സ്ത്രീയുടെ പരിശുദ്ധിയുടെ മാനദണ്ഡം കന്യാചർമ്മമോ?

കാലം ഇത്ര പുരോഗമിച്ചിട്ടും പുരുഷന്‍ സ്‌ത്രീയുടെ പരിശുദ്ധി കണക്കാക്കുന്നത് കന്യാചര്‍മ്മത്തെ അടിസ്ഥാനമാക്കിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഒരു സ്‌ത്രീ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അവരുടെ കന്യാചര്‍മ്മത്തിന് ക്ഷതമേല്‌ക്കുമെന്നും അങ്ങനെയെങ്കില്‍ അവര്‍ കന്യകയല്ലെന്നുമാണ് പൊതുവെ സമൂഹം വിശ്വസിയ്‌ക്കുന്നത്.
എന്നാല്‍ കന്യാചര്‍മവും കന്യകാത്വവുമായി കാര്യമായ ബന്ധമില്ലെന്നതാണ് സത്യം. ചില സ്ത്രീകളില്‍ ജന്മനാ കന്യാചര്‍മം കാണില്ല. ചിലരിലാകട്ടെ കഠിനവ്യായാമവും സ്‌പോട്‌സുമെല്ലാം ഇതു പൊട്ടിപ്പോകാന്‍ കാരണമാകും.ആര്‍ത്തവസമയത്ത് ടാമ്പൂണ്‍ ഉപയോഗിക്കുന്നതും കന്യാചർമം പൊട്ടിപോകാൻ കാരണമാകും.
ചില സന്ദര്‍ഭങ്ങളില്‍ സെക്‌സ് നടന്നാലും കന്യാചര്‍മം പൊട്ടണമെന്നില്ല. കന്യാചര്‍മത്തിലുള്ള ചെറിയ ദ്വാരത്തിലൂടെ ബീജങ്ങള്‍ക്ക് ഉള്ളില്‍ പ്രവേശിയ്ക്കാം. ഗർഭ ധാരണവും നടന്നേക്കാം.
വജൈനല്‍ ദ്വാരത്തിനു ചുറ്റുമായി നേര്‍ത്ത പാട പോലെയുള്ള ഒരു കട്ടി കുറഞ്ഞ ടിഷ്യൂവാണ് കന്യാചർമ്മം. പെണ്‍കുഞ്ഞു ജനിയ്ക്കുമ്പോള്‍ കന്യാചര്‍മത്തിന് കൂടുതല്‍ കട്ടിയുണ്ടാകും. വളരുന്തോറും കട്ടി കുറഞ്ഞ് ഇലാസ്റ്റിസിറ്റി ഉള്ളതായി മാറും.
200ല്‍ ഒരു സ്ത്രീയുടെ കന്യാചര്‍മദ്വാരം വിരല്‍ കടത്താനോ ടാമ്പൂണ്‍ കടത്താനോ പോലും കഴിയാത്തവണ്ണം തീരെ ചെറുതാണ്.ഇംപെര്‍ഫോറേറ്റ് ഹൈമെന്‍ എന്നാണ് ഇത് അറിയുന്നത് . ഇത്തരം ഘട്ടങ്ങളില്‍ ഇതു നീക്കം ചെയ്യാന്‍ സര്‍ജറി ആവശ്യമായി വരും.
കന്യാചര്‍മം പൊട്ടിയാലും ഇതിന്റെ അറ്റത്ത് ചെറിയ പിങ്ക് നിറത്തിലെ ഭാഗം അവശേഷിയ്ക്കും. ഹൈമെനല്‍ ടാഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. ചിലരില്‍ ഇത് വേദനയുണ്ടാക്കും ഇത്തരം ഘട്ടങ്ങളിലും സര്‍ജറിവേണ്ടിവരും . സാധാരണ ഗതിയില്‍ ഈ ഭാഗം ചുരുങ്ങിപ്പോകുന്നതാണ് പതിവ്.
സാധാരണ പ്രസവം നടക്കാത്ത സ്ത്രീകളിലും സെക്‌സ് ജീവിതം കുറവായ സ്ത്രീകളിലും മെനോപോസിനു ശേഷം ഈ ഹൈമെന്‍ വീണ്ടും വലിഞ്ഞ് പൂര്‍വസ്ഥിതി പ്രാപിയ്ക്കും. ഇത്തരം ഘട്ടങ്ങളില്‍ ലൈംഗികബന്ധം അല്‍പം ബുദ്ധിമുട്ടുമാകും.
കന്യാചര്‍മം പല സ്ത്രീകളിലും പല തരത്തിലാണ്. നിറവും ആകൃതിയും കട്ടിയുമെല്ലാം വ്യത്യാസപ്പെട്ടിരിയ്ക്കും. ചിലരിൽ കന്യാചർമത്തിനു രണ്ടു ദ്വാരം കാണാറുണ്ട്.
കന്യാചർമം കൃത്രിമമായി വെച്ചുപിടിപ്പിക്കാനും സൗകര്യമുണ്ട്. ടുണീഷ്യയില്‍ വിവാഹം കഴിക്കണമെങ്കിൽ യുവതി കന്യകയായിരിക്കണമെന്ന് നിർബന്ധമുണ്ട്. അതിന്റെ മാനദണ്ഡം കന്യാചർമ്മം മാത്രമായതിനാൽ സെക്സിലൂടെ അല്ലാതെ കന്യാചർമം പോയവരുൾപ്പടെ ഉള്ളവർ രഹസ്യമായി കന്യാചർമം വെച്ചുപിടിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha