തൊടിയിൽ വാഴയുണ്ടോ? എങ്കിൽ വൃക്കയിൽ കല്ല് വരില്ല

മൂത്രാശയപ്രശ്‌നങ്ങളുണ്ടാക്കാനുള്ള സാധ്യത വേനൽക്കാലത്ത് കൂടുതലാണ്. മരം കോച്ചുന്ന തണുപ്പ് അനുഭവപ്പെട്ട മകരമാസത്തിനു ശേഷം നമ്മളെ കാത്തിരിക്കുന്നത് അട്ട വേനലാണെന്നതിനു സംശയമില്ല. മാറുന്ന കാലാവസ്ഥാ പ്രവണതയിൽ വേനലും തണുപ്പും മഴയുമെല്ലാം അതിന്റെ അത്യുഗ്രതയിലാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. വേനൽക്കാല രോഗങ്ങളിൽ ഒരു പക്ഷെ ഏറ്റവും ശ്രദ്ധ വേണ്ട ഒന്നാണ് വൃക്കയിലെ കല്ലുകള്‍.
വൃക്കയിൽ കല്ലുണ്ടാക്കുന്നത് മൂത്രത്തിലെ രാസപദാർഥങ്ങളിൽ നിന്നും രൂപപ്പെടുന്ന കട്ടിയായ ഖരവസ്തുക്കളാണ്. വർഷാവർഷം ഇതിനായി ചികിത്സ തേടുന്നതോ ഏകദേശം 5 ലക്ഷത്തോളം പേർ .
വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത് തുടക്കത്തിലേ അറിയാതെ പോകുന്നതാണ് അസുഖം ഗുരുതരമാക്കുന്നതും, ക്രമേണ വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിനും കാരണമാകുന്നത് .
ഭക്ഷണത്തിൽ ക്രമീകരണം കൊണ്ടുവരുന്നതും ചില ഭക്ഷണങ്ങൾ നിയന്ത്രിക്കുന്നതും ഒരു പരിധി വരെ ഈ രോഗം വരാതെ നോക്കാൻ സഹായിക്കും
വൃക്കയിലെ കല്ല് അലിയിച്ചു കളയാനുള്ള ചില നടൻ മരുന്നുകൾ നാട്ടിൻ പുറത്തു ഉണ്ട്. അവയിൽ ഒന്നാണ് വാഴപ്പിണ്ടി. ഇതിന്‍റെ ജ്യൂസ് കഴിയ്ക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ വാഴപ്പിണ്ടി വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതും മൂത്രാശയ രോഗങ്ങൾക്ക് പരിഹാരമാണ്. കൃത്യമായ ഇടവേളകളില്‍ വാഴപ്പിണ്ടി ഉപയോഗിച്ചുള്ള വിഭവങ്ങള്‍ ശീലമാക്കുന്നത് ആരോഗ്യവും ഉന്മേഷവും നേടുന്നതിനും രോഗങ്ങളെ അകറ്റുന്നതിന് സഹായിക്കുകയും ചെയ്യും.
നാരുകളുടെ വൻശേഖരമാണ് വാഴപ്പിണ്ടിയിലുള്ളത്. മൂത്രാശയത്തിലെ കല്ല്, ഭാരം കുറയ്‌ക്കാന്‍, ഹൈപ്പര്‍ അസിഡിറ്റി, മലബന്ധം, മൂത്രനാളിയിലെ അണുബാധ, പ്രമേഹം എന്നീ പ്രശ്‌നങ്ങള്‍ക്ക് ശമിപ്പിക്കാന്‍ വാഴപ്പിണ്ടി കഴിക്കുന്നത് സഹായിക്കും.
ദിവസവും വാഴപ്പിണ്ടി ജ്യൂസ് കഴിക്കുന്നത് രോഗികളൾക്കും പ്രായമായവരിലും ദഹനപ്രക്രിയ സുഗമമാക്കാനും ആതുവഴി ആരോഗ്യം മെച്ചപ്പെടുത്താനും ഔഷധമായി ഉപയോഗിക്കാവുന്നതാണ്. രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് അസിഡിറ്റി ഇല്ലാതാക്കാനും വയറ്റിലെ അള്‍സര്‍ ബാധ നിയന്ത്രിക്കാനും സഹായിക്കും
പിത്താശയത്തില്‍ കല്ലുണ്ടായാല്‍ അതിന്‍റെ വലുപ്പം കുറയ്ക്കാനും കല്ല് നീക്കം ചെയ്യാനും ആഴ്ചയില്‍ രണ്ടുതവണയെങ്കിലും വാഴപ്പിണ്ടി കഴിച്ചാല്‍ മതി.
ബിപിയുള്ളവര്‍ക്കു കുടിയ്ക്കാവുന്ന നല്ലൊരു മരുന്നാണ് വാഴപ്പിണ്ടി ജ്യൂസ്. ഇത് ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന നല്ലൊരു മരുന്നാണ്. അനീമിയ പോലുള്ള പ്രശ്‌നങ്ങളുള്‍ക്കുള്ള നല്ലൊരു പരിഹാരംകൂടിയാണ് വാഴപ്പിണ്ടി . അയേണ്‍, വൈറ്റമിന്‍ ബി 6 എന്നിവ ധാരാളമടങ്ങിയ ഒന്നാണിത്. ഇവ രക്തത്തിലെ ഹീമോഗ്ലോബിന്‍ തോത് വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതുമാണ്.
അതുകൊണ്ട് തൊടിയിൽ വാഴയുള്ളവർ കുല വെട്ടിക്കളഞ്ഞാൽ വാഴപ്പിണ്ടി ഉപേക്ഷിക്കുന്ന പതിവ് നിർത്തുക. ഒരു പക്ഷെ കുലയെക്കാളേറെ പ്രാധാന്യത്തോടെ വാഴപ്പിണ്ടിയെ കാണാൻ കഴിഞ്ഞാൽ ധാരാളം ആരോഗ്യ പ്രശ്നങ്ങൾ നിങ്ങൾക്ക് പരിഹരിക്കാനാകും . തൊടിയും വാഴയുമൊന്നും ഇല്ലാത്തവർ നിങ്ങളുടെ വെജിറ്റബിൾ ഷോപ്പിംഗ് ലിസ്റ്റിൽ വാഴപ്പിണ്ടികൂടി ചേർക്കാൻ മറക്കരുത്
https://www.facebook.com/Malayalivartha