ചര്‍മത്തിനിണങ്ങിയ സണ്‍സ്‌ക്രീന്‍ എങ്ങനെ തിരഞ്ഞെടുക്കാം

ജോലികഴിഞ്ഞു വീട്ടിലെത്തുന്നവരുടെ പരാതിയാണ് മുഖത്തെ കരുവാളിപ്പ്. വെയിലുകൊണ്ട് പലയിടങ്ങളില്‍ യാത്ര ചെയ്യുന്നവരാണ് നമ്മളില്‍ പലരും. മുഖത്തൊന്നുമിടാതെ നേരിട്ടേല്‍ക്കുന്ന സൂര്യരശ്മികള്‍ സൂര്യാഘാതത്തെ ഏല്പിക്കുന്നു.പ്രായാധിക്യത്തെ ഉണ്ടാക്കുവാന്‍ ഇത് വഴിയൊരുക്കുന്നു.
സൂര്യരശ്മികളില്‍ നിന്ന് സംരക്ഷിക്കാനും മുഖത്തെ കരുവാളിപ്പ് തടയാനുമായി സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കുക. എന്നാല്‍ ചര്‍മത്തിനിണങ്ങുന്നവ മാത്രം തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഓരോ ചര്‍മത്തിനും ഇണങ്ങുന്ന സണ്‍സ്‌ക്രീന്‍ എങ്ങനെ തിരഞ്ഞെടുക്കാമെന്ന് നോക്കാം. സണ്‍സ്‌ക്രീനുകള്‍ ടജഎ 20 മുതല്‍ 50 + ഉണ്ട്. അവ ലോഷനുകളായും പെര്‍ഫെക്റ്റ് മാറ്റ് ഫിനിഷായും ലഭിക്കുന്നു.
എണ്ണമയവും മുഖക്കുരുവുമുള്ള ചര്‍മക്കാര്‍ക്ക്
സണ്‍സ്‌ക്രീന്‍ ലോഷന്‍ രണ്ടുതരത്തിലുണ്ട്. മിനറല്‍ അടിസ്ഥാനമാക്കി പ്രകൃതിധര്‍മ്മപ്രകാരമുള്ളതും രാസവസ്തുക്കളടങ്ങിയതും. എണ്ണമയമുള്ളതും മുഖക്കുരുവുമുള്ള ചര്‍മക്കാര്‍ മിനറല്‍ അടിസ്ഥാനമാക്കിയ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. നിങ്ങളുടെ ചര്‍മ്മത്തിന് ഇണങ്ങിയതാണോ എന്നറിയുവാന്‍ ആദ്യമത്
മാതൃകാപരിശോധന ചെയ്യുക. സിങ്ക് ഓക്‌സൈഡും ടൈറ്റാനിയം ഓക്‌സൈഡും ഉള്ളവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. അത് ദോഷകരമായ സൂര്യരശ്മികളില്‍ നിന്നും സംരക്ഷണം നല്‍കുന്നു.
വരണ്ട ചര്‍മത്തിന്
വരണ്ട ചര്‍മക്കാര്‍ മിനറല്‍ അടിസ്ഥാനമാക്കിയോ അല്ലെങ്കില്‍ രാസവസ്തുക്കളടങ്ങിയ സണ്‍സ്‌ക്രീനോ ഉപയോഗിക്കാം. മോയിസ്ചറൈസര്‍ അടങ്ങിയ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് ഉത്തമം. വിറ്റാമിന്‍ ഇ ശീ ബട്ടര്‍ പോലുള്ള മോയ്‌സചറൈസിംഗ് അടങ്ങിയവ ഉപയോഗിക്കുന്നത് വളരെ നല്ലതായിരിക്കും.
എന്തെന്നാല്‍ വരണ്ട ചര്‍മത്തില്‍ ചുളിവുകള്‍ എളുപ്പത്തില്‍ വീഴുന്നു. ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തേണ്ടത് അതിനാല്‍ത്തന്നെ അത്യാവശ്യമാണ്.
സെന്‍സിറ്റീവ് അല്ലെങ്കില്‍ മൃദുലമായ ചര്‍മ്മമുള്ളവര്‍ക്ക്
എല്ലാത്തരം ചുറ്റുപാടുമായി പെട്ടെന്ന് പ്രതികരിക്കുന്നതാണ് സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍. വെയിലേറ്റാല്‍ പെട്ടെന്ന് വാടുന്നവരാണ് ഇത്തരം ചര്‍മ്മക്കാര്‍. ഇത്തരം ചര്‍മമുള്ളവര്‍ മിനറല്‍ അടിസ്ഥാനമാക്കിയ സണ്‍സ്‌ക്രീന്‍ മാത്രം ഉപയോഗിക്കുക.
സിങ്ക് ഓക്‌സൈഡും ടൈറ്റാനിയം ഡയോക്‌സൈഡും അടങ്ങിവ തിരഞ്ഞെടുക്കുക. പാരാബെന്‍ അടങ്ങാത്തവ മാത്രം വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
"
https://www.facebook.com/Malayalivartha