കുഞ്ഞുങ്ങളെ സ്‌നേഹത്തോടെ ഉമ്മ വെക്കുമ്പോഴും ശ്രദ്ധിക്കണം

കൊച്ചു കുഞ്ഞുങ്ങളെ കാണുമ്പോള്‍ ഒന്നെടുത്ത് ഒരു മുത്തം കൊടുക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാൽ അവരുടെ ചുണ്ടിൽ ഉമ്മ വെക്കുന്നത് ഒഴിവാക്കണം. ജലദോഷം മുതല്‍ മാരകമായ ഫ്ലൂ വരെ ഈ ഉമ്മകൊടുക്കല്‍ കാരണം കുഞ്ഞിലേക്ക് പകരാന്‍ സാധ്യതയുണ്ട്.
കുഞ്ഞിപ്പല്ലുകള്‍ മുളയ്ക്കും മുന്‍പുള്ള ഈ ഉമ്മ കൊടുക്കല്‍ കുഞ്ഞിന് രോഗബാധ ഉണ്ടാകാന്‍ കാരണമാകുന്നു. കുഞ്ഞുങ്ങളുടെ ചുണ്ടുകളില്‍ ചുംബിക്കുമ്പോള്‍ എത്രയൊക്കെ സൂക്ഷിച്ചാലും നമ്മുടെ തുപ്പല്‍ അവരിലേക്ക് എത്തും. ഇതാണ് ബാക്ടീരിയ പടരാന്‍ കാരണമാകുന്നത്. വളര്‍ച്ചയെത്താത്ത കുഞ്ഞിപ്പല്ലിനും മോണയ്ക്കും ഇതുമൂലം കേടു സംഭവിക്കും. മാത്രമല്ല ഇത് കുഞ്ഞുങ്ങളില്‍ദന്തക്ഷയം ഉണ്ടാക്കുകയും ചെയ്യുന്നു.
കുഞ്ഞുങ്ങൾക്ക് രോഗപ്രതിരോധ ശേഷി പൊതുവെ കുറവായിരിക്കും. അതുകൊണ്ടുതന്നെ മുതിർന്നവരിൽ പ്രത്യക്ഷത്തിൽ കാണാത്ത രോഗങ്ങൾ പോലും കൊച്ചു കുഞ്ഞിലേക്ക് പകരാൻ സാധ്യത ഏറെയാണ്.കുഞ്ഞുങ്ങളെ മാതാപിതാക്കളോ അത്ര അടുത്ത ആളുകളോ മാത്രം കൈകാര്യം ചെയ്യുന്നതാണ് നല്ലത്.ബാക്ടീരിയയും വൈറസുമൊക്കെ കുഞ്ഞുങ്ങളില്‍ വളരെ എളുപ്പത്തില്‍ ബാധിക്കും.മാതാപിതാക്കള്‍ പോലും കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ വളരെ സൂക്ഷിക്കണം
https://www.facebook.com/Malayalivartha