Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ഥിരം മദ്യപാനികൾ ഒരു മാസം കുടിക്കാതിരുന്നാൽ സംഭവിക്കുന്നത്...!

12 JULY 2023 07:25 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ നടന്നിട്ടുള്ള വിവിധ പഠനങ്ങളനുസരിച്ച് പുരുഷന്മാരില്‍ 75 ശതമാനം പേരും ജീവിതത്തില്‍ ചിലപ്പോഴെങ്കിലും മദ്യപിക്കുന്നവരാണ്. സ്ത്രീകളില്‍ ഇത് ഏതാണ്ട് അഞ്ച് ശതമാനമാണ്. പുരുഷന്മാരില്‍ 10 ശതമാനം പേരാണ് സ്ഥിരം മദ്യപാനത്തിന് (Alcohol Dependence Disorder) അടിമപ്പെടുന്നത്.... എല്ലാവരും പൂര്‍ണമായും യോജിച്ചിട്ടില്ലെങ്കിലും രണ്ട് യൂണിറ്റ് മദ്യം വരെ, അതും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം കഴിക്കുന്നവരില്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ കാണുന്നില്ല എങ്കിലും മദ്യപാനം ശീലമായവർക്ക് ഈ ചെറിയ അളവിൽ നിർത്താൻ കഴിയാതെ വരുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ കണ്ടുതുടങ്ങും
സിറോസിസ്' എന്ന രോഗത്തിനു മുന്‍പ് മദ്യപാനം നിര്‍ത്തിയാല്‍ കരള്‍ രോഗം ശമിച്ചേക്കും. എന്നാല്‍ 'സിറോസിസ്' വന്നുകഴിഞ്ഞാല്‍ മദ്യം നിര്‍ത്തിയാലും കാര്യമായ ഫലം ഉണ്ടാകുമെന്നു പറയാനാവില്ല

മദ്യപിക്കുന്നവർക്ക് മദ്യം ഉപേക്ഷിക്കാൻ പ്രയാസമാകും. എന്നാൽ മദ്യപിക്കില്ല എന്ന ഉറച്ച തീരുമാനം എടുത്തു നോക്കൂ. ഒരു മാസം മദ്യപിക്കാതിരുന്നാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്. ഓരോ വ്യക്തിയും എത്ര മദ്യപിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാകും ലഭിക്കുന്ന നേട്ടങ്ങളും. കടുത്ത മദ്യപാനികൾ മദ്യം ഉപേക്ഷിച്ചാൽ മാനസികവ്യക്തതയോടൊപ്പം തടസ്സമില്ലാത്ത ഉറക്കം ലഭിക്കും, ഊർജനില മെച്ചപ്പെടും, ശരീരഭാരം കുറയും.

അമിത മദ്യപാനം ഹൃദയസംബന്ധമായ രോഗങ്ങൾക്കും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂട്ടും. മാത്രമല്ല ശരീരഭാരം കൂടാനും മാനസികപ്രശ്നങ്ങൾക്കും ഇത് കാരണമാകുകയും ചെയ്യും. മുപ്പതു ദിവസം മദ്യം കഴിക്കാതിരുന്നാൽ ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങൾ ഏതെല്ലാമെന്ന് നോക്കാം

∙ കരളിന്റെ പ്രവർത്തനം മെച്ചപ്പെടുന്നു

മിതമായി മദ്യപിക്കുന്നവർ മുതൽ അമിത മദ്യപാനികൾക്കു വരെ കരൾരോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. മദ്യപിക്കുന്നതു നിർത്തിയാൽ കരളിനുണ്ടായ ക്ഷതം മാറി ഏതാനും ആഴ്ചകൾ കൊണ്ട് കരൾ പൂർവസ്ഥിതിയിൽ ആകും.

∙ മെച്ചപ്പെട്ട ഹൃദയാരോഗ്യം
മദ്യപിക്കുന്നതു മൂലം ചീത്ത കൊളസ്ട്രോൾ നില കൂടുകയും ഹൃദയധമനികളിൽ തടസ്സം ഉണ്ടായി ഹൃദയപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. മദ്യം ഉപേക്ഷിച്ചാൽ നല്ല കൊളസ്ട്രോൾ കൂടുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യും.

∙ കാൻസർ സാധ്യത കുറയ്ക്കുന്നു
മദ്യം, കാൻസർ സാധ്യത കൂട്ടുമെന്ന് പഠനങ്ങളിൽ തെളി‍ഞ്ഞിട്ടുണ്ട്. മദ്യപാനം മൂലം ഉണ്ടാകുന്ന കാൻസറുകൾ നിരവധിയാണ്. അന്നനാളത്തിലെ കാൻസർ, കരൾ, മലാശയം, സ്തനം, കഴുത്ത്, തല എന്നിവിടങ്ങളിലെ കാൻസർ ഇവയെല്ലാം വരാനുള്ള സാധ്യത കൂട്ടുന്ന ഒന്നാണ് മദ്യപാനം. മദ്യം ഉപേക്ഷിക്കുന്നതിലൂടെ ഈ കാൻസറുകൾ വരാനുള്ള സാധ്യതയും കുറയും.

∙ ശരീരഭാരം കുറയുന്നു
എല്ലാത്തരം മദ്യവും കാലറി കൂടിയതാണ്. ഇത് ശരീരഭാരം കൂടാൻ കാരണമാകും. മദ്യപാനികൾ മദ്യം ഉപേക്ഷിച്ചാൽ അവരുടെ ശരീരത്തിന്റെ അമിതഭാരം കുറയുകയും വയറിലെ കൊഴുപ്പ് കുറയുകയും ചെയ്യും.

∙ ഓർമശക്തി മെച്ചപ്പെടും
അമിതമദ്യപാനം ഓർമക്കുറവിനു കാരണമാകും. മദ്യപാനികളിൽ മിക്കവർക്കും തലച്ചോറിനു നാശം സംഭവിക്കുന്നതായും മറവി, ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കാതെ വരുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നതായും കണ്ടിട്ടുണ്ട്. മദ്യപിക്കുന്നവരിൽ തലച്ചോറിൽ ഡോപമിന്റെ അളവ് വളരെ കൂടും. അതുകൊണ്ടുതന്നെ പെട്ടെന്ന് മദ്യം ഉപേക്ഷിക്കുമ്പോൾ ഡോപമിന്റെ അഭാവം ഉണ്ടാകുകയും ഒരു ദുഃഖഭാവവും നിരാശയും എല്ലാം ആദ്യം ഉണ്ടാകുകയും ചെയ്യും

. തലച്ചോറിൽ മസ്തിഷ്‌ക കോശങ്ങൾക്കിടയിൽ ഉള്ള രാസവസ്തുവാണ് ഡോപമിൻ. ഈ രാസവസ്തുവാണ് നമുക്ക് ഉൽസാഹവും ഉന്മേഷവും ആഹ്ലാദവും പകരുന്നത്. വ്യായാമം, സംഗീതം, ചിത്രരചന, സിനിമ കാണൽ, സുഹൃത്തുക്കൾക്കൊപ്പമുള്ള ഉല്ലാസ വേളകൾ, ഉല്ലാസ യാത്രകൾ എന്നിവയൊക്കെ തലച്ചോറിൽ ഡോപമിന്റെ അളവ് കൂട്ടും. ഇത് മാനസികാരോഗ്യം വർദ്ധിപ്പിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (4 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (4 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (4 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (5 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (8 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (8 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (8 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (9 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (9 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (10 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (11 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (11 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (11 hours ago)

Malayali Vartha Recommends