കഠിനമായ വ്യായാമങ്ങൾക്ക് ഗുഡ്ബൈ ... ശരീരഭാരം കുറയ്ക്കാൻ ഇത് ചെയ്യൂ...

ആധുനിക ജീവിത ശൈലിയും ആഹാര രീതിയും അനുസരിച്ച് ശരീര ഭാരം വർധിക്കുന്നതാണ് ഏറെപ്പേരുടെയും പ്രശ്നം. അതുകൊണ്ടുതന്നെ വ്യായാമങ്ങളൊന്നും ചെയ്യാതെ ശരീരഭാരം കുറയ്ക്കാനുള്ള വഴികള്‍ അന്വേഷിക്കുന്നവരാണ് ഏറെപ്പേരും. ഇത് പലപ്പോഴും അലസരായത് കൊണ്ടല്ല, മറിച്ച് സമയമില്ലാത്തത് കൊണ്ടായിരിക്കും ഈ ചിന്തകൾ മനസ്സിൽ കടന്നു വരുന്നത്.
വ്യായാമം ഇല്ലാതെ ശരീരത്തിലെ കൊഴുപ്പ് നീക്കാൻ പറ്റിയ ഉപായം ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുക എന്നത് മാത്രമാണ്. വ്യായാമം ഇല്ലാതെ എങ്ങനെ കൊഴുപ്പ് കുറയ്ക്കും എന്ന് ആലോചിച്ചിരിക്കുന്നതിനേക്കാള്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ ശ്രമിക്കുന്നതാണ് ഉചിതം. അതിനു ചില വഴികൾ ഉണ്ട്.
കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാന്‍ സാധിക്കില്ലെങ്കില്‍ നാരടങ്ങിയ ആഹാരംധാരാളം കഴിക്കുക. കലോറി കുറഞ്ഞവയും, ഫൈബര്‍ ധാരാളമായി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.
നിങ്ങള്‍ക്ക് കലോറി അധികമായി ലഭിക്കുന്നത് പ്രധാനമായും കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവിനെ ആശ്രയിച്ചാണ്. എന്നാല്‍ ഒരിക്കലും പട്ടിണി കിടന്ന് ഭാരം കുറയ്ക്കാൻ നോക്കരുത്.
ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ടുന്ന പ്രധാന കാര്യം. ഇങ്ങനെ ചെയ്യുന്നത് അളവില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ ഇടയാക്കും.
ഭക്ഷണം കഴിച്ച് തുടങ്ങിയാല്‍ വയര്‍ പൂര്‍ണ്ണമായും നിറയുന്നതിന് മുമ്പ് അവസാനിപ്പിക്കണം. വയറ്റില്‍ അല്പം സ്ഥലം ഒഴിവാക്കിയിടുക. ഇത് ആരോഗ്യത്തിനു നല്ലതാണ്.
മാമാസാഹാരങ്ങൾക്ക് ഒരു പരിധി നിശ്ചയിച്ചിട്ട് സസ്യാഹാരങ്ങള്‍ കൂടുതല്‍ കഴിക്കാന്‍ ശ്രമിക്കുക. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
അത്താഴത്തിന് ശേഷം സോഫ്റ്റ് ഡ്രിങ്കുകള്‍, മധുരപലഹാരങ്ങള്‍, പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതില്‍ ഏറെ സഹായിക്കും.
https://www.facebook.com/Malayalivartha