തേങ്ങാപ്പാലും കറ്റാർ വാഴയും സൗന്ദര്യ സംരക്ഷണത്തിന്

തേങ്ങാപ്പാലും കറ്റാർ വാഴയും സൗന്ദര്യ സംരക്ഷണത്തിന് വളരെ നല്ലതാണ് . ചര്‍മസംരക്ഷണത്തിന് ഏറെ മികച്ച ഒന്നാണ് കറ്റാർ വാഴ. കറ്റാര്‍ വാഴയിലെ ഈര്‍പ്പം ചര്‍മ്മത്തിന് നനവും, ഇലാസ്തികതയും നൽകുന്ന തികച്ചും പ്രകൃതിദത്തമായ ഒരു മോയിസ്ചറൈസറാണ് . വൈറ്റമിന്‍ സി, ഇ എന്നിവ അടങ്ങിയ കറ്റാർവാഴ ചര്‍മം ടൈറ്റാക്കി യുവത്വത്തെ പ്രദാനം ചെയ്യാൻ ഉത്തമമാണ്. സണ്‍ബേണ്‍ തടയാനും കറ്റാര്‍വാഴ സഹായിക്കും. സൂര്യപ്രകാശം കാരണം വരുന്ന സണ്‍ടാന്‍ തടയാനും കറ്റാര്‍വാഴ നല്ലതു തന്നെ. ഇന്നത്തെ ഹോം & ലൈഫിൽ കറ്റാർ വാഴയും തേങ്ങാപ്പാലും സൗന്ദര്യ സംരക്ഷണത്തിനു എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെ പറ്റിയാണ് പറയുന്നത്
മുടികൊഴിച്ചിലും താരനും നിശ്ശേഷം മാറാൻ കറ്റാര്വാഴയും തേങ്ങാപ്പാലും ചേർത്ത മിശ്രിതം നല്ലതാണ് .. 5 ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, അര കപ്പ് തേങ്ങാപ്പാല്‍ എന്നിവ ചേർത്തു മുടിവേരുകള്‍ മുതല്‍ കീഴറ്റം വരെ തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ വീര്യം കുറഞ്ഞ ഷാംപൂവുപയോഗിച്ചു കഴുകാം.മുടികൊഴിച്ചിലും താരനും മാറിക്കിട്ടും
ഒരു കപ്പ് തേങ്ങാപ്പാലില്‍ ഒരു സ്പൂണ്‍ തേനും ഒരു സ്പൂണ്‍ ഗ്ലിസറിനും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി വൃത്താകൃതിയില്‍ മസാജ് ചെയ്യാം. 10 മിനിറ്റിന് ശേഷം കഴുകിക്കളയാം. മുഖം തിളങ്ങാനും നിറം വര്‍ദ്ധിക്കാനും ഇത് സഹായിക്കും.
. ഒരു കപ്പ് തേങ്ങാപ്പാലില്‍ അരക്കപ്പ് ചെറുനാരങ്ങാനീരും ഒരു സ്പൂണ്‍ തേനും ചേര്‍ക്കണം. ഇതെല്ലാം കൂടി നല്ലതുപോലെ ഇളക്കിച്ചേര്‍ത്ത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കണം. ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. മുടിയ്ക്കു നല്ല തിളക്കം ലഭിയ്ക്കാനും മുടിയുടെ വരള്‍ച്ച മാറാനുമെല്ലാം ഇത് നല്ലതാണ്.
ഒരു സ്പൂണ്‍ തേങ്ങാപ്പാലില്‍ അല്‍പം ഇഞ്ചി ഗ്രേറ്റ് ചെയ്തത്, ഒരു സ്പൂണ്‍ തേന്‍, അര സ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇത് നല്ലതുപോലെ ഇളക്കിയ ശേഷം മുഖത്തു പുരട്ടാം. 10 മിനിറ്റു സ്‌ക്രബ് ചെയ്ത ശേഷം തണുത്ത വെള്ളം കൊണ്ടു കഴുകാം.
. രണ്ട് ടീസ്പൂണ്‍ തേങ്ങാപ്പാലില്‍ രണ്ട് ടീസ്പൂണ്‍ ഒലിവ് ഓയില്‍ കൂടി മിക്‌സ് ചെയ്താല്‍ ഇത് നാച്ചുറല്‍ മേയ്ക്കപ്പ് റിമൂവറായി ഉപയോഗിയ്ക്കാം.
. ഒരു സ്പൂണ്‍ തൈര്, ഒരു സ്പൂണ്‍ നാരങ്ങാനീര്, ഒരു സ്പൂണ്‍ ഗ്ലിസറിന്‍ എന്നിവ കലര്‍ത്തുക. ഇത് മുഖത്ത് വൃത്താകൃതിയില്‍ മസാജ് ചെയ്യാം. അല്‍പം കഴിഞ്ഞു കഴുകാം. സ്വാഭാവിക ക്ലെന്‍സര്‍ ഗുണം നല്‍കുന്ന ഒന്നാണിത്.
. ഒരു സ്പൂണ്‍ തേങ്ങാപ്പാലില്‍ ഒരു സ്പൂണ്‍ ചന്ദനപ്പൊടി കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിഞ്ഞു കഴുകാം. മുഖത്തെ പാടുകളെല്ലാം മാറാന്‍ ഇതു നല്ലതാണ്.
കറ്റാര്‍ വാഴ ജെല്‍ പുരികത്തില്‍ പുരട്ടി 15 മിനിറ്റ് കഴിഞ്ഞു ഉണങ്ങിയ ശേഷം വെള്ളത്തില്‍ കഴുകിക്കളഞ്ഞാല്‍ പുരികത്തിലെ മുടി കൊഴിച്ചില്‍ കുറയും. .കറ്റാര്‍ വാഴ നീര് കൊണ്ട് എന്നും രാവിലേയും വൈകിട്ടും മസ്സാജ് ചെയ്‌താൽ നല്ല ഭംഗിയുള്ള പുരികം ഉണ്ടാകും. ഒരു പഞ്ഞി അല്‍പം തേങ്ങാപ്പാലില്‍ മുക്കി അത് പുരികത്തിനു മുകളിലായി വെയ്ക്കുക. 10 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം. ദിവസവും ഇതു ചെയ്താല്‍ പുരികം കൊഴിയുന്നത് തടയാം
. തേങ്ങാപ്പാല്‍, കറ്റാര്‍വാഴ ജെല്‍ എന്നിവ കലര്‍ത്തുക. ഇതില്‍ വൈറ്റമിന്‍ ഇ ഓയില്‍, ബദാം പൊടി എന്നിവ ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. നല്ലൊരു ആന്റിഏജിംഗ് ക്രീമാണിത്
https://www.facebook.com/Malayalivartha