വിണ്ടുകീറിയ ഉപ്പൂറ്റിയ്ക്ക് പരിഹാരം...

വിണ്ടുകീറിയ ഉപ്പൂറ്റികൾ നമ്മുടെ ആത്മവിശ്വാസം കുറയ്ക്കും. വിണ്ടുകീറിയ കാലുകൾമൂലം എല്ലാ ചെരുപ്പുകളും ധരിക്കുവാനും കഴിയില്ല. മാത്രമല്ല സഹിക്കാന്‍ പറ്റാത്ത വേദനയും മനം മടുപ്പിക്കുന്ന ദുര്‍ഗന്ധവും വേറെ. ഇത്തരം ടെന്‍ഷനുകള്‍ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ചില നുറുക്കു വഴികളിലൂടെ ഇല്ലാതാക്കാവുന്നതാണ്. എല്ലാ വീട്ടുവൈദ്യങ്ങൾ ഫലപ്രദമായി നിങ്ങളുടെ രോഗം ശമിപ്പിക്കണമെന്നില്ല. പ്രശ്‌നം ഗുരുതരമാണെങ്കില്‍ കൃത്യമായ മെഡിക്കല്‍ ട്രീറ്റ്‌മെന്റ് ചെയ്യുന്നതുതന്നെയാണ് നല്ലത്.
ഡാന്റിലിയോണ്‍ ഇതിനോട് പരിഹാരമാണ്. ഡാന്റിലിയോണ്‍ നമ്മുടെ ശരീരത്തിന്റെ സോഡിയം ലെവല്‍ നിലനിര്‍ത്തുന്നതോടൊപ്പം ശരീരത്തിന്റെ മെറ്റബോളിസം വേഗത്തില്‍ ആക്കുന്നു. ചെയ്യേണ്ട രീതി ഇളം ചൂടില്‍ ഒരു കപ്പ് വെള്ളത്തില്‍ മുറിച്ച ഡാന്റിലിയോണ്‍ ഇലകള്‍ മൂന്ന് മുതല്‍ അഞ്ച് മിനിറ്റ് നേരം കുതിര്‍ത്ത് വെയ്ക്കുക. ചൂടില്‍ നിന്ന് മാറ്റി കപ്പ് കവര്‍ ചെയ്ത് വെയ്ക്കുക. ഇലകള്‍ മാറ്റി മിശ്രിതം കുടിയ്ക്കുക. ദിവസവും മൂന്ന് നേരം കുടിക്കുക. വ്യായാമം ചെയ്യുക വഴി വിണ്ടു കീറല്‍ പൂര്‍ണമായും മാറ്റാന്‍ സാധിക്കില്ലെങ്കിലും സ്ഥിരം വ്യായാമം നിങ്ങളുടെ കാലുകളിലേക്കുള്ള ബ്ലഡ് സര്‍ക്കുലേഷന്‍ ശരിയായ രീതിയിലാവുന്നതിന് സാധിക്കും. ചെയ്യേണ്ട രീതി നീന്തുന്നത് ഫലപ്രദമാണ്. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും ഒരു മുപ്പത് മിനിറ്റ് നടക്കുന്നത് നിങ്ങളുടെ കാലിന് ഗുണം ചെയ്യും. യോഗ പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതും ഫലപ്രദമാണ്.
ചൂടുവെള്ളം കൊണ്ടും പച്ചവെള്ളം ഇടയ്ക്കിടെ കാല് കഴുകുന്നതും തടവുന്നതും ഗുണം ചെയ്യും. ചെയ്യേണ്ട രീതി രണ്ട് ബേയ്‌സിനില്‍ ചൂടുവെള്ളവും പച്ചവെള്ളവും എടുക്കുക. ചൂടുവെള്ളത്തില്‍ മൂന്ന് മുതല്‍ അഞ്ച് മിനിറ്റ് വരെ കാല്‍ മുക്കി വെയ്ക്കുക. അതിന് ശേഷം തണുത്ത വെള്ളത്തില്‍ ഒരു മിനിറ്റ് കാല്‍ മുക്കി വെയ്ക്കുക. 15 മിനിറ്റോളം ഇത് മാറി മാറി ചെയ്യുക. ദിവസവും പല പ്രാവിശ്യം ഇത് മാറി മാറി ചെയ്യുന്നത് നല്ലതായിരിക്കും. കണങ്കാലുകളില്‍ ഉള്ള വിണ്ടുകീറലിന് ഫലപ്രദമായ ഒറ്റമൂലിയാണ് മല്ലി. ഇവയ്ക്ക് കാല് കീറുന്നത് തടയാനുള്ള ശക്തിയുണ്ട്. ഒപ്പം ബ്ലഡ് സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാനുള്ള കഴിവുമുണ്ട്. ചെയ്യേണ്ട രീതി ഒരു കപ്പ് വെള്ളത്തില്‍ രണ്ട് മുതല്‍ മൂന്ന് വരെ ടീസ്പൂണ്‍ മല്ലി ഇടുക വെള്ളത്തിന്റെ അളവ് പകുതിയാകും വരെ നല്ലവണ്ണം വറ്റിച്ചെടുക്കണം. ഈ മിശ്രിതം അല്‍പ സമയം തണുപ്പിക്കുക അതിന് ശേഷം കുടിക്കുക. ദിവസവും രണ്ട് നേരം കുടിക്കുന്നത് ഗുണം ചെയ്യും.
ഇന്തുപ്പ് ഉപയോഗിക്കുക വഴി കാലിലെ വിണ്ടു കീറല്‍ മാത്രമല്ല മാറുക മറിച്ച് അസഹ്യമായ വേദനയ്ക്കും ഒരു പരിഹാരം കാണാന്‍ സാധിക്കും. ചെയ്യേണ്ട രീതി ഒരു ബേയ്‌സിനില്‍ ചൂടുവെള്ളമെടുത്ത് അതില്‍ അരക്കപ്പ് ഇന്തുപ്പ് ചേര്‍ക്കുക അതിലേക്ക് നിങ്ങളുടെ കാല്‍ 15 മുതല്‍ 20 മിനിറ്റ് വരെ മുക്കി വെയ്ക്കുക. എല്ലാ ദിവസവും ഇത് ചെയ്യുന്നത് നല്ലതായിരിക്കും. ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ കുറവാണ് പലപ്പോഴും കാലുകളിലെ വിണ്ടു കീറലിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ മഗ്നീഷ്യം അടങ്ങിയ പദാര്‍ത്ഥങ്ങള്‍ നിങ്ങളുടെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുക. ഇത് ഒരു പരിധി വരെ കാലു കീറുന്നത് തടയും. ചെയ്യേണ്ട രീതി മഗ്നീഷ്യം സപ്ലിമെന്റുകള്‍ നേരിട്ട് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇത് കഴിക്കുന്നതാണ് ഉചിതം. കാരണം പലപ്പോഴും ഇവ നേരിട്ട് കഴിക്കുന്നത് ഹൃദയത്തിനും കിഡ്‌നിക്കും തകരാറുണ്ടാക്കും. ഭക്ഷണത്തില്‍ മഗ്നീഷ്യം കണ്ടന്റുള്ള പദാര്‍ത്ഥങ്ങളായ ഇലക്കറികള്‍, പരിപ്പ്, ധാന്യങ്ങള്‍, മത്സ്യങ്ങള്‍, ബട്ടര്‍ഫ്രൂട്ട്, പഴം കറുത്ത കൊക്കോ എന്നിവ ശീലമാക്കാം.
ഇടയ്ക്കിടെ കണങ്കാല്‍ മസാജ് ചെയ്യുന്നത് നല്ലതായിരിക്കും. കാരണം മസാജ് ചെയ്യുന്നത് വഴി കണങ്കാലില്‍ സര്‍ക്കുലേഷന്‍ വര്‍ധിക്കാന്‍ സഹായിക്കുന്നു. ചെയ്യേണ്ട രീതി ചൂട് കടുക്, ഒലിവ്, വെളിച്ചെണ്ണ എന്നിവ നിങ്ങളുടെ കാലിലും കണങ്കാലിലും തേച്ച് കൊടുക്കുക ഇഷ്ടമുള്ള എണ്ണകള്‍ ചേര്‍ത്ത് ഇടയ്ക്കിടെ മസാജ് ചെയ്യാം. രണ്ട് കാലിലും മുകളില്‍ നിന്ന് താഴേയ്ക്ക് മസാജ് ചെയ്ത് കൊടുക്കാം. ഒരു ദിവസം മൂന്ന് നേരം ചെയ്യുന്നത് നല്ലതായിരിക്കും. നിങ്ങളുടെ ശരീരത്തിലെ സോഡിയത്തെ ഡയല്യൂട്ട് ചെയ്യാന്‍ ഇഞ്ചി സഹായിക്കും. ഒപ്പം മുറിവുണക്കുണക്കാനുള്ള കണ്ടന്റുകളും ഇഞ്ചിയില്‍ ഉണ്ട്. ചെയ്യേണ്ട കാര്യം വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് എണ്ണയില്‍ 3 മുതല്‍ 4 വരെ തുള്ളി ഇഞ്ചി നീര് ചേര്‍ത്ത് ദിവസവും രണ്ട് തവണ നിങ്ങളുടെ കാലില്‍ പുരട്ടുക. ഇഞ്ചി ചായ കുടിക്കുന്നതും നല്ലതാണ്. കൂടാതെ ചെറിയ കഷ്ണം ഇഞ്ചി ഇടയ്ക്കിടെ പച്ചയ്ക്ക് കഴിക്കുന്നതും ഗുണം ചെയ്യും.
ആപ്പിള്‍ സിനാര്‍ വിനാഗിരി പൊട്ടാസ്യം കണ്ടന്റുകള്‍ കൂടുതല്‍ ഉള്ള ആപ്പീള്‍ സിനാര്‍ വിനാഗിരി കാലിന്റെ ഈര്‍പ്പം നിലനിര്‍ത്താനും ഒപ്പം വിണ്ടു കീറിയ കാലുകളിലെ നീറ്റല്‍ കുറയ്ക്കാനും സഹായിക്കും. ചെയ്യേണ്ട രീതി ഒരു ബേയ്‌സിനില്‍ ചൂടുവെള്ളത്തില്‍ അരക്കപ്പ് ഇന്തുപ്പ് ചേര്‍ക്കുക അതിലേക്ക് നിങ്ങളുടെ കാല്‍ 15 മുതല്‍ 20 മിനിറ്റ് വരെ മുക്കി വെയ്ക്കുക. എല്ലാദിവസവും ഇത് ചെയ്യുന്നത് നല്ലതായിരിക്കും. ഒപ്പം ഇളം ചൂടുവെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ ആപ്പിള്‍ സിനാര്‍ വിനാഗിരി ചേര്‍ത്ത് ഒരു ദിവസം രണ്ട് നേരം കുടിക്കുന്നത് നല്ലതാണ്.
നിങ്ങളുടെ ശരീരത്തില്‍ നിന്ന് അധിക ദ്രാവകം, വിഷവസ്തുക്കള്‍ എന്നിവ പുറന്തള്ളാന്‍ നാരങ്ങ വെള്ളം സഹായിക്കും. നാരങ്ങ നീര് ചേര്‍ത്ത വെള്ളം കുടിക്കുക വഴി ദാഹം കൂടുകയും ഇതുവഴി കൂടുതല്‍ വെള്ളം കുടിക്കാന്‍ നമുക്ക് തോന്നുകയും ചെയ്യും. ഇത് ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ചെയ്യേണ്ട രീതി ചെറു ചൂടുവെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് ചേര്‍ക്കുക. അതിലേക്ക് അല്‍പം തേന്‍ ചേര്‍ക്കുക. ദിവസവും മൂന്ന് നേരം ഈ വെള്ളം കുടിക്കുന്നത് നല്ലതായിരിക്കും. വെള്ളത്തില്‍ നാരങ്ങാ ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്.
https://www.facebook.com/Malayalivartha