുന്നതിനു മുൻപായി ഇത് മുഖത്തു പുരട്ടി ഉറങ്ങുക. അടുത്ത ദിവസം നിങ്ങളുടെ ചർമ്മത്തിലെ മാറ്റം അറിയാൻ സാധിക്കും . "
https://www.facebook.com/Malayalivartha