കൈ മുട്ടുകളിലെ കറുപ്പകറ്റാൻ...

പലരെയും അലട്ടുന്ന പ്രശ്നമാണ് കൈമുട്ടുകളിലെ കറുപ്പുനിറം. ചർമം വെളുത്ത നിറമാണെങ്കിലും പലരുടെയും കൈമുട്ടുകൾ ഇരുണ്ടതായിരിക്കും. വെളുത്തനിറമുള്ളവരുടെ ഈ ഇരുണ്ടനിറം ആളുകൾ പെട്ടെന്ന് ശ്രദ്ധിക്കും. ഇതുകൊണ്ടുതന്നെ പലപ്പോഴും ഇഷ്ടമുള്ള വസ്ത്രങ്ങള്‍ പോലും ധരിയ്ക്കാനും സാധിയ്ക്കാതെ വരും. കൈമുട്ടിലെ ഇത്തരം കറുപ്പകറ്റാന്‍ പല വീട്ടുവൈദ്യങ്ങളുമുണ്ട്.
ഓട്‌സ് പൊടിച്ച് പനിനീരില്‍ കലര്‍ത്തി കൈമുട്ടില്‍ പുരട്ടി സ്‌ക്രബ് ചെയ്താൽ കൈമുട്ടിലെ കറുപ്പ് നിറം മാറും. ഇത് അടുപ്പിച്ചു ചെയ്യാവുന്നതാണ്. തൈര് നല്ല പുളിച്ച തൈരും കൈമുട്ടില്‍ ബ്ലീച്ചിംഗ് ഗുണം നല്‍കും. തൈര് പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും. ഓറഞ്ച് തൊലി ഉണക്കിപ്പൊടിയ്ക്കുക. ഇതില്‍ അല്‍പം പനിനീരു കലര്‍ത്തി കൈമുട്ടില്‍ പുരട്ടുക. ഇത് കൈമുട്ടിലെ കറുപ്പകറ്റും. ചര്‍മം മൃദുവാക്കും.
മഞ്ഞള്‍പ്പൊടി പാലിലോ തൈരിലോ വെള്ളത്തിലോ കലക്കി കൈമുട്ടില്‍ പുരട്ടുന്നതും കൈമുട്ടിന് നിറം നല്‍കും. ഈ വഴികളെല്ലാം അടുപ്പിച്ചു കുറച്ചു നാള്‍ ചെയ്യുക. കൈമുട്ടിന് നിറം ലഭിയ്ക്കുമെന്നു മാത്രമല്ല, ഈ ഭാഗത്തെ പൊതുവെ പരുക്കനായ തൊലിയ്ക്കു മൃദുത്വം ലഭിയ്ക്കുകയും ചെയ്യും. ബേക്കിംഗ് സോഡ വെള്ളവുമായി കലര്‍ത്തി കൈമുട്ടില്‍ പുരട്ടുക. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ദിവസവും അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും.
ഉരുളക്കിഴങ്ങിന്റെ ജ്യൂസ് കൈമുട്ടില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ഇളംചൂടുവെള്ളത്തില്‍ വേണം, കഴുകാന്‍. ഇത് അടുപ്പിച്ചു കുറച്ചു ദിവസം ചെയ്യുന്നത് കൈമുട്ടിലെ കറുപ്പകറ്റും. അരിപ്പൊടിയില്‍ അല്‍പം പനിനീരു കലക്കി കൈ മുട്ടി്ല്‍ പുരട്ടി സ്‌ക്രബ് ചെയ്യുക. അല്‍പം കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം കൊണ്ടു കഴുകി അല്‍പം മോയിസ്ചറൈസര്‍ പുരട്ടാം. ഇത് അടുപ്പിച്ച് ചെയ്യുക. ചര്‍മം മൃദുവാകും. കറുപ്പും കുറയും. കറ്റാര്‍വാഴയുടെ ജെല്‍ എടുത്ത് കൈമുട്ടില്‍ പുരട്ടുക. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഏറെ ഗുണകരമാണ്.
ചെറുനാരങ്ങ പകുതി മുറിച്ച് ഇതു കൊണ്ട് കൈമുട്ടില്‍ അല്‍പനേരം ഉരയ്ക്കുക. ഈ ജ്യൂസ് അല്‍പം കഴിഞ്ഞു കഴുകാം. ഇതും അടുപ്പിച്ചു ചെയ്യുന്നത് കൈമുട്ടിന് വെളുപ്പുനിറം നല്‍കും. വെളിച്ചെണ്ണ കിടക്കാന്‍ നേരം കൈമുട്ടില്‍ വെളിച്ചെണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് കൈമുട്ടിലെ കറുപ്പകറ്റാന്‍ ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും.
https://www.facebook.com/Malayalivartha