വിയര്‍പ്പ് നാറ്റം അകറ്റാൻ...

വിയര്‍പ്പ് നാറ്റംമൂലം വിഷമിക്കുന്നവരുണ്ട്. ഇക്കൂട്ടർ ആൾക്കൂട്ടത്തിൽ ഇടപെഴകാൻ മാനസികമായി വളരെ വിഷമം അനുഭവിക്കുന്നു. ആളുകള്‍ നമ്മളെ അകറ്റി നിര്‍ത്താന്‍ പോലും ഇത് കാരണമാകും. ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച് അവിടെയുള്ള അഴുക്കും അണുക്കളുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് ദുര്‍ഗന്ധമുണ്ടാകുന്നത്. വിയര്‍പ്പ് ചര്‍മത്തിലും വസ്ത്രത്തിലുമൊക്കെ കൂടുതല്‍ നേരം തങ്ങിനിന്ന് ബാക്ടീരീയകളുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് വിയര്‍പ്പുനാറ്റം അസഹ്യമാകുന്നത്.
വിയര്‍പ്പ് നാറ്റം പരിഹരിക്കാൻ ചില പ്രകൃതിദത്തമായ വഴികള്‍ ഉണ്ട്. വിയര്‍പ്പ് ശരീരത്തിന്റെ വളരെ ആരോഗ്യകരമായ ഒരു അവസ്ഥയാണ്. എന്നാല്‍ വിയര്‍പ്പ് വര്‍ദ്ധിക്കുന്നതും അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നു. പക്ഷേ വിയര്‍പ്പില്ലാതെ ആരോഗ്യം സംരക്ഷിക്കാനും വിയര്‍പ്പ് കുറക്കാനും സഹായിക്കുന്ന ചില വഴികള്‍ ഉണ്ട്. ഇത്തരം വഴികളില്‍ പലതും നമുക്ക് വളരെ പരിചിതമായ ഒന്നാണ്.
വിയര്‍പ്പ് മൂലമുണ്ടാകുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കാനും വിയര്‍പ്പ് കുറക്കാനും ഉരുളക്കിഴങ്ങ് സഹായിക്കും. ഇത് ശരീരത്തിലെ അമിതമുള്ള ജലത്തെ വലിച്ചെടുക്കുന്നു. മാത്രമല്ല നല്ലൊരു ആന്റ്‌പെഴ്‌സ്പിരന്റ് ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കക്ഷത്തില്‍ ഉരുളക്കിഴങ്ങ് മുറിച്ച് വെക്കുകയോ ഇതിന്റെ നീര തേച്ച് പിടിപ്പിക്കുകയോ ചെയ്യാവുന്നതാണ്.
കുളിക്കുന്ന വെള്ളത്തില്‍ അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒഴിച്ച് ആ വെള്ളം കൊണ്ട് കുളിച്ചാല്‍ വിയര്‍പ്പ് മൂലമുണ്ടാകുന്ന പ്രശ്‌നം ഇല്ലാതാക്കുകയും അമിത വിയര്‍പ്പിന് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യും. അതുപോലെതന്നെ ദിവസവും 10-12 ഗ്ലാസ്സ് വീതം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
പച്ചക്കറി ജ്യൂസ്, പഴത്തിന്റെ ജ്യൂസ് എന്നിവയെല്ലാം ശീലമാക്കുക. വിയര്‍പ്പ് കൂടുതല്‍ ഉത്പാദിപ്പിക്കുന്ന കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ പരമാവധി ഒഴിവാക്കുക. മദ്യം എന്നിവയെല്ലാം പൂര്‍ണമായും നിര്‍ത്തുക. ഇതെല്ലാം അമിത വിയര്‍പ്പിന് കാരണമാകുന്നതാണ് എന്നതാണ് സത്യം. കട്ടന്‍ ചായ കൊണ്ട് അമിത വിയര്‍പ്പിനെ ഇല്ലാതാക്കാം. കട്ടന്‍ ചായയില്‍ ഉള്ള ടാനിക് ആസിഡ് ആണ് വിയര്‍പ്പിനെ കുറക്കാന്‍ സഹായിക്കുന്നത്. ഇത് വിയര്‍പ്പ് ഗ്രന്ഥികളെ വിയര്‍പ്പ് ഉത്പാദിപ്പിക്കുന്നതില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. മാത്രമല്ല വിയര്‍പ്പ് നാറ്റം കൊണ്ടുള്ള അസ്വസ്ഥത ഇല്ലാതാകുകയും ചെയ്യുന്നു.
വെളിച്ചെണ്ണ വിയര്‍പ്പിനെ അകറ്റുന്ന ഒന്നാണ്. വെളിച്ചെണ്ണക്ക് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ്. അമിത വിയര്‍പ്പ് ഇല്ലാതാക്കാന്‍ എണ്ണ തേച്ച് കുളി എന്തുകൊണ്ടും സഹായിക്കുന്ന ഒന്നാണ്. അല്‍പം കര്‍പ്പൂരം പൊടിച്ചത് എണ്ണയില്‍ ഇട്ട് അതുകൊണ്ട് കക്ഷത്തില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് വിയര്‍പ്പിന് പരിഹാരം നല്‍കുന്നു.
ബേക്കിംഗ് സോഡ പാചകത്തിന് മാത്രമല്ല സൗന്ദര്യത്തെ പ്രതിസന്ധിയിലാക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് അമിത വിയര്‍പ്പിന് പരിഹാരം കാണുന്നു. ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി അത് കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ മതി. ഇത് കക്ഷത്തിലെ വിയര്‍പ്പിന്റെ ഉത്പാദനം കുറക്കുകയും ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുകയും ചെയ്യുന്നു.
തക്കാളി നീര് കക്ഷത്തില്‍ തേച്ച് പിടിപ്പിച്ചാല്‍ അത് വിയര്‍പ്പ് നാറ്റത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല വിയര്‍പ്പിന്റെ ഉത്പാദനം കുറക്കുകയും ചെയ്യുന്നു. കോണ്‍സ്റ്റാര്‍ച്ച് ചോളത്തിന്റെ പൊടിയും വിയര്‍പ്പിനെ കുറക്കുന്ന ഒന്നാണ്. ഇത് നല്ലൊരു ആസ്ട്രിജന്റ് ആയി പ്രവര്‍ത്തിക്കുന്നു. അതിലുപരി അധികമുള്ള വിയര്‍പ്പിനെ ഇല്ലാതാക്കുകയും ശരീര ദുര്‍ഗന്ധം അകറ്റുകയും ചെയ്യുന്നു. കക്ഷത്തിലെ ഈർപ്പം നല്ലതു പോലെ തുടച്ച് അല്‍പം കോണ്‍സ്റ്റാര്‍ച്ച് കക്ഷത്തില്‍ ഇടുക. ഇത് ഉണങ്ങിയ ശേഷം വസ്ത്രം ധരിക്കാം. ഇത് വിയര്‍പ്പിനെ ഇല്ലാതാക്കുന്നു.
ടീ ട്രീ ഓയില്‍ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് അമിതമായുള്ള വിയര്‍പ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് മൂലമുണ്ടാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. അതിലൂടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചയ്യുന്നു.
നാരങ്ങ നീര് കൊണ്ടും ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാം. ശരീര ദുര്‍ഗന്ധത്തെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര്. നാരങ്ങ നീര് കുളിക്കുന്ന വെള്ളത്തില്‍ ഒഴിച്ച് കുളിച്ചാല്‍ അത് ശരീരത്തിന്റെ ദുര്‍ഗന്ധം അകറ്റുന്നു. മാത്രമല്ല നാരങ്ങ നീര് കക്ഷത്തില്‍ തേച്ച് പിടിപ്പിച്ചാലും അത് ശരീര ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം.
ഈ മാര്‍ഗ്ഗങ്ങളെല്ലാം തന്നെ വിയർപ്പുനാറ്റം അകറ്റുക മാത്രമല്ല പല വിധത്തില്‍ ആരോഗ്യത്തേയും സൗന്ദര്യത്തേയും ശ്രദ്ധിക്കുന്നതിലും സഹായിക്കും.
https://www.facebook.com/Malayalivartha