അമിതമായി ടിഷ്യൂപേപ്പർ ഉപയോഗിച്ചാൽ........

വൃത്തിയുടെ കാര്യമെടുത്താൽ വീടായാലും ഹോട്ടലായാലും യാതൊരുവിധ ഒരാൾക്കും വിട്ടുവീഴ്ച്ചയുമില്ല. അതും പ്രാഥമിക കൃത്യങ്ങള്‍ക്ക് ശേഷവും ഭക്ഷണത്തിന് ശേഷവും കുഞ്ഞിനെ വൃത്തിയാക്കാനുമെല്ലാം ഇന്ന് ടിഷ്യൂ പേപ്പര്‍ അനിവാര്യമായിരിക്കുകയാണ്. ടിഷ്യു പേപ്പര്‍ നമ്മുടെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ വയ്യാത്ത ഒരു സാഹചര്യമാണുള്ളത്. ഒരു വ്യക്തി കിലോക്കണക്കിന് ടിഷ്യു പേപ്പര്‍ ആണ് ഒരു വര്‍ഷം ഉപയോഗിക്കുന്നത്. ടിഷ്യു പലതരത്തിലും പല വര്‍ണ്ണത്തിലുമുണ്ട്. ടോയ്‌ലറ്റ് ടിഷ്യു , പേപ്പര്‍ ടവല്‍സ് ഫേഷ്യല്‍ ടിഷ്യു, ടേബിള്‍ നാപ്കിന്‍സ് , റാപ്പിംഗ് ടിഷ്യു എന്നിങ്ങനെ പലതരത്തിലാണ് ഇവ നമ്മുടെ മുന്‍പില്‍ എത്തുന്നത്.
അങ്ങനെയുള്ള ടിഷ്യൂ പേപ്പർ ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനം പറയുന്നത്. വളരെ നേര്‍ത്തതും കൂടുതല്‍ നനവ് ഒപ്പാവുന്നതുമായ കടലാസ്സാണ് ടിഷ്യു പേപ്പര്‍ . ടിഷ്യു എന്ന് മാത്രവും പറയാറുണ്ട്.
പേപ്പര്‍ പള്‍പ്പ് പുനരുപയോഗത്തിലൂടെയാണ് ടിഷ്യുവിലധികവും ഇന്ന് നിര്‍മ്മിക്കപ്പെടുന്നത്. തൂക്കക്കുറവ് , ഘനകുറവ്, തെളിച്ച കൂടുതല്‍ , വലിവ്, നനവ് ഒപ്പല്‍ എന്നിവയൊക്കെയാണ് ടിഷ്യുവിനെ മറ്റ് കടലാസ്സ് ഇനങ്ങളില്‍ നിന്നും പ്രിയങ്കരനാക്കുന്നത്. എന്നാല്‍ കാണുന്നതു പോലെ അത്ര പാവമൊന്നുമല്ല ഈ ടിഷ്യൂ പേപ്പര് . ടിഷ്യൂ പേപ്പറിന്റെ ഉപയോഗം നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല.
.മുഖത്ത് ഉപയോഗിക്കാന്‍ പ്രത്യേകമായി നിര്‍മ്മിക്കപ്പെടുന്ന ഫേഷ്യല്‍ ടിഷ്യു, കൈയ്യും മുഖവും തുടയ്ക്കുന്നതിനു പുറമെ ചെറിയ മുറിവുകള്‍ വൃത്തിയാക്കാനും കണ്ണടകള്‍ തുടയ്ക്കാനും ഒക്കെയായി ഇവ ഉപയോഗിക്കുന്നു. ഫേഷ്യല്‍ ടിഷ്യുവിനെക്കാളും കട്ടിയും ഘനവുമുള്ളതാണ് പേപ്പ ടവല്‍, ശൗച്യ നിര്‍വ്വഹണത്തിനായി ഉപയോഗിക്കുന്ന ടിഷ്യുവാണ് ടോയിലറ്റ് പേപ്പര്‍ . റോളുകളായിട്ടാണ് ഇവയുടെ ലഭ്യത. ഇന്ന് യൂറോപ്പി മാത്രമായി പ്രതിവര്‍ഷം 20 ബില്യണ്‍ റോളുകള്‍ ഉപയോഗിക്കപ്പെടുന്നു എന്നാണ് കണക്ക്.
https://www.facebook.com/Malayalivartha