109 കിലോയിൽ നിന്നും ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ച് കുറച്ചത് 39 കിലോ ; ശരീരഭാരം തകർത്ത സ്വപ്നങ്ങളെ തിരിച്ചുപിടിച്ച യുവാവിന്റെ കഥ ഇങ്ങനെ

ഡൽഹി സ്വദേശിയായ ഇഷാൻ തുതേജ എന്ന 20കാരന്റെ സ്വപ്നമായിരുന്നു ഹോട്ടൽമാനേജ്മെന്റ് കോഴ്സിന് ചേരുക എന്നുള്ളത്. പത്താംക്ലാസ് ആയപ്പോൾ മുതൽ ഇഷാൻ മനസിൽ താലോലിച്ച സ്വപ്നത്തിന്റെ പടിവാതിൽ വരെ എത്തിയതാണ്. പക്ഷെ തടി തടസമായി. അവസാനറൗണ്ടിൽ പുറത്തായി. ആത്മവിശ്വാസം തകർന്നു. അത്രയുംകാലം സ്വപ്നം കണ്ടുനടന്ന കോഴ്സിന് ചേരാൻ സാധിക്കാതെപോയതോടെ ഇഷാൻ മനസിൽ കുറിച്ചു തടസമായി നിന്ന തടി കുറയ്ക്കുക.
പിന്നെ ഒന്നും ആലോചിച്ചില്ല. തനിക്ക് ഇഷ്ടമുള്ള ഭക്ഷണം കൂടി ഉൾപ്പെടുത്തി ഇഷാൻ സ്വന്തമായി ആരോഗ്യകരമായ ഭക്ഷണരീതികൾ ആരംഭിച്ചു. ദിവസത്തിൽ ആറുനേരം ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിക്കുന്നതിന്റെ ഇടവേളകൾ കുറഞ്ഞു. രാവിലെ വെറും വയറ്റിൽ ചൂടുവെള്ളത്തിൽ നാരങ്ങനീര് പിഴിഞ്ഞൊഴിച്ചു കുടിച്ചു. കൃത്യമായി ഒരു മണിക്കൂർ ജിമ്മിൽ വർക്കൗണ്ട്ചെയ്തു. ആദ്യകാലത്ത് ഒരുമണിക്കൂറായിരുന്നെങ്കിൽ പിന്നീട് രണ്ടുമണിക്കൂറായി കൂടി.
ചപ്പാത്തിയും അരിയാഹാരവും പൂർണ്ണമായി ഉപേക്ഷിച്ചു. ഒന്നരമാസം കൊണ്ട് 13 കിലോ കുറഞ്ഞു. സന്തോഷത്തിന് അതിരില്ലായിരുന്നു. ഓരോ ആഴ്ച്ചയും ഇഷാന്റെ ഭാരം കുറഞ്ഞു. ആറരമാസമായപ്പോഴേക്കും 109 കിലോ എന്നുള്ളത് 70 കിലോയിലേക്ക് എത്തി. പത്താംക്ലാസിൽ ടാ തടിയാ, എന്നുവിളിച്ചുകളിയാക്കിയ സുഹൃത്തുക്കൾ ഇഷാന്റെ മാറ്റം കണ്ട് അതിശയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha