ശരീരത്തിലെ അമിത രോമ വളർച്ചയെ എന്നന്നേക്കുമായി തടയാനുണ്ട് വഴികൾ

പലരുടെയും പ്രധാന പ്രശ്നമാണ് അമിത രോമ വളർച്ച . പ്രത്യേകിച്ച് സ്ത്രീകളെ ബാധിയ്ക്കുന്ന സൗന്ദര്യപ്രശ്‌നമാണ്. ഇതുകൊണ്ടുതന്നെ ശരീരത്തിലെ രോമങ്ങള്‍ നീക്കം ചെയ്യാൻ പല വഴികളും നാം തിരഞ്ഞെടുക്കാറുണ്ട്. സാധാരണയായി പെട്ടന്ന് ശരീരത്തിലെ രോമം കളയാൻ വാക്‌സിംഗ്, ത്രെഡിംഗ് പോലുള്ള വഴികൾ തിരഞ്ഞെടുക്കാറുണ്ട്.
എന്നാൽ ഇതുകൊണ്ട് രോമം എന്നെന്നേക്കുമായി പോകില്ലെന്ന് മാത്രമല്ലഇതിനായി ഉപയോഗിക്കുന്ന കൃത്രിമ ക്രീമുകൾ പല തരത്തിലുളള പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. പലപ്പോഴും ഈ സാഹസികത അലർജിയിൽ അവസാനിക്കുകയാണ് പതിവ്. ശരീരത്തിലെ രോമം പൂര്‍ണമായും നീക്കാന്‍ സഹായിക്കുന്ന ധാരാളം പ്രകൃതിദത്ത വഴികൾ നമുക്ക് മുൻപിലുണ്ട്. അത്തരം ചില വഴികൾ ഇതാ.
പച്ചപ്പപ്പായ ഉപയോഗിച്ചു ശരീരത്തിലെ രോമവളര്‍ച്ച തടയാം. പച്ചപ്പപ്പായ. മഞ്ഞള്‍പ്പൊടി, കടലമാവ്, കറ്റാര്‍വാഴ, കടുകെണ്ണ, പെപ്പര്‍മിന്റ് ഓയില്‍, മോയിസ്ചറൈസിംഗ് ക്രീം എന്നിവയാണ് ഇതിനുആവശ്യമായ സാധനങ്ങൾ.
അരക്കപ്പു പപ്പായ പച്ചപ്പപ്പായ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി മിക്‌സിയില്‍ അടിച്ചു പേസ്റ്റാക്കിയതിൽ അര ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടേബിള്‍സ്പൂണ്‍ കടലമാവ്, നാലു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, 2 ടേബിള്‍സ്പൂണ്‍ കടുകെണ്ണ, ഏതാനും തുള്ളി പെപ്പര്‍മിന്റ് ഓയില്‍ എ്ന്നിവയും ചേര്‍ത്തിളക്കുക. പുരട്ടി 20 മിനിറ്റു കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. സെന്‍സിറ്റീവ് ചര്‍മ്മമാണെങ്കിൽ പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കഴുകിക്കളയാം .
പച്ചപ്പപ്പായയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് രോമമുള്ളിടിത്തിടാം. ഇതും രോമവളര്‍ച്ച പൂര്‍ണമായും തടയും.
മഞ്ഞള്‍, എള്ളെണ്ണ, കടലമാവ് എന്നിവയുപയോഗിച്ചും ശരീരത്തിലെ രോമവളര്‍ച്ച തടയാം. ഒരു ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഇത്രതന്നെ കടലമാവ് എന്നിവ കലര്‍ത്തുക. ഇതിലേയ്ക്ക് അല്‍പം എള്ളെണ്ണ ഒഴിയ്ക്കണം. നല്ലപോലെ കൂട്ടിക്കലര്‍ത്തി രോമമുള്ളിടത്തു പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞ് അല്‍പം ചൂടുവെള്ളം തൊട്ട് മൃദുവായി ഉരയ്ക്കുക.അതിനു ശേഷം ചൂടുവെള്ളത്തില്‍ കഴുകാം.
1 ടേബിള്‍സ്പൂണ്‍ പഞ്ചസാര, 1 ടേബിള്‍സ്പൂണ്‍ തേന്‍, ഒരു ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തണം ഇത് പഞ്ചസാര അലിഞ്ഞു തീരുന്നതുവരെ പതുക്കെ ചൂടാക്കുക. ലായനി കട്ടിയാണെങ്കില്‍ ഇതില്‍ അല്‍പം വെള്ളം ചേര്‍ക്കുക. കട്ടി കുറവെങ്കില്‍ കോണ്‍സ്റ്റാര്‍ച്ച് ചേര്‍ക്കാം. ഇത് ചെറുചൂടോടെ വാക്‌സിംഗ് സ്ട്രിപ്പുപയോഗിച്ചു സാധാരണ വാക്‌സിംഗ് ചെയ്യുന്നതുപോലെ ശരീരത്തിൽ പുരട്ടാം. അതിനു ശേഷം മൃദുവായി വെള്ളം കൊണ്ട് തടവികൊടുക്കുക .
പരിപ്പു കുതിര്‍ത്തു. ഇതും ഉരുളക്കിഴങ്ങും അരച്ച് തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി രോമം നീക്കേണ്ടിടത്തു പുരട്ടിയതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞു കഴുകാം.
2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 2 ടേബിള്‍സ്പൂണ്‍ പഞ്ചസാര, അരക്കപ്പു ചൂടുവെള്ളം എന്നിവ ചേര്‍ത്തിളക്കുക. ഇത് രോമമുള്ളിടത്തു പുരട്ടുക. 20 മിനിറ്റു കഴിയുമ്പോള്‍ ഇത് പതുക്കെ ചൂടുവെള്ളത്തില്‍ നനച്ച് ഉരച്ച് കഴുകുക.
ഒരു മുട്ടയുടച്ചത്, അര ടേബിള്‍സ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ച്, ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാര എന്നിവ കലര്‍ത്തുക. ഇത് നല്ലൊരു പേസ്റ്റാക്കി ചര്‍മത്തില്‍ പുരട്ടി ഉണങ്ങുമ്പോള്‍ കഴുകാം.
https://www.facebook.com/Malayalivartha