പുരുഷന്‍മാര്‍ പാലില്‍ ഈന്തപ്പഴം ചേര്‍ത്ത് കഴിച്ചാല്‍

ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരേപോലെ ഗുണകരമാണ് ഈന്തപ്പഴം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വ്യത്യസ്ത രീതിയിലാണ് ഇത് ഗുണം ചെയ്യുന്നത്. ഈന്തപ്പഴം പുരുഷന്‍മാര്‍ക്കു ഗുണകരമാകുന്നതെങ്ങനെ എന്നു നോക്കാം
* ഏഴോ എട്ടോ ഈന്തപ്പഴം വെള്ളത്തില്‍ രണ്ടുമൂന്നു മണിക്കൂര്‍ കുതിര്‍ത്തി ഇതരച്ച് പാലില്‍ കലക്കി ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍്ത്തും കഴിയ്ക്കാം. ഇതും സെക്‌സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും.
* പുരുഷന്മാര്‍ക്ക മസില്‍ ലഭിയ്ക്കാനുള്ള ഒരു വഴിയാണിത്. ശരീരത്തിന്റെ കരുത്തും വര്‍ദ്ധിയ്ക്കും. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം വച്ചു കഴിച്ചാല്‍ മതിയാകും. കൊഴുപ്പു കുറവായതു കൊണ്ട് തടി കൂടില്ല.
* ഇതിലെ വൈറ്റമിന്‍ എ കണ്ണിന് കാഴ്ചശക്തി നല്‍കാന്‍ സഹായിക്കുന്നു.
* ഇതിലെ സെലേനിയം, മാംഗനീസ്, കോപ്പര്‍. മഗ്‌നീഷ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
* ദഹനം ശക്തിപ്പെടുത്തുന്നതിനും മലബന്ധമകറ്റുന്നതിനും നല്ലത്. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്.
* കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കുന്നതു കൊണ്ട് ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്.
* ക്ഷീണം തോന്നുന്ന പുരുഷന്മാര്‍ക്കുള്ള നല്ലൊരു ഔഷധം. ഇതിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവ ഊര്‍ജമായി മാറി ക്ഷീണം കുറയ്ക്കും.നോമ്പുവേളയില്‍ ഈന്തപ്പഴം പ്രധാന ഭക്ഷ്യവിഭവമാകുന്നതിന് കാരണമിതാമ്. ഇത് ഊര്‍ജം നല്‍കും. ക്ഷീണമകറ്റും.
* പുരുഷന്റെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഈന്തപ്പഴം ഏറെ ഗുണകരമാണെന്നു തെളിഞ്ഞിട്ടുണ്ട്. പുരുഷവന്ധ്യതയ്ക്ക് ഏറെ ഗുണകരം. ഈന്തപ്പഴം ആട്ടില്‍പാലില്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത് ഇതില്‍തന്നെ അരച്ചു കഴിയ്ക്കുന്നത് നല്ലൊരു പ്രതിവിധിയാണ
* മദ്യപാനം മൂലമുള്ള ഹാങോവര്‍ ,ഛര്‍ദി, തലവേദന എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.ഇത് 10-15 മിനിറ്റു വെള്ളത്തിലിട്ടു വച്ച് ഈ വെള്ളം കുടിയ്ക്കാം.
* ഈന്തപ്പഴം രാത്രി വെള്ളത്തില്‍ ഇട്ടുവച്ച് രാവിലെ ഇത് ഈ വെള്ളത്തില്‍ ചതച്ചിട്ടു കുടിയ്ക്കാം. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയക്കുന്നതിനും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇതു നല്ലതാണ്.
* വയറ്റിലെ ക്യാന്‍സര്‍ തടയുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ് ദിവസവും ഈന്തപ്പഴം കഴിയ്ക്കുന്നത്. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാമാണ് സഹായിക്കുന്നത്.
https://www.facebook.com/Malayalivartha