പുരുഷ സ്തനവളർച്ച തടയാൻ...

സ്തനം എന്നത് സസ്തനികളുടെ നെഞ്ചിനോട് ചേർന്ന് കാണുന്ന വീർത്ത അവയവം ആണ്. പെണ്ണുങ്ങളുടെ സ്തനങ്ങൾ ഒരു ചെറിയ മുകുളത്തിന്റെ വലിപ്പം തന്നെയാണ് ജനിക്കുമ്പോഴും. ആൺകുട്ടികളിൽ നിന്ന് വലിപ്പത്തിൽ കാര്യമായ വ്യത്യാസം ഇവയ്ക്കുണ്ടാവില്ല. ആൺ വർഗ്ഗങ്ങൾക്കും സ്തനങ്ങൾ ഉണ്ടാവും എന്നാൽ ഇത് പുർണ്ണ വളർച്ച പ്രാപിക്കാത്തെ അവസ്ഥയിലായിരുക്കും. ഗൈനക്കോമേസ്റ്റിയ എന്ന അവസ്ഥയിൽ ആണിന് സ്തനവളർച്ച ഉണ്ടാകാറുണ്ട്. സ്തനവളർച്ച പുരുഷന്മാരുടെ ആത്മവിശ്വാസം തകർക്കുമെന്നതിൽ സംശയമില്ല. മരുന്നുകളുടെ പാര്‍ശ്വഫലം, അമിതമായി ആഹാരം കഴിക്കുക, പാരമ്പര്യ ഘടകങ്ങള്‍ എന്നീ കാരണങ്ങളാൽ പുരുഷന്മാരിൽ സ്തനവളർച്ച ഉണ്ടാകാറുണ്ട്. എന്നാൽ ചില വ്യായാമ മുറകളിലൂടെ പുരുഷന്മാരിലെ സ്തനവളർച്ചയെ നിയന്ത്രിക്കുവാൻ കഴിയും. നെഞ്ചിന് മികച്ച രൂപഭംഗി ഉണ്ടാകാന്‍ പുഷ്‌അപ്പ് സഹായിക്കും. ഇത് കുറച്ച് ബുദ്ധിമുട്ടുള്ള വ്യായാമമുറയാണെങ്കിലും ചെയ്യാവുന്നതേയുള്ളൂ.
നെഞ്ചിന്റെ രൂപഭംഗിക്കും മറ്റും വേണ്ടിയാണ് പ്രധാനമായും പുഷ്‌അപ്പ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ നെഞ്ചിലെ കൊഴുപ്പ് കുറയ്ക്കാൻ ഇത് വളരെ നല്ലതാണ്. തുടക്കത്തില്‍ പ്രയാസം തോന്നിയാൽ മുട്ടിലൂന്നി പുഷ്‌അപ്പ് ചെയ്യാം. കൈയുടെ ശക്തി കൂടിവരുന്നതിന് അനുസരിച്ച് ശരിയായ രീതിയില്‍ വ്യായാമം ചെയ്യുക. ഓട്ടം, സ്‌കിപ്പിംഗ് എന്നിവയ്‌ക്ക് ശേഷം പുഷ്‌അപ്പ് എടുക്കുന്നതാണ് ഉചിതം. ശരീരം നല്ല ചൂടായിരിക്കുമ്പോള്‍ വേണം പുഷ്‌അപ്പ് ചെയ്യാൻ. അല്ലെങ്കില്‍ പ്രശ്‌നങ്ങളുണ്ടാകാം. നെഞ്ചിന് രൂപഭംഗി നല്‍കുന്ന മറ്റരു വ്യായാമമാണ് ഡംബെല്‍ ഫ്‌ളൈസ്. ഇത് നെഞ്ചിന്റ് വിരിവ് വര്‍ദ്ധിപ്പിക്കുകയും ആകര്‍ഷകമാക്കുകയും ചെയ്യും. ഈ വ്യായാമം ചെയ്യുന്നതിന് ഒരു മേശയും ഡംബലോ മറ്റ് ഭാരമുള്ള വസ്‌തുക്കളോ ആവശ്യമാണ്. നിങ്ങള്‍ക്ക് പിടിയ്‌ക്കാന്‍ കഴിയുന്ന ഭാരത്തിലുള്ള വസ്‌തുക്കളാണ് ഉപയോഗിക്കേണ്ടത്.
കാല്‍മുട്ടുകള്‍ നെഞ്ചില്‍ തൊടത്തക്ക വിധത്തില്‍ ചാടുന്ന ടക്ക് ജംപ് എന്ന വ്യായാമം പുരുഷസ്തനവളർച്ചയെ തടയും. ആദ്യം ചെയ്യുന്നവർക്ക് ഇത് ബുദ്ധിമുട്ടാണെങ്കിലും ചാട്ടമോ സ്‌കിപ്പിംഗോ പതിവായി ചെയ്യുന്നവർക്ക് പെട്ടെന്നുതന്നെ ടക്ക് ജംപ് ചെയ്യാൻ കഴിയും. ഒരു ദിവസം മൂന്ന് തവണകളായി 30 ടക്ക് ജംപ് ചെയ്യണം. ഇതിലൂടെ ശരീരത്തിലെ 20 ശതമാനം കൊഴുപ്പ് ഇല്ലാതാക്കാൻ കഴിയും. കൂടുതല്‍ തവണ ചാടിയാല്‍ ഫലവും കൂടും. സ്‌തന വളര്‍ച്ച മൂലം ബുദ്ധിമുട്ടുന്ന പുരുഷന്മാര്‍ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട വ്യായാമങ്ങളില്‍ ഒന്നാണ് ഓട്ടം. നിങ്ങളുടെ നെഞ്ചിലെ മാത്രമല്ല വയര്‍, അടിവയര്‍ തുടങ്ങിയ ശരീരഭാഗങ്ങളിലെ അമിത കൊഴുപ്പും ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. ഓടുമ്പോള്‍ നിങ്ങളുടെ തല മുതല്‍ പാദം വരെ ആ പ്രവൃത്തിയില്‍ ഏര്‍പ്പെടും. ഇത് ശരീരത്തിലെ കൊഴുപ്പിന്റെ 70 മുതല്‍ 80 ശതമാനം വരെ നഷ്ടപ്പെടുത്താന്‍ സഹായിക്കും. നെഞ്ചിലെ അമിത കൊഴുപ്പ് ഇല്ലാതാക്കണമെങ്കില്‍ ദിവസവും കുറഞ്ഞത് രണ്ട് കിലോമീറ്റര്‍ ഓടണം. ഓടുമ്പോള്‍ എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുന്നെങ്കില്‍ ഇടയ്‌ക്ക് ജോഗ് ചെയ്യുക. പക്ഷെ ഓട്ടം നടത്തമായി മാറരുത്.
സ്‌തന വളര്‍ച്ച തടയാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ് സ്‌കിപ്പിംഗ്. നെഞ്ചിലെയും മറ്റു ശരീരഭാഗങ്ങളിലെയും അമിത കൊഴുപ്പ് ഒഴിവാക്കാന്‍ ഇത് നൂറു ശതമാനം ഫലപ്രദമാണ്. ദിവസവും ആത്മാര്‍ത്ഥമായി സ്‌കിപ്പിംഗ് ചെയ്‌താല്‍ ഒരുമാസത്തിനുള്ളില്‍ തന്നെ ഫലം ലഭിക്കും. ഓട്ടത്തിന് ശേഷമോ അല്ലാതെയോ സ്‌കിപ്പിംഗ് ചെയ്യാവുന്നതാണ്. ദിവസവും രണ്ട് നേരം ചെയ്യാന്‍ ശ്രദ്ധിക്കുക. ഒന്ന് ഓട്ടത്തിന് ശേഷവും മറ്റൊന്ന് മറ്റേതെങ്കിലും സമയത്തും ആയിരിക്കണം. സ്‌കിപ്പിംഗ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ വെറുതെ ചാടിയാലും മതി. തുടക്കത്തില്‍ 90-150 തവണയെങ്കിലും ചാടുക. പിന്നീട് ക്രമേണ എണ്ണം കൂട്ടുക. എണ്ണത്തെ കുറിച്ച് ഓര്‍ത്ത് വിഷമിക്കണ്ട. മൂന്ന് തവണകളായി എണ്ണം തികച്ചാല്‍ മതിയാകും.
ചിന്‍ അപ്‌സ് എന്ന വ്യായാമമുറയാണ് മറ്റൊരു മാർഗം. ചിന്‍ അപ്‌സ് ചെയ്യാന്‍ അത്ര എളുപ്പമല്ല. പക്ഷെ ഇത് നിങ്ങളുടെ ശരീരത്തിന് ശക്തി നല്‍കുകയും ശരീരം പേശിസമൃദ്ധവും ആകര്‍ഷകവും ആക്കുകയും ചെയ്യും. ചിന്‍ അപ്‌സ് ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ സഹായം തേടാവുന്നതാണ്. സഹായി നിങ്ങളെ മുകളിലേക്ക് ഉയര്‍ത്തി തരും. തുടക്കത്തില്‍ ഈ രീതി അവലംബിക്കുക. നിങ്ങളുടെ കൈകള്‍ ശരീരഭാരം താങ്ങാനുള്ള ശക്തി നേടിക്കഴിഞ്ഞാല്‍ പിന്നെ ആരുടെയും സഹായമില്ലാതെ ചെയ്യുക. ഒരുപാട് അയഞ്ഞതും തൂങ്ങിയതുമായ സ്തനങ്ങളുള്ള പുരുഷന്മാര്‍ വ്യായാമം ചെയ്യുമ്പോള്‍ ബ്രാ ധരിക്കുക. ഇത് അതിശയമായി തോന്നാമെങ്കിലും പുരുഷന്മാര്‍ക്കുള്ള ബ്രാ ധരിച്ചാല്‍, ശരിയായ രീതിയില്‍ വ്യായാമം ചെയ്യാന്‍ കഴിയും. ആരംഭത്തിൽ ബ്രാ ഉപയോഗിക്കുക. ഒന്ന് രണ്ട് മാസങ്ങള്‍ കഴിയുമ്പോൾ ഉപയോഗം നിർത്താം. നെഞ്ചിലെ അമിത കൊഴുപ്പ് അകറ്റി ആകര്‍ഷകമാക്കാനുള്ള മറ്റൊരു വ്യായാമമാണ് ബെഞ്ച് പ്രെസ്. ഇന്‍ക്ലൈന്‍ഡ്, ഡിക്ലൈന്‍ഡ്, സ്‌ട്രെയ്‌റ്റ് എന്നിങ്ങനെ വിവിധതരത്തില്‍ ബെഞ്ച് പ്രെസ് ചെയ്യാം. നെഞ്ചിന് ശരിയായ ആകൃതി ലഭിക്കാന്‍ ഈ വ്യായാമമുറ സഹായകമാകും.
https://www.facebook.com/Malayalivartha