ദേഷ്യം പിടികൂടിയാൽ എന്തുചെയ്യണം...

ദേഷ്യം വരുന്നത് എല്ലാവരിലും സ്വാഭാവികമായി സംഭവിക്കുന്ന ഒരു അവസ്ഥയാണ്. മനുഷ്യനു മാത്രമല്ല മൃഗങ്ങൾ തുടങ്ങി ജീവനുള്ള എല്ലാ ജീവികൾക്കും ദേഷ്യമെന്ന വികാരമുണ്ടാകും. എന്നാൽ ആ വികാരം പരുതി വിട്ടുപോയാൽ അപകടമാണ്. ചിന്തിക്കാനുള്ള കഴിവ് ദൈവം മനുഷ്യന് മാത്രമേ നൽകിയിട്ടുള്ളൂ. അത് തന്നെയാണ് മനുഷ്യനെ മൃഗത്തിൽ നിന്നും വ്യത്യസ്തനാക്കുന്നതും. എന്നാൽ ദേഷ്യം വന്നാൽ മനുഷ്യനും മൃഗത്തിന് തുല്യമാണ്. എന്തെന്നാൽ ആ സമയം ചിന്തിക്കാനുള്ള കഴിവ് മനുഷ്യന് നഷ്ടമാകുന്നു. പിന്നെ എന്ത് സംഭവിക്കുമെന്ന് പറയാനേ പറ്റില്ല. ദേഷ്യപ്പെട്ടിരിയ്ക്കുമ്പോള്‍ ചെയ്യുന്ന പല കാര്യങ്ങളും നമ്മെ കൂടുതല്‍ കുഴപ്പത്തിലാക്കും.
ദേഷ്യം വരുമ്പോള്‍ ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്. ആദ്യം ചെയ്യേണ്ടത് വരുമ്പോള് ഡ്രൈവിംഗ് ഒഴിവാക്കുക എന്നതാണ് . ഇത് നിങ്ങളേയും മറ്റുള്ളവരേയും അപകടത്തിലാക്കിയേക്കാം. കാരണം ഈ സമയത്ത് ആ വ്യക്തിയുടെ മനസും ചിന്തകളുമായിരിയ്ക്കും കൈയ്യെ നിയന്ത്രിയ്ക്കുക.
ഈ സമയത്ത് തര്‍ക്കിക്കാതിരിയ്ക്കുക. തര്‍ക്കം ചിലപ്പോള്‍ വലിയ പ്രശ്‌നങ്ങളിലേക്കു വഴി വയ്ക്കാം. കാരണം ആ സമയം മറ്റൊന്നിനേം പറ്റി ചിന്തിക്കില്ല താൻ പറയുന്നതും പ്രവർത്തിക്കുന്നതുമാണ് ശെരിയെന്ന് സ്വയം മനസ്സിൽ ഉറപ്പിക്കും. ഇത് എതിരാളിയുമായുള്ള തർക്കത്തിന്റെ ആക്കം കൂട്ടുകയും വലിയ പ്രശ്നത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഈ സമയത്ത് ഒഫീഷ്യല്‍, പേഴ്‌സണല്‍ മെയിലുകള്‍ ഒഴിവാക്കുന്നത് വളരെ നന്നായിരിക്കും. അല്ലെങ്കിൽ ആ വ്യക്തിയുടെ ദേഷ്യം ഇതില്‍ പ്രതിഫലിച്ചുവെന്നു വരാം.
ദേഷ്യം വന്നാലും സങ്കടം വന്നാലും സന്തോഷം വന്നാലും പുരുഷന്മാർ അതിനെ നേരിടാൻ ചെയ്യുന്ന ഒരേ ഒരു മാർഗം മദ്യപാനമാണ്. എന്നാൽ ഈ സമയത്ത് മദ്യത്തെ ആശ്രയിക്കുന്നത് അമിത മദ്യപാനത്തിലേയ്ക്കു നയിക്കും.
ബിപിയുള്ളവരുടെ ബിപി ദേഷ്യം വരുമ്പോള്‍ ക്രമാതീതമായി ഉയരും. ഇത് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും ഹൃദയാഘാതത്തിലേയ്ക്കും വഴി വയ്ക്കും.
ദേഷ്യം വരുമ്പോള്‍ ഉറങ്ങാതിരിയ്ക്കുക. ഈ സമയത്ത് മനസ്സിൽ നെഗറ്റീവ് ചിന്തകള്‍ ഉണ്ടാകും ഇത് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴും നില നില്‍ക്കും. അതിനാൽ മനസ് ശാന്തമാക്കി കിടന്നുറങ്ങുക.
https://www.facebook.com/Malayalivartha