മുഖം വെളുക്കാൻ മഞ്ഞൾ തേയ്ക്കുന്നവരാണോ..? സൂക്ഷിക്കുക ! നിങ്ങളെ കാത്തിരിക്കുന്നത്...

പണ്ടുമുതൽക്കേ മഞ്ഞൾ സൗന്ദര്യവർദ്ധക വസ്തുവായി ഉപയോഗിച്ച് വരുന്നുണ്ട്. കൂടുതലും മഞ്ഞൾ ഉപയോഗിക്കുന്നത് സ്ത്രീകളാണ്. പെട്ടെന്ന് വെളുക്കുമെന്ന് കരുതിയാണ് പലരും മഞ്ഞൾ മുഖത്ത് തേയ്ക്കുന്നത്. എന്നാൽ ഈ ധാരണ തെറ്റാണ്. ഒരുപാട് പാർശ്വഫലങ്ങൾ മഞ്ഞളിനുണ്ട്. പലരും ഇതേക്കുറിച്ച് അജ്ഞരാണ്. ചര്‍മ്മത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ മഞ്ഞള്‍ എത്രത്തോളം ഉപയോഗിക്കണം എന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്. 1.5 മുതല്‍ 2.5 ഗ്രാം വരെ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. കൂടിപ്പോയാൽ ഉപയോഗിക്കേണ്ടത് അര സ്പൂണ്‍ മാത്രമാണ്. ഇതില്‍ കൂടുതല്‍ ആയാല്‍ താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമാകും...
മഞ്ഞളിന്റെ ഉപയോഗം ചര്‍മ്മത്തിലെ ചൊറിച്ചില്‍ ഉണ്ടാക്കുന്ന തരത്തിലേക്ക് കൂടുമ്പോൾ അത് പ്രത്യേകിച്ച് സെന്‍സിറ്റീവ് ആയിട്ടുള്ള ചര്‍മ്മമാണെങ്കില്‍ അത് ചര്‍മ്മത്തില്‍ ചൊറിച്ചില്‍ കൂട്ടുന്നു. അതിനാൽ ചര്‍മ്മത്തില്‍ മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. മഞ്ഞള്‍ പലപ്പോഴും ചര്‍മ്മത്തില്‍ അലര്‍ജി ഉണ്ടാക്കും. പല ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍. എന്നാല്‍ മഞ്ഞളിന്റെ ഉപയോഗം അമിതമാകുമ്പോൾ അത് പല അലര്‍ജി പ്രശ്നങ്ങളും ചര്‍മ്മത്തില്‍ ഉണ്ടാകാൻ കാരണമാകുന്നു.
മഞ്ഞള്‍ ഉപയോഗിക്കുന്നതിലൂടെ മുഖത്ത് പാടുകളുണ്ടാകുന്നു. ചെറിയ ചെറിയ പാടുകള്‍ മുഖത്ത് കാണപ്പെടുന്നു. ഇതിന്റെ ആദ്യ പടിയായി ചര്‍മ്മത്തില്‍ ചെറിയ ചെറിയ പാടുകള്‍ ഉണ്ടാവുന്നു. പിന്നീട് ഇത് ചുവന്ന് തിണര്‍ത്ത പാടുകള്‍ ആയി മാറുന്നു. ഇതാണ് പലപ്പോഴും മഞ്ഞള്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്ന പാര്‍ശ്വഫലം. ഏറ്റവും അധികം ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് മുഖത്തെ ചര്‍മ്മം. ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍ മഞ്ഞളിന്റെ അമിതോപയോഗം മൂലം ഉണ്ടാവുന്നതാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ചര്‍മ്മത്തിന് സ്വാഭാവിക നിറത്തേക്കാള്‍ കൂടുതല്‍ ചര്‍മ്മത്തിന് മഞ്ഞ നിറമാണ് പലപ്പോഴും ചര്‍മ്മത്തിന് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ നിറം വര്‍ദ്ധിപ്പിക്കാന്‍ മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മഞ്ഞളിന്റെ ഉപയോഗം മുഖക്കുരു വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.
https://www.facebook.com/Malayalivartha