വായ്നാറ്റം മാറാൻ...

ചിലരെയെങ്കിലും അലട്ടുന്ന പ്രശ്നമാണ് വായ്നാറ്റം. വായ്നാറ്റം നമ്മുടെ ആത്മവിശ്വാസം കുറയ്ക്കുന്നു. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അകലം പാലിച്ചോ അല്ലെങ്കിൽ വായ്പൊത്തി സംസാരിക്കുകയോ ചെയ്യേണ്ട അവസ്ഥ വരുന്നു. നമ്മളുടെ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയായാണ് പലപ്പോഴും വായ്‌നാറ്റം ഉണ്ടാകുന്നത്. മാത്രവുമല്ല നമ്മളുടെ പ്രശ്‌നത്തേക്കാളുപരി അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവുകയും ചെയ്യുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ തന്നെ വായ്‌നാറ്റം അനുഭവപ്പെടാം. ഭക്ഷണാവശിഷ്ടങ്ങള്‍ മുതല്‍ വായിലെ ബാക്ടീരിയകള്‍ വരെ വായ്‌നാറ്റത്തിന്റെ കാരണക്കാരാവാം.
ഒന്നു ശ്രദ്ധിച്ചാല്‍ വായ്‌നാറ്റത്തെ നമുക്ക് പരിഹരിക്കാവുന്നതേ ഉള്ളൂ. മോണരോഗങ്ങള്‍, പല്ലിലെ കേടുകള്‍, പല്ലിനിടയിലെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയൊക്കെ വായ്‌നാറ്റത്തിന്റെ പ്രധാന കാരണങ്ങളില്‍ ചിലതാണ്. പ്രകൃതിദത്ത ഔഷധങ്ങള്‍ തന്നെയാണ് വായ് നാറ്റം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍. നമ്മുടെ ഒരു ദിവസത്തിലെ അല്‍പസമയം ഇതിനായി നീക്കി വെച്ചാല്‍ പരിഹാരം കാണാവുന്ന പ്രശ്‌നങ്ങളേ ഉള്ളൂ എന്നതാണ് സത്യം.
പെരുംജീരകം പൊടിച്ചതും അല്‍പം ഉപ്പും ചേര്‍ത്ത് മിക്‌സ് ചെയ്ത് പല്ല് തേച്ച് നോക്കൂ. ഇത് വായ് നാറ്റത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച ഒന്നാണ് പെരും ജീരകം. ഇത് ദുര്‍ഗന്ധത്തെ എന്നന്നേക്കുമായി അകറ്റുന്നു. അതുപ്പോലെതന്നെ ആര്യവേപ്പ് ഔഷധത്തിന്റെ കലവറയാണ് എന്ന കാര്യം സത്യമാണ്. ഇത് പല്ലിന്റെ ആരോഗ്യത്തിനും അഴകിനും നിറത്തിനും എല്ലാം സഹായിക്കുന്നു. വായ്‌നാറ്റം ഇല്ലാതാക്കാന്‍ ഏറ്റവും മികച്ച വഴിയും ആണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ ഇലയോ തണ്ടോ പൊടിച്ചെടുത്ത് അല്‍പം ഉപ്പ് മിക്‌സ് ചെയ്ത് പല്ല് തേച്ചാല്‍ വായ് നാറ്റത്തെ എന്നന്നേക്കുമായി തുരത്താം.
മല്ലിയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കവിള്‍ കൊള്ളുന്നതും വായ്‌നാറ്റത്തെ ഇല്ലാതാക്കുന്നു. എന്നാല്‍ ഇത് ചെയ്യുമ്പോള്‍ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും കൃത്യമായിട്ട് ചെയ്യാന്‍ ശ്രമിക്കണം. എന്നാല്‍ മാത്രമേ മോണരോഗങ്ങളെ അകറ്റി വായ്‌നാറ്റത്തിന് പരിഹാരം കാണാന്‍ സഹായിക്കുകയുള്ളൂ. കുരുമുളക് പൊടിയും അല്‍പം ഉപ്പും ഗ്രാമ്പൂ പൊടിച്ചതും മിക്‌സ് ചെയ്ത് എന്നും രണ്ട് നേരം പല്ല് തേക്കുക. ഇത് വായ് നാറ്റത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല പല്ലിന് നല്ല തിളക്കവും മോണരോഗങ്ങള്‍ക്ക് പ്രതിവിധിയും നല്‍കാന്‍ മികച്ച ഒരു മാര്‍ഗ്ഗമാണ് ഇത്.
മുറുക്കുന്നത് നല്ല ശീലമല്ലെങ്കില്‍ കൂടി ഇടക്ക് ഒന്ന് മുറുക്കുന്നത് പല്ലിന്റെ ആരോഗ്യത്തിനും വായ്‌നാറ്റത്തെ അകറ്റാനും നല്ലതാണ്. എന്നാല്‍ വെറ്റിലയും ചുണ്ണാമ്പും അടക്കയും മാത്രം ഉപയോഗിച്ച് മുറുക്കാന്‍ ശ്രദ്ധിക്കുക. പുകയിലെ ഒരു കാരണവശാലും ഉപയോഗിക്കരുത്. ഇത് വായ്‌നാറ്റത്തെ ഇല്ലാതാക്കാനും പല്ലിന് കരുത്ത് നല്‍കാനും സഹായിക്കുന്നു. അടക്ക മുറുക്കുന്നതിനു വേണ്ടി മാത്രമല്ല ഉപയോഗിക്കുന്നത്. വായ് നാറ്റത്തെ ഇല്ലാതാക്കുന്നതിനും അടക്ക ഉപയോഗിക്കുന്നു. അടക്കപൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് അത് കൊണ്ട് കവിള്‍ കൊള്ളുന്നത് വായ് നാറ്റത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. ഇത് മോണ രോഗങ്ങളേയും ദന്ത ക്ഷയത്തേയും ഇല്ലാതാക്കുന്നു.
പല്ലിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് ഉപ്പ്. ചെറുനാരങ്ങ നീരില്‍ അല്‍പം ഉപ്പ് മിക്‌സ് ചെയ്ത് നല്ലെണ്ണയും ചേര്‍ത്ത് പേസ്റ്റ് പരുവത്തിലാക്കി അത് കൊണ്ട് പല്ല് തേച്ചാല്‍ മതി. ഇത് പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം വായ് നാറ്റത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. കുരുമുളകും ഉപ്പും പൊടിച്ച് അതോടൊപ്പം അല്‍പം കുടംപുളിയും മിക്‌സ് ചെയ്ത് പല്ല് തേച്ചാല്‍ മതി. ഇത് പല്ലിന്റെ ആരോഗ്യം എന്നതിലുപരി വായ്‌നാറ്റത്തെ എന്നന്നേക്കുമായി അകറ്റുന്നു. ദിവസവും രാവിലെ ഇത് കൊണ്ട് പല്ല് തേച്ചാല്‍ മതി. ഇത് പല്ലിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.
വ്യക്തി ശുചിത്വം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. പല്ല് തേക്കുന്ന കാര്യത്തില്‍ ശ്രദ്ധ കൊടുക്കണം. അതുകൊണ്ട് തന്നെ രാവിലെ ഭക്ഷണത്തിനു മുന്‍പും രാത്രി ഭക്ഷണത്തിനു ശേഷവും പല്ല് തേക്കാന്‍ ശ്രദ്ധിക്കണം. മധുരം കഴിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ വൃത്തിയായി പല്ല് ക്ലീന്‍ ചെയ്യണം. മാത്രമല്ല പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളെ മുഴുവനായും വൃത്തിയാക്കി കളയണം. ഗ്രീന്‍ ടീ ദിവസവും കുടിക്കുന്നതും വായ് നാറ്റത്തെ അകറ്റാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. കാരണം ഗ്രീന്‍ ടീ കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാന്‍ സാധിക്കും. ഇത് പല്ലിന്റെ ആരോഗ്യത്തിനും മികച്ച് നില്‍ക്കുന്ന ഒന്നാണ്.
https://www.facebook.com/Malayalivartha