ബീറ്റ്‌റൂട്ട് ശീലമാക്കൂ ആരോഗ്യം സംരക്ഷിക്കൂ

ആരോഗ്യസംരക്ഷണത്തിന് പച്ചക്കറികള്‍ ശീലമാക്കാന്‍ ഡോക്ടര്‍മാര്‍ പറയാറുണ്ട്. ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല രോഗങ്ങള്‍ അകറ്റുന്നതിനും പച്ചക്കറികള്‍ക്ക് പ്രധാനപങ്കുണ്ട്. അതില്‍ പ്രധാനിയാണ് ബീറ്റ്‌റൂട്ട്. വിറ്റാമിനുകളുടെ കലവറയായ ബീറ്റ്‌റൂട്ട് ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി എന്നിവ ധരാളം ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് അമിത വണ്ണം കുറയ്ക്കുന്നതിനുളള കഴിവുണ്ട്.
ദഹന പ്രക്രീയ വേഗത്തിലാക്കാനും വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകള്‍ ഇല്ലാതാക്കാനും ബീറ്റുറൂട്ട് നല്ലതാണ്. ശരീരത്തിന് കരുത്ത് പകരുന്ന ആന്റി ഓക്‌സിഡന്റുകള്‍, എല്ലുകള്‍ക്ക് കരുത്ത് പകരുന്ന അയോഡിന്‍, മിനറല്‍സ്, മഗ്നീഷ്യം എന്നിവ ബീറ്റുറൂട്ടില്‍ ധാരാളം ആടങ്ങിയിട്ടുണ്ട്. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ബീറ്റ്‌റൂട്ട് പതിവാക്കിയാല്‍ ആരോഗ്യം പരിപാലിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധരരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha