മുഖത്ത് സോപ്പ് തേയ്ക്കുന്നവർ സൂക്ഷിച്ചോ...

വെള്ളത്തോടൊപ്പം ചേർത്ത് കഴുകലിനും വൃത്തിയാക്കലിനും ഉപയോഗിക്കുന്ന ഒരു ന്യൂന അയോണിക പദാർത്ഥമാണ് സോപ്പ്. ആദ്യകാലങ്ങളിൽ ഖരരൂപത്തിലാണ് നിർമ്മിക്കപ്പെട്ടിരുന്നതെങ്കിലും ഇപ്പോൾ സോപ്പ് കട്ടിയുള്ള ദ്രാവക രൂപത്തിലും ലഭ്യമാണ്. ഫാറ്റി ആസിഡുകളുടെ സോഡിയം അല്ലെങ്കിൽ പൊട്ടാസ്യം ലവണങ്ങൾ അടങ്ങുന്ന സോപ്പ് നിർമ്മിക്കുന്നത് കൊഴുപ്പിനെ കാസ്റ്റിക് സോഡയുമായി പ്രവർത്തിപ്പിച്ചിട്ടാണ്. ഇന്ന് ഉപയോഗിക്കുന്ന പല വൃത്തിയാക്കൽ പദാർത്ഥങ്ങളും സോപ്പുകളല്ല, മറിച്ച് ഡിറ്റർജന്റുകളാണ്. അവ നിർമ്മിക്കാൻ എളുപ്പവും വില കുറഞ്ഞതുമാണ്.
ആളുകൾക്ക് ശുചിത്വപരിപാലനത്തിൽ കൂടുതൽ ഫലപ്രദമായി ശ്രദ്ധിക്കാനായതുകൊണ്ട് മനുഷ്യരുടെ ശരാശരി ആയുസ്സിലും ജനസംഖ്യയിലും പൊടുന്നനെ കുത്തനെയുള്ള വളർച്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. മലയാളികളുടെ രണ്ടുനേരവും സോപ്പ് ഉപയോഗിച്ചുള്ള കുളി നിര്‍ബന്ധമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പലരും പുറത്തുപോയി തിരികെയെത്തുമ്പോൾ കയ്യും മുഖവും കഴുകുന്നവരാണ്. അതും സോപ്പ് ഉപയോഗിച്ച്. എന്നാൽ ഈ ശീലം അത്ര നല്ലതല്ല. മുഖം സോപ്പുപയോഗിച്ച് കഴുകുമ്പോൾ ചര്‍മ്മം കൂടുതല്‍ വരണ്ടതാകും. സോപ്പിലടങ്ങിയിരിക്കുന്ന കാസ്റ്റിക് സോഡ ചര്‍മ്മത്തിലെ സ്വാഭാവിക ഈര്‍പ്പം വലിച്ചെടുക്കുന്നതാണ് ഇതിനു കാരണം.
സോപ്പിലെ ആല്‍ക്കലൈന്‍ പിഎച്ച് ചര്‍മ്മത്തിലെ പിഎച്ചിനേയും ആല്‍ക്കലൈന്‍ ആക്കുന്നു. ഇത് ചീത്ത ബാക്ടീരിയകള്‍ ചര്‍മ്മത്തിലുണ്ടാകാന്‍ കാരണമാകും. മുഖ ചര്‍മ്മത്തില്‍ നല്ല ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ സംരക്ഷിക്കുന്നവയാണ്. സോപ്പ് ഈ ബാക്ടീരിയകളെ കൊന്നൊടുക്കും. സോപ്പ് മുഖത്തെ പുറത്തുള്ള ആവരണത്തെ കേടു വരുത്തുകയും ചർമത്തിന്റെ സ്വാഭാവിക എണ്ണകളുടെ ഉല്പാദനം കുറയ്ക്കുകയും ചെയ്യും. ചര്‍മ്മത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയെ സോപ്പ് നശിപ്പിക്കും. മാത്രമല്ല ചര്‍മ്മ സുഷിരങ്ങള്‍ അടയുകയും ഇത് മൂലം മുഖക്കുരു പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്യും.
സൂര്യ പ്രകാശത്തില്‍ നിന്നും ചര്‍മ്മത്തിനു ലഭിക്കുന്ന വിറ്റാമിന്‍ ഡി കാത്സ്യം ആഗിരണം ചെയ്യാന്‍ ചര്‍മ്മത്തെ സഹായിക്കുന്നത് വഴി എല്ലുകളുടെ ആരോഗ്യത്തിനു പ്രാധാന്യമാണ്. ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് കുറയ്ക്കുന്നതിനു ഇത് കാരണമാകുന്നു. സോപ്പ് മുഖത്തെ ചര്‍മ്മാരോഗ്യത്തിനു നല്ലതല്ല. ഇത് അണുബാധയുണ്ടാക്കാന്‍ ഇടവരുത്തും. മുഖത്ത് ചുളുവുകളും പ്രായകൂടുതലും വരാന്‍ കാരണമാകുകയും ചെയ്യും.
https://www.facebook.com/Malayalivartha