ഇതിനു മരുന്ന് വേണ്ട...

മിക്ക സ്ത്രീകളെയും അകറ്റുന്ന ഒരു പ്രധാന പ്രശ്‌നമാണ് വെള്ളപോക്ക്. വെള്ളപോക്കിന് ചികിത്സ ആവശ്യമില്ലായെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇതറിയാതെയാണ് പലരും വലിയ രോഗം ബാധിച്ചുവെന്നു സ്വയം കരുതി മരുന്നുകള്‍ വാങ്ങി കഴിക്കുന്നത്. ഇതിനായി ആന്റിബയോട്ടിക്ക് മരുന്നുകള്‍ കഴിക്കുന്നത് ചിലപ്പോള്‍ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നയിക്കും.
ഇത്തരം മരുന്നുകള്‍ പ്രത്യുല്‍പാദന അവയവത്തിന് സ്വാഭാവികമായി പ്രതിരോധശേഷി നല്‍കുന്ന അണുക്കളെ നശിപ്പിക്കും. അങ്ങനെ ദുര്‍ഗന്ധവും നിറവുമുള്ള ദ്രാവകമാകും. അപ്പോഴത് രോഗാവസ്ഥയായി മാറും. നിറവ്യത്യാസമോ ദുര്‍ഗന്ധമോ ഇല്ലാത്ത വെള്ളപോക്കിന് സാധാരണയായി ചികിത്സ ആവശ്യമില്ല. വൃത്തിയായി കഴുകി സൂക്ഷിച്ചാല്‍ മാത്രം മതി.
https://www.facebook.com/Malayalivartha