പേരക്കയുടെ ആരോഗ്യഗുണങ്ങള്‍ അറിയൂ

പേരക്ക ഔഷധങ്ങളുടെ കലവറയാണ്. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും പേരക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഏത് ആരോഗ്യപ്രശ്‌നത്തിനും പരിഹാരം കാണാന്‍ പേരക്കക്ക് കഴിയും. വളരെ ഉയര്‍ന്ന തോതില്‍ വിറ്റാമിന്‍ സി, കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ് സത്ത് എന്നിവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഏത് രീതിയില്‍ നമ്മള്‍ പേരക്ക ഉപയോഗിച്ചാലും അതൊരിക്കലും വിറ്റാമിന്‍ സി നഷ്ടപ്പെടുത്തുന്നില്ല. അതുകൊണ്ട് തന്നെ കണ്ണും പൂട്ടി ഉപയോഗിക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഓറഞ്ചിനേക്കാള്‍ അഞ്ചിരട്ടിയാണ് വിറ്റാമിന്‍ സി പേരക്കയില്‍ അടങ്ങിയിട്ടുള്ളത്. ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണെന്നത് പലരും മറക്കുന്നു.
എന്നാല്‍ ഇനി ഏത് ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ പേരക്കക്ക് കഴിയുന്നു. ബിപി കുറക്കാനും കൃത്യമായി നിലനിര്‍ത്താനും എല്ലാം പേരക്ക ഉപയോഗിക്കാം. പേരക്ക് സ്ഥിരമായി കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം മൂലം അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാകും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പേരക്ക. വൈറസ് പോലുള്ള ആക്രമണങ്ങളില്‍ നിന്ന് വളരെയധികം ചെറുത്ത് നില്‍ക്കാനുള്ള ശേഷം ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നു. ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാന്‍ ഉത്തമമാണ് പേരക്ക. ഇത് ഫ്രീറാഡിക്കല്‍സിന്റെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുന്നു. ഹൃദയത്തെ സംരക്ഷിക്കുന്ന കാര്യത്തിലും പേരക്ക് സഹായിക്കുന്നു.
https://www.facebook.com/Malayalivartha