പെർഫ്യൂമുകൾ അപകടകാരികളോ?

പെർഫ്യൂം ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. മറ്റുള്ളവരുമായി ഇടപഴകുന്ന വേളകളിൽ അല്ലെങ്കിൽ പുറത്തുപോകുന്നതിനു മുൻപ് ആഘോഷങ്ങളിൽ ഒക്കെ നമ്മൾ പെർഫ്യൂമിനെ ആശ്രയിക്കാറുണ്ട്. അല്ലായെങ്കിൽ പെർഫ്യൂം ഇന്ന് നിത്യ ജീവിതത്തിന്റെ ഭാഗമായി എന്ന് തന്നെ പറയാം. ഈ പെർഫ്യൂം നമുക്ക് ആത്മവിശ്വാസം നേടിത്തരുന്നു എന്ന് വേണമെങ്കിലും പറയാം.
സ്ഥിരമായി പെർഫ്യൂം അടിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി നമ്മൾ ഉപയോഗിക്കുന്ന ഈ കൃത്രിമ സുഗന്ധദ്രവ്യങ്ങൾ ആസ്മ, തലവേദന, ത്വക്ക് രോഗങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യത വർധിപ്പിക്കുന്നു.
കൈറ്റ് ഗ്രിൻവിൽ എന്ന ഗവേഷക ദി കേസ് എഗെയ്ൻസ്റ്റ് ഫ്രാഗ്രെൻസ് എന്ന ലേഖനത്തിലാണ് കൃത്രിമ സുഗന്ധദ്രവ്യങ്ങൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതെങ്ങനെയെന്ന് പറഞ്ഞിട്ടുള്ളത്. പുകവലി പോലെ തന്നെ പെർഫ്യൂം ഉപയോഗിക്കുന്നവർക്ക് മാത്രമല്ല അത് ശ്വസിക്കുന്നവർക്കും ദോഷം ചെയ്യുന്നു. ഇന്ന് നിരവധി വ്യത്യസ്തമായ സുഗന്ധ ലേപനങ്ങൾ മാർക്കറ്റിൽ ലഭ്യമാണ്. ഇത്തരം പെര്‍ഫ്യൂം, റൂം ഫ്രെഷ്‌നര്‍, ഡിറ്റര്‍ജന്റുകള്‍ എന്നിവ ചര്‍മത്തിന് ദോഷമാണെന്നു മാത്രമല്ല, ഇവ അലര്‍ജിക്കു കാരണമാകുകയും ചെയ്യുന്നു.
ആല്‍ക്കഹോള്‍ പോലുള്ള പദാർത്ഥങ്ങൾ ഡിയോഡറന്റുകളില്‍ അടങ്ങിയിരിക്കുന്നതു കൊണ്ട് ഇത് ചര്‍മത്തില്‍ പിഗ്മന്റേഷന്‍, ചൊറിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുന്നു. ഒടുവിൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിപെര്‍സ്പ്രിയന്റുകളിൽ അലുമിനിയം അടങ്ങിയിട്ടുണ്ട്. ഇത് വിയര്‍പ്പുഗ്രന്ഥികളെ തടസപ്പെടുത്തുകയും ഇതുവഴി ഡെര്‍മറ്റൈറ്റിസ്, അലര്‍ജി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
എന്നാൽ വിയർപ്പു നാറ്റം അകറ്റാൻ വേണ്ടി ചില ആഹാര സാധനങ്ങള്‍ കൂടി ഒഴിവാക്കണം. ആഹാരത്തിലും കൂടി ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ശരീര ദുര്‍ഗന്ധം അകറ്റാം. ശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വിയര്‍പ്പിന്റെ അളവും നിയന്ത്രിക്കാം. ദിവസവും ആറുമുതല്‍ എട്ടുഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക.
എരിവുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. വെളുത്തുള്ളി, സവാളതുടങ്ങിയവ ഭക്ഷണത്തില്‍നിന്ന് തീര്‍ത്തും ഒഴിവാക്കുന്നത് നല്ലതാണ്. സള്‍ഫര്‍ ധാരാളം അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നതും അമിത വിയര്‍പ്പ് ഉല്പാദനത്തിന് കാരണമാകും.ശരീരത്തില്‍ മഗ്‌നീഷ്യത്തിന്റെ അളവ് കുറയുന്നത് വിയര്‍പ്പ് നാറ്റത്തിന് കാരണമാകാറുണ്ട്. അതിനാല്‍ മഗ്‌നീഷ്യം അടങ്ങിയ തൈര്, ഏത്തപ്പഴം, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീര ദുര്‍ഗന്ധം കുറയ്ക്കാന്‍ സഹായിക്കും. ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ നമുക്ക്പെർഫ്യൂമിനെ ആശ്രയിക്കേണ്ടി വരില്ല. മാത്രവുമല്ല അതുവഴി ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളോട് ഗുഡ് ബൈ പറയുകയും ചെയ്യാം.
https://www.facebook.com/Malayalivartha