Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെളുത്തുള്ളിയും തേനും ദൈനം ദിന ആഹാരത്തിന്റെ ഭാഗമാക്കി ഉൾപെടുത്തിയാലുള്ള ഗുണങ്ങൾ

03 MAY 2019 05:21 PM IST
മലയാളി വാര്‍ത്ത

വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ ഈജിപ്ഷ്യൻ, ഗ്രീക്ക്, ചൈനീസ്, റോമൻ സംസ്കാരങ്ങളുടെ കാലത്തുതന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ് .വെളുത്തുള്ളിയിലടങ്ങിയ സൾഫർ സംയുക്തമായ അലിസിനാണ് വെളുത്തുള്ളിക്ക് ഔഷധഗുണങ്ങൾ നൽകുന്നത്

ഒരൗൺസ്(28 ഗ്രാം) വെളുത്തുള്ളിയിൽ മാംഗനീസ് (23%), ജീവകം ബി6 ( 17%), ജീവകം സി( 15%), സെലെനിയം 6%), നാരുകൾ ( 18%), കാൽസ്യം, കോപ്പർ, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, ജീവകം ബി എന്നിവ അടങ്ങിയിരിക്കുന്നു.

വെളുത്തുള്ളിയും തേനും ചേര്‍ത്ത്, കഴിച്ചാല്‍ ധാരാളം ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാകും .വെറുംവയറ്റില്‍ ഒരല്ലി വെളുത്തുള്ളി ചതച്ച് തേനില്‍ കലര്‍ത്തി കഴിച്ചു നോക്കൂ, പച്ച വെളുത്തുള്ളി.യാണ് കൂടുതല്‍ നല്ലത്. പച്ച കഴിയ്ക്കാന്‍ മടിയെങ്കില്‍ ചുട്ടതു തേനില്‍ കലര്‍ത്തി കഴിയ്ക്കാം. കോള്‍ഡ്, ചുമ, അലര്‍ജി ,സൈനസൈറ്റിസ് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പരിഹാരം ആണിത് . തേനും വെളുത്തുള്ളിയും ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഏറെ അടങ്ങിയ ഒന്നാണ്, ഇവ രണ്ടും ശരീരത്തിന്റെ പ്രതിരോധശേഷി ഇരട്ടിയാക്കും

തൊണ്ടവേദന, തൊണ്ടയിലെ അണുബാധ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ് തേന്‍-വെളുത്തുള്ളി എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നത്. ദഹനക്കേട്, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് തേന്‍-വെളുത്തുള്ളി മിശ്രിതം

രക്തസമ്മര്‍ദ്ധവും കൊളസ്ട്രോളും കുറയ്ക്കുന്നതോടോപ്പം ഹൃദ്രോഗങ്ങളെ അകറ്റി നിര്‍ത്തുവാനുമുള്ള കഴിവ് വെളുത്തുള്ളിയ്ക്കുണ്ട്. ..ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളിയും തേനും. ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടാന്‍ ഇടയുള്ള തടസങ്ങള്‍ നീക്കും. വെളുത്തുള്ളി രക്തപ്രവാഹം വര്‍ദ്ധിപ്പിച്ച് ഹൃദയത്തിന്റെ രക്തം പമ്പു ചെയ്യാനുള്ള ശക്തി കൂട്ടുന്നു. അറ്റാക്ക് പോലുളള പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താന്‍ വെളുത്തുള്ളി തേനിൽ ചേർത്ത് കഴിക്കുന്നത് സഹായിക്കും.ദിവസവും മൂന്നോ നാലോ അല്ലി വെറുതേ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായകമാണ്

തേനിലടങ്ങിയിരിക്കുന്ന flavonoids, antioxidants എന്നിവ കാന്‍സര്‍, ഹൃദ്രോഗം എന്നീ രോഗങ്ങൾ വരാനുള്ള സാധ്യതകളെ കുറയ്ക്കുന്നു. ആമാശയ രോഗങ്ങളെയും വയറ്റിലും കുടലിലും ഉണ്ടാകുന്ന വൃണങ്ങളെയും തടയുകയും ശരീരത്തിന് രോഗപ്രധിരോധ ശക്തി നല്‍കുകയും ചെയ്യുന്നു.

വെളുത്തുള്ളിയിൽ ആന്റിഓക്സിഡന്റുകൾ (നിരോക്സീകാരികൾ) ധാരാളം അടങ്ങിയതിനാൽ തലച്ചോറിലെ കോശങ്ങളുടെ ഓക്സീകരണ സമ്മർദ്ദം കുറച്ച് അൽഷിമേഴ്സ്, ഡിമൻഷ്യ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

ക്ഷീണമകറ്റാനും കായികക്ഷമത കൂട്ടാനും വെളുത്തുള്ളിക്കു കഴിവുണ്ട്. ഇവയിലെ നിരോക്സീകാരികൾ കോശങ്ങളുടെ പ്രായമാകലിനെ വൈകിപ്പിച്ച് ഓജസ് നൽകുന്നു. ദഹനം സുഗമമാക്കാനും വിരശല്യം അകറ്റാനും വെളുത്തുള്ളിക്കു കഴിയും.

സ്ത്രീഹോർമോണായ ഈസ്ട്രജന്റെ ഉൽപ്പാദനം കൂട്ടി എല്ലുകളുടെ നാശം തടയാൻ വെളുത്തുള്ളിക്ക് കഴിയും . ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ഈസ്ട്രജൻ നില മെച്ചപ്പെടുത്തി ഓസ്റ്റിയോപൊറോസിസ് വരാനുള്ള സാധ്യതയെ കുറയ്ക്കുന്നതിനും . എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്തി സന്ധിവാതത്തെ പ്രതിരോധിക്കുന്നതിനും സ്ഥിരമായി വെളുത്തുള്ളി കഴിച്ചാൽ മതി

ഹെവിമെറ്റലുകൾ അവയവങ്ങളിൽ കേടുപാടു വരുത്തുന്നതു തടയാൻ ഇതിലടങ്ങിയ അലിസിനും മറ്റ് സൾഫർ സംയുക്തങ്ങൾക്കും കഴിയുന്നു. വെളുത്തുള്ളി ധാരാളം കഴിക്കുന്നത് രക്തത്തിലെ ലെഡിന്റെ അളവു കുറയ്ക്കാൻ സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം, തലവേദന എന്നിവ അകറ്റാനും വെളുത്തുള്ളിക്കു കഴിയും

വെളുത്തുള്ളി പച്ചക്ക് കഴിക്കുന്നതാണ് കൂടുതൽ നല്ലതെന്നാണ് ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നത് .പാകം ചെയ്യുമ്പോൾ ചൂട് കൊണ്ട് വെളുത്തുള്ളിയിലെ Allicin ന്റെ ഗുണങ്ങള്‍ നശിപ്പിക്കപെടുന്നു. വെളുത്തുള്ളി ചവയ്ക്കുകയോ ചതയ്ക്കുകയോ ചെയ്യുമ്പോൾ അല്ലിസിന്‍ വിഘടിക്കുകയും മറ്റൊരു സള്‍ഫര്‍ മിശ്രിതമായ Ajoene ഉത്പാദിപ്പിക്കപെടുകയും ചെയ്യുന്നു. ഇതിന് ആന്റി-ബാക്ടീരിയല്‍, ആന്റി-വൈറല്‍, ആന്റി-ഫംഗല്‍ എന്നീ ഗുണങ്ങളടങ്ങിയിരിക്കുന്നു. വെളുത്തുള്ളിയിലെ Allyl sulfides, വിറ്റമിന്‍ സി എന്നിവ രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു

ശരിയായ ദഹനത്തിലൂടെ പോക്ഷകങ്ങൾ മുഴുവനായി ശരീരം ആഗിരണം ചെയ്യുന്നതിന് വെളുത്തുള്ളി ഭഷണത്തിനു മുന്പ് വെറും വയറ്റിൽ കഴിയ്ക്കുന്നത് ഗുണം ചെയ്യുന്നു. വെളുത്തുള്ളിയുടെ എരിവ് രുചി കുറയ്ക്കുന്നതിന് കൂട്ടത്തിൽ തേൻ ചേർത്ത് കഴിക്കുന്നത് നന്നായിരിക്കും. ധാരാളം ഔഷധഗുണങ്ങളുള്ള തേനും വെളുത്തുള്ളിയും ഒന്നിച്ച് ഭക്ഷിക്കുമ്പോൾ ഗുണങ്ങൾ ഇരട്ടിയ്ക്കുകയും വെളുത്തുള്ളിയുടെ അപ്രിയ ഗന്ധം കുറയുകയും ചെയ്യുന്നു

‘വെളുത്തുള്ളി – തേൻ’ റെസിപ്പി

ആവശ്യമായത്
3-4 വെളുത്തുള്ളി വലുത്
1 കപ്പ് തേൻ
അടപ്പുള്ള ഒരു കുപ്പി / ജാർ

തയ്യാറാക്കുന്ന വിധം.
1) വെളുത്തുള്ളി അല്ലി അടർത്തിയെടുക്കുക

2) തൊലി മുഴുവൻ കളയാതെ ഉണങ്ങിയ തൊലി എടുത്ത് കളയുക

3) അല്ലിയടർത്തിയ വെളുത്തുള്ളികൾ കുപ്പിയിൽ നിറയ്ക്കുക.

4) ഇതിന് മുകളിൽ തേൻ ഒഴിക്കുക

5) സ്പൂൺ ഉപയോഗിച്ച് ഇളക്കി അല്ലികൾക്കിടയിലുള്ള വായു നീക്കം ചെയ്യുക

6) വെളുത്തുള്ളി മുഴുവൻ തേനിൽ മുങ്ങിയിരിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക.

7) കുപ്പി നന്നായി അടച്ച് റെഫ്രിഡ്ജരേറ്റരിലോ പുറത്തോ കുറച്ച് ദിവസങ്ങൾ വയ്ക്കുക.

8) അത് കഴിഞ്ഞു എടുത്ത് ഉപയോഗിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (3 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (5 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (5 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (5 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (11 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (11 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (12 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (12 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (12 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (12 hours ago)

Malayali Vartha Recommends