എന്നും യുവത്വം നിലനിർത്താനും സുന്ദരിയായി ഇരിക്കാനും ആഗ്രഹിക്കാത്തവരുണ്ടോ? ഇതാ അവർക്കായി പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു ഒറ്റമൂലി.

അടുത്തകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടുവരുന്ന ഒന്നാണ് കറ്റാർ വാഴ. മുടി തഴച്ചുവളരാനും സൗന്ദര്യം സംരക്ഷിക്കാനും എന്തിനു നരച്ച മുടി കറുപ്പിക്കാനും വരെ ഇപ്പോൾ കറ്റാർ വാഴ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
പച്ച നിറത്തില്‍ മാംസളമായി വളരുന്ന ഈ സസ്യത്തിന്റെ കൊഴുപ്പുള്ള ജെല്‍ വൈറ്റമിന്‍ ഇ സമ്പന്നമാണ് ഇതിനു പുറമേ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഇതിൽ യഥേഷ്ടം
കിടക്കാന്‍ നേരം കറ്റാര്‍ വാഴയുടെ ജെല്‍ മുഖത്തു പുരട്ടി നോക്കൂ, കറ്റാര്‍ വാഴയുടെ ഉള്‍ഭാഗത്തെ ജെല്ലെടുത്ത് അല്‍പ നേരം മസാജ് മുഖത്തു മസ്സാജ് ചെയ്യണം. കഴുകേണ്ട ആവശ്യമില്ല. മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള ഏറ്റവും നല്ലൊരു വഴിയാണ് ഇത് . ചര്‍മത്തിന് ഇറുക്കം നല്‍കുന്ന കൊളാജന്‍ ഉല്‍പാദനത്തിന് ഏറെ സഹായകമാണ് ഈ ജെൽ . സ്ഥിരമായി പുരട്ടിയാൽ മുഖ ചർമ്മം അയഞ്ഞു തൂങ്ങി ചുളിവുകൾ വരുന്നത് പൂർണമായും തടയാനാകും.
പലരുടെയും ഉറക്കം കെടുത്തുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് കൺതടത്തിലെ കറുപ്പ് . കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കണ്ണിനടിയിലെ കറുപ്പിന് പ്രധാന കാരണം. കറ്റാര്‍ വാഴയിലെ പോഷകങ്ങളും വൈററമിനുകളുമെല്ലാം ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണ്. കറ്റാർ വാഴ ജെൽ കണ്ണിനടിയില്‍ പുരട്ടി പതുക്കെ മസാജ് ചെയ്യുന്നത് കൺ തടത്തിലെ കറുപ്പിനെ അകറ്റും.
കറ്റാർ വാഴ ജെൽ മുഖത്തു പുരട്ടുമ്പോൾ അതിലെ പോഷകങ്ങള്‍ ചര്‍മത്തിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മത്തിന് തിളക്കവും മൃദുത്വവും നൽകും. വരണ്ട ചര്‍മമുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഏററവും നല്ലൊരു വഴിയാണ് കിടക്കാന്‍ നേരം മുഖത്തുള്ള കറ്റാര്‍ വാഴ പ്രയോഗം. വരണ്ട ചര്‍മമാണ് ഒരു പരിധി വരെ മുഖത്തെ ചുളിവുകള്‍ക്കും പ്രായം തോന്നിപ്പിയ്ക്കുന്നതിനുമെല്ലാമുള്ള ഒരു കാരണം. വരണ്ട ചര്‍മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മ കോശങ്ങള്‍ക്ക് ഈര്‍പ്പം നല്‍കാന്‍ കറ്റാര്‍ വാഴ ഏറെ സഹായിക്കുന്ന ഒന്നാണ്. വരണ്ട ചര്‍മമുള്ളവര്‍ക്കു ദിവസവും പരീക്ഷിയ്ക്കാം
പ്രായമാകുംതോറും മുഖത്തു ഇരുണ്ട കുത്തുകളും കറുത്ത നിറവും വരുന്നത് സാധാരണമാണ്. കരി മംഗല്യം എന്നറിയപ്പെടുന്ന ഈ കറുപ്പ് പലപ്പോഴും മാനസിക പ്രശ്നങ്ങൾ വരെ ഉണ്ടാകാറുണ്ട്. കറ്റാർ വാഴ ജെൽ മുഖത്തുള്ള കുത്തുകളുടെ നിറം ബ്ലീച്ചിംഗിലൂടെ കുറയ്ക്കുന്നു . ചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിച്ച് മുഖത്തിനു നിറം നൽകുകയും ചെയ്യും.
ഒരു ടീസ്പൂണ്‍ കറ്റാര്‍ വാഴ നീര്, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ കടലമാവ് എന്നിവ എല്ലാം മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്ത് തേച്ച് പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.
നല്ല ശുദ്ധമായ കറ്റാര്‍ വാഴ ജെല്‍ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കറ്റാര്‍വാഴയുടെ നീര് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഭേദമാക്കുകയും ചെയ്യുന്നു. രക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഇത് വഴി നല്ല ആരോഗ്യവും ലഭിക്കും. കറ്റാര്‍വാഴയുടെ നീര് പതിവായി കുടിച്ചാൽ ദോഷകരമായ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും അതുവഴി ഹൃദയരോഗങ്ങള്‍ തടയാനും കഴിയും.
https://www.facebook.com/Malayalivartha