മുടി തഴച്ചു വളരാൻ ഉലുവ നിങ്ങളെ സഹായിക്കും..

ഇടതൂർന്ന നീളമുള്ള മുടികൾ ആഗ്രഹിക്കുന്നവരാണ് മിക്ക സ്ത്രീകളും. ഫാഷന്റെ പേരില്‍ പലരും മുടിയുടെ നീളവും വണ്ണവും കുറച്ചുവെങ്കിലും ചിലർക്ക് ജീവിതരീതി കൊണ്ടു വളരാത്തതാണ് പ്രശ്നം. പെണ്ണിന്റെ സൗന്ദര്യം മുടിയാണെന്നു വിശ്വസിക്കുന്നവരാണ് ഏറെപ്പേരും. നമ്മുടെ വീട്ടില്‍ തന്നെയുള്ള പല കൂട്ടുകളും മുടി തഴച്ചു വളരാൻ സഹായിക്കും. ഇതില്‍ ഒന്നാണ് ഉലുവ. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവ. ഇതുകൊണ്ടുതന്നെ മുടി വളര്‍ച്ചയ്ക്ക് ഏറെ സഹായകവുമാണ്. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്നത്. ഉലുവയിലെ ഈ ഘടകമാണ് മുടി വളര്‍ച്ചയ്ക്ക് ഏറെ സഹായകമാകുന്നത്.
ഉലുവ കുതിര്‍ത്തത് അരച്ച് തൈരില്‍ കലക്കി മുടിയില്‍ തേയ്ക്കുന്നത് മുടി വളര്‍ച്ചയ്ക്കും മുടികൊഴിച്ചിലിനും ഉള്ള നല്ലൊരു മരുന്നാണ്. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. വെളിച്ചെണ്ണയില്‍ ഉലുവയിട്ടു തിളപ്പിയ്ക്കുക. ഉലുവ ചുവന്ന നിറമാകുന്നതു വരെ തിളപ്പിയ്ക്കണം. ഈ ഓയില്‍ ചെറുചൂടോടെ മുടിയില്‍ പുരട്ടി മസാജ് ചെയ്യാം. ഇത് മുടി വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. ഉലുവ കുതിര്‍ത്ത് അരയ്ക്കുക. ഇതില്‍ മുട്ടമഞ്ഞ കലക്കി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് മുടിയുടെ ഉള്ളും തിളക്കവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും.
കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് മുടിയില്‍ തേയ്ക്കാം. ഇത് മുടി വളര്‍ച്ചയെ സഹായിക്കുമെന്നു മാത്രമല്ല, മുടിയ്ക്കു കറുപ്പു നല്‍കാനും സഹായിക്കും. അകാലനര ഒഴിവാക്കാനുള്ള നല്ലൊരു വിദ്യയാണിത്.
https://www.facebook.com/Malayalivartha