തുടയിടുക്കിലെ ചൊറിച്ചില്‍ മാറാൻ...

പലരും പറയാൻ മടിക്കുന്നതാണു തുടയിടുക്കിലെ ചൊറിച്ചില്‍. ഇങ്ങനെയുള്ളവർക്ക് പൊതുസ്ഥലങ്ങൾ വലിയ വെല്ലുവിളിയാകുന്നു. പലപ്പോഴും ചൊറിച്ചിൽ കാരണം തുടയിടുക്കുകൾ മുറിയുകയും നീറ്റലനുഭവിക്കേണ്ടിവരുകയും ചെയ്യുന്നു. പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കും ഇത് നിങ്ങളെ നയിക്കാം. ഇത്തരത്തില്‍ തുടയിടുക്കിലെ ചൊറിച്ചിലിന് പല വിധത്തിലുള്ള കാരണങ്ങളും ഉണ്ടാവാം.
ചികിത്സിക്കപ്പെടാതെ നിസ്സാരമായി കണ്ടാല്‍ അത് പല വിധത്തിലും പ്രശ്‌നമുണ്ടാവാന്‍ കാരണമാകുന്നു. എങ്ങനെ തുടയിടുക്കിലെ ചൊറിച്ചില്‍ ഉണ്ടാവുന്നു എന്നത് പലര്‍ക്കും അറിയില്ല. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളിലാണ് ഈ പ്രശ്‌നം ഏറ്റവും അധികമായി കണ്ട് വരുന്നത്. ഇറുകിയ അടിവസ്ത്രം ധരിക്കുക, ഫംഗസ് ബാധ, പ്രത്യേകിച്ച് വട്ടച്ചൊറി പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍, ചര്‍മ്മം ഉരഞ്ഞ് പൊട്ടുന്നത്, തുടകള്‍ തമ്മില്‍ ഉരഞ്ഞ് പൊട്ടുന്നവർ തുടങ്ങിയവരിലാണ് ഇത്തരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നത്.
തുടയിടുക്കിലെ ചൊറിച്ചിലിനു പൃകൃതിദത്തമായ ചികിത്സാരീതിയാണ് ഏറ്റവും ഉത്തമം. പല മരുന്നുകളും വിപണിയിൽ ലഭ്യമാണെങ്കിലും ഏറ്റവും സുരക്ഷിതവും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ മാർഗം പ്രകൃതിദത്തമായ സ്വയം ചികിത്സ തന്നെയാണ്.
ഏത് സൗന്ദര്യ ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ നീര് തുടയിടുക്കില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് ഉണങ്ങിക്കഴിഞ്ഞതിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് തുടയിടുക്കിലെ ചൊറിച്ചിലിന് പരിഹാരം കാണുന്ന കാര്യത്തില്‍ മുന്നിലാണ്. രണ്ട് വെളുത്തുള്ളി അല്ലി പൊടിച്ച് തേനില്‍ ചാലിക്കുക. ഇത് തുടയിടുക്കില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയണം. ഇത് തുടയിടുക്കിലെ ചൊറിച്ചിലിനെ ഇല്ലാതാക്കുന്നു.
അല്‍പം ചോളത്തിന്റെ പൊടി തുടയിടുക്കില്‍ പൗഡര്‍ ഇടുന്നത് പോലെ ഇടുക. ഇത് ചൊറിച്ചിലിനെ ഇല്ലാതാക്കി ചര്‍മ്മത്തിന് ആശ്വാസം നല്‍കുന്നു. ബേബി പൗഡറിലെ പ്രധാന ഘടകമാണ് ചോളപ്പൊടി. അതുകൊണ്ട് തന്നെ പാര്‍ശ്വഫലത്തെ ഒരിക്കലും പേടിക്കേണ്ടതില്ല. ഇത് പെട്ടെന്ന് തന്നെ ചൊറിച്ചിലിന് ആശ്വാസം നല്‍കുന്നു. ബേക്കിംഗ് സോഡയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ സോഡ അല്‍പം വെള്ളത്തില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് ചൊറിച്ചിലുള്ള ഭാഗത്ത് പുരട്ടുക. 15 മിനിട്ടിനു ശേഷം ചര്‍മ്മം ഡ്രൈ ആവുമ്പോള്‍ കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യാം. ഇത് തുടയിടുക്കിലെ ചൊറിച്ചിലിനെ ഫലപ്രദമായി ഇല്ലാതാക്കുന്നു.
നാരങ്ങ നീരാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. നാരങ്ങ നീരിന് പല വിധത്തിലാണ് സൗന്ദര്യ സംരക്ഷണത്തിന് കഴിയുന്നത്. ഒരു ടീസ്പൂണ്‍ നാരങ്ങ നീര് ഒരു ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ മിക്‌സ് ചെയ്യുക. ഒരു പഞ്ഞി കൊണ്ട് ഇത് എടുത്ത് ചൊറിച്ചിലുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് തുടയിടുക്കിലെ ചൊറിച്ചിലിനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. ആഴ്ചയില്‍ നാല് ദിവസമെങ്കിലും ഇത്തരത്തില്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. അരക്കപ്പ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ രണ്ട് കപ്പ് വെള്ളം ഒരു കോട്ടണ്‍ തുണി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വിനീഗര്‍ വെള്ളത്തില്‍ നല്ലതു പോലെ ചേര്‍ത്ത് ഇതില്‍ തുണി മുക്കി ചൊറിച്ചില്‍ ഉള്ള ഭാഗത്ത് 10 മിനിട്ടോളം വെക്കുക. ഇത്തരത്തില്‍ മൂന്ന് നാല് പ്രാവശ്യം ചെയ്യുക. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ വീണ്ടും ചെയ്യുക. ഇത് തുടയിടുക്കിലെ ചൊറിച്ചിലിനെ ഇല്ലാതാക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു മാര്‍ഗ്ഗമാണ്.
ആല്‍ക്കഹോള്‍ തുടയിടുക്കിലെ ചൊറിച്ചിലിന് പരിഹാരം കാണുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. അല്‍പം ആല്‍ക്കഹോള്‍ പഞ്ഞിയില്‍ എടുത്ത് അത് ചൊറിച്ചിലുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കാം. ഇത് ദിവസവും മൂന്ന് നാല് പ്രാവശ്യം ചെയ്യുക. അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് കാര്യമായ മാറ്റം അറിയാന്‍ കഴിയുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഇത് നല്ല മാറ്റം ഉണ്ടാക്കുന്നു. കാല്‍ക്കപ്പ് വെളിച്ചെണ്ണ കാല്‍ക്കപ്പ് വേപ്പെണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ പത്ത് തുള്ളി ലാവെന്‍ഡര്‍ ഓയില്‍, അഞ്ച് തുള്ളി ടീ ട്രീ ഓയില്‍ എന്നിവയെല്ലാം മിക്‌സ് ചെയ്ത് ഇത് തുടയിടുക്കില്‍ തേച്ച് പിടിപ്പിക്കാം. ഇത് നല്ലതു പോലെ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം ചൂടുവെള്ളം കൊണ്ട് തുടച്ച് കളയാം. ഇത്തരത്തില്‍ ആഴ്ചയില്‍ മൂന്നോ നാലോ തവണ ചെയ്താല്‍ ഇത് തുടയിടുക്കിലെ ചൊറിച്ചിലിനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.
ഹൈഡ്രജന്‍ പെറോക്‌സൈഡ് ഒരു ടീസ്പൂൺ വെള്ളത്തില്‍ മിക്‌സ് ചെയ്ത് പഞ്ഞി ഉപയോഗിച്ച് അത് തുടയിടുക്കില്‍ തേച്ച് പിടിപ്പിക്കാം. ഇതിനു ശേഷം അല്‍പം പെട്രോളിയം ജെല്ലി ഉപയോഗിച്ച് ഇത് തുടയിടുക്കില്‍ തേക്കാം. രാത്രി മുഴുവന്‍ ഇത് തുടയിടുക്കില്‍ ഉണ്ടാവണം. ഇത്തരത്തില്‍ രണ്ട് മൂന്ന് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മാറ്റം പെട്ടെന്ന് തന്നെ മനസ്സിലാക്കാം.
https://www.facebook.com/Malayalivartha