എല്ലിന്റെ ആരോഗ്യത്തിന് ഇവ ഒഴിവാക്കു

നാം കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യം നന്നാക്കുന്നതും ഇല്ലാതാക്കുന്നതും അതുകൊണ്ട് ഭക്ഷണകാര്യത്തില്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ നമുക്ക് ആരോഗ്യത്തോടെ ഇരിക്കാം. എല്ലിന്റെ ആരോഗ്യം നശിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. മദ്യപിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന് ഏവര്‍ക്കുമറിയാം. മദ്യപിക്കുന്നവരില്‍ പെട്ടെന്ന് ടിവുകളും ചതവുകളും ഉണ്ടാകും. കാരണം അത്തരക്കാരില്‍ എല്ലിന്റെ ആരോഗ്യം കുറവായിരിക്കും. ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കാന്‍ ശ്രമിക്കേണ്ടത് എല്ലിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. സോഡയും സോഫ്റ്റ് ഡ്രിങ്ക്‌സ് കഴിക്കുന്നതും എല്ലിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു.
അമിതമായി കാപ്പിയും ചായയും ഉപയോഗിക്കുന്നത് പലപ്പോഴും എല്ലുകളുടെ തേയ്മാനത്തിന് വഴിതെളിക്കുന്നു. ഇരുണ്ട നിറത്തിലുളള പച്ചക്കറികളില്‍ ആല്‍ക്കലോയ്ഡ് അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവാതം പോലുളള പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുന്നു. അതിനാല്‍ ഇത്തരം പച്ചക്കറികള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. ചീര ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും അതില്‍ അടങ്ങിയിരിക്കുന്ന ഓക്‌സിലേറ്റ് എല്ലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. റെഡ് മീറ്റ് എല്ലിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്.
https://www.facebook.com/Malayalivartha