അടുത്ത കാലങ്ങളിൽ ഗൂഗിളിനോട് ഏറ്റവുമധികം ആളുകള്‍ ചോദിച്ചത് 'എങ്ങിനെ സ്ട്രെസ് ഒഴിവാക്കാം' . എന്താണ് സ്ട്രെസ്? സ്ട്രെസ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശനങ്ങൾ ,പരിഹാര മാർഗ്ഗങ്ങൾ എന്നിവയെ കുറിച്ച് കൂടുതലറിയാം

ഇപ്പോൾ എല്ലാവരും ഏതു സംശയ നിവൃത്തിക്കുവേണ്ടിയും ആദ്യം സമീപിക്കുന്നത് ഗൂഗിളിനെയാണെന്നതിൽ അതിശയമൊന്നുമില്ല. ട്രെയിന്‍ സമയം മുതല്‍ രാത്രി അത്താഴത്തിനുണ്ടാക്കേണ്ട കറിയുടെ റെസിപ്പി വരെ ഏതു കാര്യത്തിനായാലും ഗൂഗിളിൽ ഉത്തരം റെഡി . ചിലപ്പോൾ ഏതെങ്കിലും വാക്കുകളുടെ അർഥം അന്വേഷിച്ചാകാം, അല്ലെങ്കിൽ ആരോഗ്യപ്രശ്നത്തെ കുറിച്ചുള്ള സംശയങ്ങളുമാകാം. ഇതില്‍ ഏതുതരത്തിലുള്ള ആരോഗ്യപ്രശ്നത്തെ കുറിച്ചാണ് ഏറ്റവുമധികം ആളുകള്‍ സെര്‍ച്ച് ചെയ്തതെന്ന് ഊഹിക്കാമോ? പ്രമേഹം... രക്തസമ്മര്‍ദ്ദം...കൊളസ്‌ട്രോൾ... തൈറോയ്ഡ്... ക്യാന്‍സര്‍.... സ്വാഭാവികമാകും ഇതിൽ ഏതെങ്കിലും ഒരുത്തരമാകും നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ...എന്നാൽ അതല്ല വാസ്തവം. ലോകത്തു ഏറ്റവും കൂടുതൽ ആൾക്കാരെ പിടിപ്പെട്ടിരിക്കുന്ന മാരക രോഗം ഇതൊന്നുമല്ല...
ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്നത് സ്ട്രെസ് ആണ് എന്നാണു ഗൂഗിൾ പറയുന്നത് അടുത്തകാലത്തായി ഗൂഗിളിനോട് ആൾക്കാർ ഏറ്റവും കൂടുതൽ ചോദിച്ചതും എങ്ങിനെ സ്ട്രസ്സിൽ നിന്ന് മുക്തി നേടാം എന്നാണ്
ഇന്ന് കൊച്ചുകുട്ടികൾ മുതൽ വയസ്സായവർ വരെ അനുഭവിക്കുന്ന ഒന്നാണ് സ്ട്രെസ് അഥവാ മാനസിക പിരിമുറുക്കം. ഇന്ന് കാണുന്ന പല അസുഖങ്ങളുടെയും പ്രധാന കാരണം സ്ട്രെസ് ആണ് . എങ്കിലും സ്ട്രെസ് നമുക്ക് ആവശ്യമാണ്. സ്ട്രെസ്സിന്റെ നല്ലവശങ്ങൾ ഏതെല്ലാമാണെന്നു നോക്കാം.
സ്ട്രെസ് ഉണ്ടാകുമ്പോൾ നമ്മുടെ ശരീരത്തിന് എന്താണ് സംഭവിക്കുന്നത് എന്നറിയാമോ? നമ്മുടെ വൃക്കകൾ ഉൽപ്പാദിപ്പിക്കുന്ന അഡ്രിനാലിൻ എന്ന ഹോർമോണും കോർട്ടിസോൾ എന്ന ഹോർമോണുംറിലീസ് ചെയ്യപ്പെടുന്നു. ടെൻഷൻ ഹോർമോൺ എന്നറിയപ്പെടുന്ന ഇവ ശരീരത്തിൽ പെട്ടെന്ന് മാറ്റങ്ങൾ ഉണ്ടാക്കും. ഏതു സാഹചര്യത്തെയും നേരിടാൻ ശരീരത്തിനെയും മനസ്സിനെയും പാകപ്പെടുത്തി എടുക്കുക എന്നതാണ് ഈ ഹോർമോണുകൾ ചെയ്യുന്നത്. സാധാരണയായി അപകടം, വേണ്ടപ്പെട്ടവരുടെ മരണം, പെട്ടെന്ന് അഭിമുഖീകരിക്കേണ്ടി വരുന്ന മാനസി ക പ്രശ്നങ്ങൾ അല്ലെങ്കിൽ പരീക്ഷാ ഹാളിൽ കയറുമ്പോൾ , ഏതെങ്കിലും അത്യാവശ്യ ജോലി പെട്ടെന്ന് ചെയ്തു തീർക്കേണ്ടി വരുമ്പോൾ തുടങ്ങി ഏതു അടിയന്തിര ഘട്ടം ഫേസ് ചെയ്യേണ്ടി വരുമ്പോഴും ഈ ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഈ ഹോർമോൺ ഉള്ളതുകൊണ്ടാണ് കാര്യങ്ങൾ വളരെ കൃത്യമായി മത്സര ബുദ്ധിയോടെ നമുക്ക് ചെയ്തു തീർക്കാൻ കഴിയും .ഇതെല്ലം സ്ട്രെസ്സിന്റെ നല്ല വശങ്ങളാണ്
സ്ട്രെസ് ഒരു ആരോഗ്യ പ്രശ്നമായി മാറുന്നത് സ്ഥിരമായി സ്ട്രെസ് ഉണ്ടാകുമ്പോഴാണ്. സ്ട്രെസ് പലപ്പോഴും കൂടുതലായി അനുഭവിക്കുന്നത് സ്ത്രീകളാണെങ്കിലും സ്ട്രെസ്സിന്റെ അനന്തര ഫലങ്ങൾ ഏറ്റവും കൂടുതലായി അനുഭവിക്കുന്നത് പുരുഷന്മാരാണ്.
സ്ട്രെസ് ലക്ഷണങ്ങൾ ഏതെല്ലാമാണെന്നു നോക്കാം .. സമ്മർദ്ദം ശരീര അടയാളങ്ങൾ താഴെ കാണിച്ചിരിക്കുന്നു: തലവേദന, ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും വേദന; രക്തസമ്മർദ്ദം കൂടുകയോ കുറയുകയോ; ദഹനക്കേട് അല്ലെങ്കിൽ അമിത വിശപ്പ് , ശ്രദ്ധക്കുറവ് , ഉറക്കമില്ലായ്മ, വായയിൽ മുറിവുകൾ,അൾസർ, വിട്ടുമാറാത്ത തലവേദന, പൈൽസ് , എന്നിവയെല്ലാം ഉണ്ടാകാം. നിങ്ങൾ ഡയബറ്റിക് ബോർഡർ ലൈനിൽ ആണെങ്കിൽ സ്ട്രെസ് ഉണ്ടാകുമ്പോൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കും. കൊളസ്‌ട്രോൾ ലെവൽ വർധിക്കും ട്രൈ ഗ്ലിസറിൻ വർധിക്കും. ലിവർ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും.
സ്ട്രെസ് ഹോർമോണുകൾ ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ടാകുന്നതാണെങ്കിലും സ്ഥിരമായി ഇവ ഉണ്ടാകുന്നത് ശരീരത്തിലെ ഓരോ കോശത്തെയും ബാധിക്കും.
സ്ട്രെസ് എങ്ങിനെ നിയന്ത്രിക്കാം.?
സ്ട്രെസ് പൊസിറ്റീവ് ആണെങ്കിൽ അതായത് ജോലി തിരക്ക് ,കുടുംബ കാര്യങ്ങൾ എന്നിവ ആണെങ്കിൽ അതിനോട് യോജിച്ചു പോകാന്‍ നോക്കുക. സാവകാശം നേരിടാനുള്ള ശക്തി കിട്ടും. മരണം, അപകടം എന്നിവ നമ്മുടെ നിയന്ത്രണത്തിൽ അല്ലെന്നു മനസ്സിലാക്കി സാഹചര്യം അംഗീകരിക്കുക.
ജോലിയിലെ സ്ട്രെസ്സ് അകറ്റാന്‍ , ജോലി കഴിയുമ്പോള്‍ ഇഷ്ടമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുക, സുഹൃത്തുക്കൾ, കുടുംബം എന്നിവർക്കൊപ്പം സമയം ചിലവഴിക്കുക , യാത്ര പോവുക സംഗീതം ആസ്വദിക്കുക, ധ്യാനം , യോഗ എന്നിവ ശീലിക്കുക എന്നിവയെല്ലാം പരിഹാര മാർഗ്ഗങ്ങളാണ്.
ഏറ്റവും പ്രധാനം ജീവിതത്തെ പോസിറ്റിവ് ആയി കാണുക എന്നതാണ്. അങ്ങിനെയെങ്കിൽ സ്ട്രെസ് അകന്നു ആയുസ്സും ആരോഗ്യവും വർധിക്കുമെന്നു ഉറപ്പാണ്.
https://www.facebook.com/Malayalivartha