തുടുത്ത കവിളുകൾക്കായ് ചില മുഖവ്യായാമങ്ങള്‍

മുഖത്ത് മൂക്കിന്റെ ഇരുവശത്തുമായി കണ്ണുകൾക്ക് താഴെ ചെവികൾക്ക് ഇടയ്ക്കുള്ള ഭാഗങ്ങളാണ് കവിളുകൾ. മനുഷ്യനിലും മറ്റ് സസ്തനികളിലും കവിൾ മാംസനിബദ്ധമാണ്. തുടുത്ത കവിളുകൾ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ഒട്ടിയ കവിളുകൾമൂലം വിഷമിക്കുന്നവരുണ്ട്. എന്നാൽ അതോർത്ത് ഇനി വിഷമിക്കേണ്ട. കവിള്‍ കുറഞ്ഞതുകൊണ്ടു മാത്രം മുഖപ്രസാദവും സൗന്ദര്യവും കുറയില്ല.
കവിള്‍ തുടുക്കാന്‍ ചില മുഖവ്യായാമങ്ങള്‍ ശീലിച്ചാല്‍ നിങ്ങൾക്കും തുടുത്ത കവിളുകൾ സ്വന്തമാക്കാം. കവിള്‍ വീര്‍പ്പിച്ചു പിടിച്ചിട്ട് ഇരു കൈകളിലെയും മോതിരവിരല്‍, നടുവിരല്‍, ചൂണ്ടുവിരല്‍ ഇവ ചേര്‍ത്ത് താഴെ നിന്നു മുകളിലേക്ക് മസാജ് ചെയ്യുക. ദിവസം ഇരുപതു തവണയെങ്കിലും ഇതു ചെയ്യണം. ഇങ്ങനെ ചെയ്താൽ കവിളുകള്‍ തുടുക്കും.
ദിവസവുംരാവിലെ എഴുന്നേറ്റയുടൻ കൈകൾ കൊണ്ട് കവിളുകൾ മുകളിലേക്ക് തടവണം. ഇതുവഴി രണ്ട് പ്രയോജനമുണ്ട്. രക്തയോട്ടം വർദ്ധിക്കും. പേശികൾ ഊർജ്ജസ്വലമാകും. പച്ചവെള്ളം ഉപയോഗിച്ച്കഴുകി വൃത്തിയുള്ള ടൗവ്വൽ കൊണ്ട് മുഖം കൂടെ കൂടെ തുടയ്ക്കുന്നത് കവിളുകൾക്ക് നല്ലതാണ്. ഇടയ്‌ക്കെല്ലാം കവിള്‍ വീര്‍പ്പിച്ചു പിടിക്കുന്നത് കവിള്‍ തുടുക്കാന്‍ സഹായിക്കും. അഞ്ചുമിനിറ്റെങ്കിലും അടുപ്പിച്ച് ഇങ്ങനെ ചെയ്യണം.
രാവിലെയും വൈകുന്നേരവും അല്‍പനേരം വെള്ളം കവിള്‍ കൊള്ളുന്നതും നല്ലതാണ്. ഒട്ടിയ കവിള്‍ ഉള്ളവര്‍ മേക്കപ്പ് ചെയ്യുമ്പോഴും ശ്രദ്ധിക്കണം. ചിരിക്കുമ്പോള്‍ കവിളെല്ലിനു താഴെ മുന്നോട്ട് തള്ളി വരുന്ന ഭാഗത്ത് ഒരല്‍പം റൂഷ് പുരട്ടിയാല്‍ കവിളിനു തുടുപ്പു തോന്നും.
ഉറങ്ങുന്നതിനുമുമ്പ് ശുദ്ധമായ വെണ്ണ മുഖത്ത്പുരട്ടി രാവിലെ എഴുന്നേറ്റാലുടൻ ആദ്യം പച്ചവെള്ളത്തിലും പിന്നീട് ചൂട് വെള്ളത്തിലും കഴുകിയാൽ മുഖം മൃദുലവും മിനുസവും ആയിരിക്കും. തൂങ്ങിയ കവിളുകളും കുഴിഞ്ഞ കവിളുകളും സൗന്ദര്യം കെടുത്തും. കുഴിഞ്ഞ കവിളിലേക്ക് കൊഴുപ്പ് കുത്തിവെച്ചും തൂങ്ങിയ കവിളിൽ നിന്നും കൊഴുപ്പ് വലിച്ചെടുത്തും മനോഹരവും യുവത്വമുള്ളതുമായ കവിളുകളുടെ ആകൃതി വരുത്താവുന്നതാണ്.
https://www.facebook.com/Malayalivartha