ഭക്ഷണത്തില്‍ ഒലിവ് ഓയില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രമേഹം തടയാം

ഒലിവ് ഓയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഒലിവ് ഓയിലില്‍ അടങ്ങിയ ഒരു സംയുക്തം ഇന്‍സുലിന്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുക വഴി പ്രമേഹത്തെ തടയാന്‍ കഴിയുന്നത്. മെഡിറ്ററേനിയന്‍ ഭക്ഷണരീതിയിലെ പ്രധാന ഘടകമായ ഒലിവ് ഓയിലിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന ഘടകമായ ഒലിവ് ഓയിലിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന തന്മാത്രയായ ഇന്‍സുലിന്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഒലിവില്‍ അടങ്ങിയ ഒരു സംയുക്തമായ ഒലിയൂറോപെയ്ന്‍ സഹായിക്കുമെന്നു പഠനത്തില്‍ കണ്ടു.
യുഎസിലെ വിര്‍ജീനിയ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റിയൂട്ടിലെയും വിര്‍ജീനിയ ടെക്‌സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ടൈപ്പ് 2 പ്രമേഹം വര്‍ധിപ്പിക്കുന്ന ഘടകമായ അമിലിന്റെ ദോഷവശങ്ങളെ ഇല്ലാതാക്കാനും ഈ സംയുക്തത്തിനു കഴിയും. ഇങ്ങനെ രണ്ടു രീതിയില്‍ ഒലിയൂറോപെയ്ന്‍ പ്രമേഹം തടയാന്‍ സഹായിക്കുന്നു. ഒലിവ് ഉല്‍പ്പന്നങ്ങളുടെ ആരോഗ്യ ഗുണങ്ങള്‍ ശാസ്ത്രീയമായി മനസിലാക്കാന്‍ ഈ കണ്ടുപിടുത്തം സഹായിക്കും. കൂടാതെ പ്രമേഹവും പൊണ്ണത്തടിയും തടയാന്‍ ചെലവു കുറഞ്ഞ ന്യൂട്രാസ്യൂട്ടിക്കല്‍ മാര്‍ഗങ്ങള്‍ വികസിപ്പിക്കാനും ഈ പഠനഫലം കാരണമാകും.
https://www.facebook.com/Malayalivartha