പുരുഷ സൗന്ദര്യം വർധിപ്പിക്കാൻ ഫിറ്റ്നസ് ടിപ്സ്

ജീവി വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ സ്ത്രീ സൌന്ദര്യത്തേക്കാള്‍ ഡിമാന്‍റ്, പുരുഷ സൌന്ദര്യത്തിനാണ്. എന്നാൽ മനുഷ്യനിൽ സ്ത്രീക്കാണ് സൗന്ദര്യം കൂടുതൽ.പുരുഷന്റെ സൗന്ദര്യത്തിൽ പ്രധാനം പൗരുഷവും അവന്റെ സ്വഭാവവും തന്നെയാണ്. ഇതിൽ പൗരുഷം എന്നത് ശാരീരിക പ്രത്യേകതകൾ കൂടി ചേർന്നതാണ്. അതിൽ പ്രധാനമാണ് ഫിറ്റ്നസ് അഥവാ ആരോഗ്യമുള്ള ബലിഷ്ടമായ ശരീരം .
ഫിറ്റ്‌നസ് ആഗ്രഹിക്കാത്ത പുരുഷന്‍മാര്‍ ഇല്ല. അതിനായി എത്ര കഷ്ടപെടാനും പലരും തയ്യാറാണ്. വ്യായാമവും ഭക്ഷണനിയന്ത്രണവും ആയി പല വിധത്തിലുള്ള ശ്രമങ്ങളും ഫിറ്റ്‌നസ് നേടുന്നതിനായി ചെയ്യാറുണ്ട്.
എന്നാല്‍ അത്രക്കൊന്നും കഷ്ടപ്പെടാതെ ഫിറ്റ്‌നസ് ഉണ്ടാക്കാം.
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവുകയുള്ളു.ഇതിന് മതിയായ വിശ്രമം അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ ശരിയായ രീതിയിലുള്ള ഉറക്കം ലഭിക്കണം. അതിനായി നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നത് ശീലമാക്കുക. ശരിയായ ഉറക്കം ലഭിക്കാത്തത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
ശരീരം ആരോഗ്യപൂര്‍ണ്ണമായിരിക്കുന്നതിന് കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ശരിയായ അനുപാതത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. സമീകൃത ആഹാരം നിങ്ങളെ ആരോഗ്യം ഉള്ളവരായി നിലനിര്‍ത്തും. സമയത്തിന് ആഹാരം കഴിച്ച് ശീലിക്കുക. ജങ്ക് ഫുഡ് ഒഴിവാക്കുക.
എല്ലായ്‌പ്പോഴും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. ദഹന സംവിധാനത്തെ സ്വാഭാവികമായി ശുദ്ധീകരിക്കുന്നതിനും വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിനും ഇത് ആവശ്യമാണ്. വിവിധ പഴങ്ങളുടെ ജ്യൂസിനൊപ്പം ദിവസം 8 -10 ഗ്ലാസ്സ് വെള്ളം കുടിച്ച് ശീലിക്കുക.
വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ സമ്പൂര്‍ണ്ണ വൈദ്യപരിശോധന നടത്തേണ്ടത് ആവശ്യമാണ്. ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തുന്നതിന് ശാരീരിക പരിശോധന നടത്തേണ്ടത് നിര്‍ബന്ധമാണ്.
ഇത്തരം ശീലങ്ങൾക്കൊപ്പം വ്യായാമം ശീലമാക്കുക. ജിമ്മിൽ പോകുന്നതും നടക്കുന്നതും നീന്തുന്നതുമെല്ലാം ഫിറ്റ്നസ് ഉണ്ടാകാൻ സഹായകമായിരിക്കും.
https://www.facebook.com/Malayalivartha